താൾ:CiXIV131-8 1881.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 183 —

കയാൽ ഭാഷയെപ്പറ്റി വിവരിക്കുമ്മുമ്പേ ആത്മാവിനെ തൊട്ടു ചില വി
ശേഷങ്ങളെ സൂചിപ്പിക്കാം.

മനുഷ്യരുടെ ദേഹാവസ്ഥയും മൃഗങ്ങളുടേതും പലവിധേന ഒക്കുന്നെ
ങ്കിലും മനുഷ്യൻ ആത്മമൂലമായി അവറ്റെക്കാൾ ഏറെ ഉയൎന്നൊരു ജീവി
എന്നു സ്പഷ്ടം. അവൻ മരണശേഷം മൃഗങ്ങൾ എന്നപോലെ ഒന്നും
ഇല്ലാതെ പോകുന്നു എന്നല്ല, മാനുഷാത്മാവു എന്നേക്കും ജീവിച്ചിരിക്കും
താനും. ഈ ആത്മാവു മനുഷ്യന്നു ലഭിച്ച വാറു എങ്ങിനേ എന്നാൽ: യ
ഹോവയായ ദൈവം നിലത്തിലുള്ള മണ്ണുകൊണ്ടു മനുഷ്യനെ നിൎമ്മിച്ചി
ട്ടു അവന്നുള്ള മൂക്കിന്റെ ദ്വാരങ്ങളിൽ ജീവന്റെ ശ്വാസത്തെ ഊതിയതി
നാൽ മനുഷ്യൻ ജീവാത്മാവായി തീൎന്നു. എന്നീ ആധാരവാക്കിൽനിന്നു
മൂന്നു മുഖ്യസംഗതികൾ തെളിയുന്നു. 1. ദൈവം ശരീരത്തെ മണ്ണുകൊ
ണ്ടു നിൎമ്മിച്ചു എന്നും 2. അനിൎമ്മിതമായ ആത്മാവു ദൈവത്തിൽനി
ന്നു പുറപ്പെട്ടു ദൈവശ്വാസീയം ആകുന്നു എന്നും 3. ദേഹി ദേഹത്തെ
യും ആത്മാവെയും പരസ്പരം സംയോജിപ്പിക്കുന്നു എന്നും ഇവ തന്നേ.
മനുഷ്യന്റെ സൎവ്വാംഗത്തിൽ വ്യാപരിച്ചുകൊണ്ടു ഓരോ അവയവങ്ങളെ
നടത്തുന്നതും ദേഹവളൎച്ചയിൽ സംബന്ധിച്ചതുമായ അദൃശ്യവസ്തുവിന്നു
ദേഹി എന്നു പേർ. ദേഹത്തിലും അതിൻ വളൎച്ചയിലും ചേരാതേ ദി
വ്യകാൎയ്യങ്ങളിലേക്കു ചാഞ്ഞു അവറ്റെ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന അ
ദൃശ്യമായ വസ്തു ആത്മാവു. ജഡത്തിന്റെ മോഹങ്ങളെ ഒക്കെയും അനു
സരിച്ചു കൊണ്ടു ദൈവത്തിന്റേവ ബോധിക്കാത്ത മനുഷ്യൻ പ്രാണമയ
നും ദൈവകല്പനകളെ അനുഷ്ഠിച്ചുകൊള്ളുന്നവൻ ആത്മികമനുഷ്യനും
അത്രേ. പാപമൂലം ദേഹിയുടെ ഗുണങ്ങൾ ആകുന്ന ബുദ്ധിയും ഓൎമ്മ
ബലവും മറ്റും നന്ന കുറഞ്ഞു പോകയും അതിനു പകരമായി തന്നിഷ്ടം
ബുദ്ധിമാന്ദ്യം എന്നിത്യാദികൾ മനുഷ്യനെ നിറെക്കയും ചെയ്യുന്നു. ദേഹി
ശരീരത്തിന്റെ ജീവൻ ആകുംപ്രകാരം ആത്മാവു ദേഹിയുടെ ജീവൻ.
ദേഹം ദേഹി ആത്മാവു ഇവ എല്ലാമനുഷ്യൎക്കും ഉണ്ടുതാനും. എന്നാൽ
ഈ മൂന്നും ഒരുപോലെ വളൎന്നു വരികയില്ല. ആദ്യമായി ശരീരം പിന്നേ
ദേഹി ഒടുക്കം ജീവാത്മാവു ഇങ്ങിനേ ക്രമേണ അത്രേ വൎദ്ധിക്കും. ആത്മാ
വിൻ ഗുണങ്ങളോ ലൌകികമായ അഭ്യാസത്തിൽ ബലവും പരലോകവ
സ്തുക്കളെ ഗ്രഹിപ്പാനുള്ള പ്രാപ്തിയും ഇന്ദ്രിയങ്ങളെ അടക്കിക്കൊൾവാനു
ള്ള ശക്തിയും എന്നിവ അത്രേ. ആത്മാവിന്റെ കേന്ദ്രം ഹൃദയം; ഹൃദയ
ത്തിന്റെ അറിവു മനസ്സാക്ഷി തന്നേ. എന്നാൽ ഈ ആതമാവിന്റെ ജീ
വനും ഭയം ദുൎന്നടപ്പു ക്രോധം അഭിമാനം ശതൃത്വം മുതലായവറ്റാൽ കു
റഞ്ഞു കുറഞ്ഞു പോകയും പിശാചിന്റെ അധികാരത്തിൽ ഉൾപ്പെടുക
യും ചെയ. അതു നിമിത്തം വിദ്വാന്നുപോലും രക്ഷ പ്രാപിക്കേണ്ടതിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/91&oldid=189341" എന്ന താളിൽനിന്ന് ശേഖരിച്ചത്