താൾ:CiXIV131-8 1881.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 188 —

ഇവർ സകലഭ്രമത്തിൽനിന്നുണൎന്നു കൎത്താവോടു നിരന്നു വരേണ്ടതിനു
ഇവൎക്കു കൃപനല്കേണമേ.

4. നാം മുമ്പേത്ത പ്രതിയിലും ഇവിടെയും കാണിച്ചതു മതി എല്ലാ
വൎക്കും ഇങ്ങനേത്തവരിൽനിന്നു സൂക്ഷിച്ചുകൊള്ളുന്നതു അത്യാവശ്യം എ
ന്നു ഗ്രഹിച്ചു തങ്ങളെ കാത്തു കൊള്ളുവാൻ "കൎത്താവിൻ നാൾ അടുത്ത
തെന്നു തോന്നുവാനായി നിങ്ങൾ വല്ല ആത്മാവോ ഞങ്ങളുടേതു എന്നു
കേൾക്കുന്ന വചനമോ ലേഖനമോ ഹേതുവായിട്ടു സുബോധം വിട്ടു വേ
ഗം കുലുങ്ങിച്ചാടുകയും ഞെട്ടിപ്പോകയും അരുതു. ആരും ഏതു വിധേ
ന എങ്കിലും നിങ്ങളെ ചതിക്കരുതേ ൨തെസ്സ.൨, ൨." "അതേ ഞാൻ
വേഗം വരുന്നു വെളി. ൨൨, ൨൦." ആത്മാവും കാന്തയും (യേശുവേ) വ
രിക എന്നു പറയുന്നു വെളി. ൨൦, ൧൫. എന്നതുകൊണ്ടു മേൽ കാണിച്ച
പുനൎജ്ജന്മവും ആത്മപ്പുതുക്കവും ആത്മിക നടപ്പും പോരാട്ടവും ക്രിസ്ത്യാ
നൎക്കു പ്രമാണം. അങ്ങിനേത്തവർ സ്വൎല്ലോകങ്ങളിൽ ഇരുത്തിയവരും
(എഫ. ൨, ൬) വാനങ്ങളിൽ രാജകാൎയ്യം ഉള്ളവരും (ഫിലി. ൩, ൨൦) ആ
കയാൽ കൎത്താവായ യേശുക്രിസ്തനെ സ്വൎഗ്ഗത്തിൽനിന്നു രക്ഷിതാവെന്നു
കാത്തു നില്ക്കുന്നു (ഫിലി. ൩, ൨൦) സത്യവിശ്വാസി സ്വകൎത്താവിനായി
ഇടവിടാതേ പ്രതീക്ഷിച്ചു നോക്കുന്ന സല്ലക്ഷണം നാം എല്ലാവരിലും
ഉണ്ടായ്വരേണമേ. സമാപ്തം.


BIBLE QUESTIONS. വേദചോദ്യങ്ങൾ.

Answers (8). ഉത്തരങ്ങൾ (൮).

25–ാം ചോദ്യത്തിന്നുള്ള ഉത്തരങ്ങൾ.

അതായതു: യോസേഫിൻ ജീവചരിത്രത്തിൽനിന്നു യേശുക്രിസ്തന്റെ കഷ്ടാനുഭവത്തി
ന്നു മുങ്കുറിയായി നില്ക്കുന്ന ചില സംഗതികൾ:

1. പിതാവായ യാക്കോബു യോസേഫിനെ സഹോദരന്മാരെ ചെന്നു കാണേണ്ടതിന്നു
അയച്ചിട്ടു, സഹോദരന്മാർ അവനെ പരിഹസിച്ചതല്ലാതേ കൊന്നു കളവാൻ നിശ്ച
യിച്ചതു. മത്തായി 21, 38.

2. തടവിൽ വെച്ചു യോസേഫ് രണ്ടു കുറ്റക്കാരുടെ ഇടയിൽ ഇരിക്കയും ആയവരിൽ
ഒരുത്തനോടു രക്ഷയെ പ്രവചിക്കയും മറ്റേവനോടു നാശത്തിൽ അകപ്പെടുന്നതു
അറിയിക്കയും ചെയ്തു. ലൂൿ 23, 39.—43.

3. ഫറവോ യോസേഫിനെയും (ആദ്യപുസ്തകം 41, 55) പിതാവായ ദൈവം യേശുക്രി
സ്തനെയും രക്ഷാകൎത്താവായി ചൂണ്ടിക്കാണിക്കുന്നു (യോ. 3, 16 ഇത്യാദി.).

4. ശത്രുക്കൾക്കു ക്ഷമിച്ചതു (ആദ്യപുസ്തകം 50, 19. ലൂൿ 23, 34.).

5. നീതിനിമിത്തം ഹിംസിക്കപ്പെട്ടതു.

6. മിസ്രരാജ്യത്തിൽ വന്നതു (മത്തായി 2, 13, 14. 15.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/96&oldid=189351" എന്ന താളിൽനിന്ന് ശേഖരിച്ചത്