താൾ:CiXIV131-8 1881.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 184 —

ഈ ആത്മാവു യഥാസ്ഥാനപ്പെടേണ്ടതു. മേലിൽനിന്നുള്ള ദൈവാത്മാ
വു മാനുഷാത്മാവിൽ വാസം ചെയ്യുന്നതിനാലത്രേ മനുഷ്യൻ മേലേവ
റ്റെ അന്വേഷിപ്പാനും ദൈവത്തിന്റെ സംസൎഗ്ഗം എന്ന സത്യമായ ലാ
ക്കിൽ എത്തുവാനും യോഗ്യതയുള്ളവനായ്തീരും. ഈ പുനൎജ്ജന്മത്തെ
ആത്മാവിന്നു ലഭിക്കുമ്പോൾ മരണത്തിന്റെ ശേഷം അതും ദേഹിയും
ദേഹവും പുതുതേജസ്സിലും മഹത്വത്തിലും വിളങ്ങും.

തലയൊട്ടിൻ അടി
മൂക്കു
(Pharynx)
മിഴുങ്ങിടും
നാവു
ഉമിനീർപിണ്ഡങ്ങൾ
നാവെല്ലു
കൃകം എന്ന തൊണ്ടവായി
(Larynx)
ഭക്ഷണനാളം ഇരക്കുഴൽ
പലിശാകാരപിണ്ഡം
(Thyroid Gland)
ശ്വാസനാളം എന്ന കരൽ
നാഴി (Trachea)

II. ഈ ആത്മാവിന്റെ ഒരു വ്യാപനം ഭാഷ തന്നേ. ശബ്ദങ്ങളെ
പുറപ്പെടുവിപ്പാൻ മൃഗങ്ങൾക്കും പാടുണ്ടെങ്കിലും സംസാരിക്കുന്നതു ബു
ദ്ധിയും സ്വയംബോധവുമുള്ള മനുഷ്യൎക്കു മാത്രമേ കഴിയും. ശബ്ദം തൊ
ണ്ടയിൽനിന്നു തന്നേ ഉത്ഭവിക്കുന്നു. സാധാരണമായി ശ്വാസം കഴിക്കു
മ്പോൾ ശ്വാസം (കൃകദ്വാരത്തിൽ) തൊണ്ടവാതിലിൽ1) കൂടി വെറുതേ
പോകുന്നു. എന്നാൽ സംസാരിക്കുമ്പോൾ ശ്വാസകോശങ്ങളിൽനിന്നു
വരുന്ന വായു കൃകദ്വാരത്തിൻ അടിയിൽ നീണ്ടുകിടക്കുന്ന നാലു ഞാണു
കളെയും2) കണ്ഠത്തിന്റെ മേലുള്ള ഉപാസ്ഥികളെയും ഇളക്കി കൃകദ്വാര
ത്തിൽ കൂടി ചെല്ലുന്നതിനാൽ ശബ്ദിപ്പാനും ചെറുനാവു നാവു അധര
ങ്ങൾ മുതലായവറ്റിൻ പ്രയോഗത്താൽ സ്വരങ്ങളെയും വ്യഞ്ജനങ്ങളെ
യും അനേകവിധമായ നാദഭേദങ്ങളെയും ജനിപ്പിപ്പാനും പാടുണ്ടു. ഭക്ഷ
ണം കഴിക്കുമ്പോൾ അതു ശ്വാസക്കുഴലിൽ പ്രവേശിക്കാതെ ഇരിപ്പാൻ
അതിന്നു കവാടം3) എന്നൊരു അടപ്പണ്ടു. ഒരു പലകപോലെ വെച്ചുകി
ടക്കുന്ന തലയോട്ടിന്റെ മേല്പങ്കു ശബ്ദത്തെ ബലപ്പെടുത്തുവാൻ സഹാ
യിക്കുന്നു. വായിൽനിന്നു മൂക്കിൽ കൂടി തലയോട്ടിലേക്കു ചെല്ലുന്ന കുഴലു
കൾ ജലദോഷംകൊണ്ടു അടഞ്ഞാൽ ഒച്ച തെളിവില്ലാതേ പോകുന്നു എ


1) The Opening at the Larynx. 2)The Vocal Cords. 3)Epiglottis.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/92&oldid=189342" എന്ന താളിൽനിന്ന് ശേഖരിച്ചത്