താൾ:CiXIV131-9 1882.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

"വരും താന്താൻ എല്ലാ കണക്കും കടത്തിൽ അകപ്പെട്ട വിവരവും എഴുതി അയക്കേണ്ട
“തല്ലാതെ ഇപ്പോൾ കൈവശം ഉള്ള മുതൽപ്പട്ടികയും കൂടെ നമ്മുടെ മുമ്പാകെ കൊണ്ടുവ
"രേണ്ടതാകുന്നു. Congleton".

ഈ പരസ്യം വായിച്ച ശേഷം ഗ്രാമക്കാർ ഒട്ടൊഴിയാതെ ഭ്രമിച്ചും വി
സ്മയിച്ചുംപോയി. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ഗ്രാമക്കാർ അവി
ടവിടെ കൂട്ടമായി കൂടിനിന്നു: "ഇതെന്തു പുതുമ! ഇതെന്തു പുതുമ!" എന്നു
തമ്മിൽ തമ്മിൽ പറഞ്ഞും അമ്പരന്നും ഭയപ്പെട്ടും പോയതല്ലാതെ ചി
ലർ ഉടനെ പുറപ്പെട്ടു ആഫീസിൽ ചെല്ലുകയും പരസ്യത്തെക്കൊണ്ടു
താല്പൎയ്യമായി മേനോനോടു ചോദിക്കയും ചെയ്തുതിന്നു മേനോൻ അവ
രോടു: "പരസ്യം തന്നാൽ തന്നെ തെളിവുള്ളതല്ലാതെ അതിനെ പ്രസ്ഥാ
പിച്ച ആളെ ചൂണ്ടിക്കാണിക്കുന്നപ്രകാരം അതിനൊടുവിൽ പേരും കൈ
യൊപ്പം തെളിവായിട്ടുണ്ടല്ലോ. അതോ ബഹുമാനപ്പെട്ട എന്റെ യജമാ
നനവർകളുടേതാകുന്നു എന്നതിന്നു ഞാൻ സാക്ഷി" എന്നു പറഞ്ഞു
അവരെ വിട്ടയക്കുകയും ചെയ്തു.

നിശ്ചയിച്ച ദിവസം അടുത്തു വരുന്തോറും ദരിദ്രക്കൂട്ടത്തിലെ കലക്ക
വും വേവലാധിയും നന്ന വൎദ്ധിച്ചു. പരസ്യത്തിന്റെ ഒടുവിലെ വാചക
ത്തെ പ്രത്യേകം കുറിക്കൊണ്ട ചിലർ തങ്ങളുടെ സൎവ്വകടത്തിൽനിന്നും
വിടുവിക്കപ്പെടേണ്ടതിന്നു ഏതാനും തങ്ങൾക്കു ഇപ്പോൾ കൈവശം ഉള്ള
തും കൂടെ അങ്ങു ഏല്പിച്ചു കൊടുത്തിട്ടേ ആവൂ എന്നു വിചാരിച്ചു, ഒട്ടും വ
കയില്ലാത്തവർ അല്ലായ്കയാൽ വാഗ്ദത്തത്തിന്റെ ഉപകാരത്തിൽനിന്നു
അവർ സ്വമനസ്സാലെ തെറ്റിപ്പോയി. മറ്റുള്ളവൎക്കു കടംപെട്ട വിവരം
യജമാനനോടു അറിയിപ്പാൻ മനസ്സില്ലായ്കയാൽ ഇവൎക്കും സാദ്ധ്യമായില്ല.
വേറെ ചിലർ: "ഇതു യജമാനന്റെ നേരംപോക്കുമാത്രമാണെന്നും നമ്മെ
കളിപ്പിപ്പാൻ ഇഛ്ശിക്കുന്നതേയുള്ളൂ" എന്നും പറഞ്ഞു. അപ്പോൾ ഒരു
വൻ: "അല്ല, അങ്ങിനെയാവാൻ പാടില്ലല്ലോ, തന്റെ വാക്കിനെ തള്ളി
പ്പറവാൻ പാടില്ലാത്തവണ്ണം യജമാനന്റെ പേരും കൈയൊപ്പും ഉണ്ടെ
ല്ലോ" എന്നു കാൎയ്യമായി ഉത്തരം ചൊല്ലി. ഇങ്ങിനെ പലർ പലപ്രകാ
രവും ആലോചിച്ചും ചിന്തിച്ചുകൊണ്ടിരിക്കെ ചിലർ തങ്ങളുടെ കടങ്ക
ണക്കു കൂട്ടിച്ചേൎത്തിട്ടു നിയോഗിച്ച വിവരവും എഴുതുവാൻ തുടങ്ങി എ
ന്നാൽ ഒന്നാമതു അങ്ങു പ്രവേശിച്ചവർ കടം വീട്ടിക്കിട്ടിയവരായി പുറ
ത്തു വരുമ്പോൾ മാത്രം പട്ടിക ഏല്പിച്ചാൽ മതി എന്നു പലരുടെയും
അഭിപ്രായമായിരുന്നു. അത്രയുമല്ല, ചിലർ യജമാനന്റെ വാക്കിൽ അ
ശേഷം തേറായ്കയാൽ തങ്ങൾക്കുള്ളതിൽനിന്നു ഒരംശം ഒളിപ്പിച്ചും കള
ഞ്ഞു. ശേഷമുള്ളവരോ തങ്ങളുടെ തുമ്പില്ലാത്ത സ്നേഹിതന്മാരുടെ പരി
ഹാസവാക്കു കേട്ടു പരസ്യത്തെയും അതിൽ അടങ്ങിയ താല്പൎയ്യത്തെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/13&oldid=190142" എന്ന താളിൽനിന്ന് ശേഖരിച്ചത്