താൾ:CiXIV131-8 1881.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 181 —

സായ്പു: ഞാൻ മറ്റൊരു കുട്ടിയെ കൊണ്ടു പോകുവാൻ വിചാരിച്ചെ
ങ്കിലോ നിങ്ങൾ എന്തു പറയും?

മുത്തഛ്ശൻ: മറ്റൊരു കുട്ടിയെ കൊണ്ടു പോകുവാൻ വിചാരിക്കുന്നതു
എങ്ങിനേ?

സായ്പു: നിങ്ങളുടെ പൌത്രനല്ലയോ ഇവൻ, എന്നു ചൊല്ലി കൈ
എന്റെ തോളിൽ വെച്ചു, ഇത്ര നല്ല ബാലകൻ തന്റെ ദിവസങ്ങളെ
ഈ ഏകാന്ത ദിക്കിൽ വെറുതേ കഴിച്ചുകൊള്ളുന്നതു സങ്കടമത്രേ. അവ
നെ എന്നോടു കൂടെ അയച്ചാൽ ഞാൻ അവനെ നാലു സംവത്സരത്തേ
ക്കു നല്ലൊരു വിദ്യാശാലയിൽ ആക്കി പാൎപ്പിക്കും. അവിടെനിന്നു അവ
ന്റെ പഠിപ്പു തീൎന്നാൽ അവനു ഒരു ഉദ്യോഗം കൊടുപ്പിച്ചു നല്ല വഴിയി
ലാക്കും. ഇതിനു നിങ്ങളും കുട്ടിയുടെ അപ്പനും എന്തു പറയും?

മുത്തഛ്ശൻ: ഞാൻ എന്തു പറയേണ്ടു? നിങ്ങളുടെ ദയ അനവധി
തന്നേ, കുട്ടിക്കു സൌഭാഗ്യം വരുന്ന വഴി ഇതത്രേ എന്നും വിചാരിക്കാം,
എങ്കിലും എന്റെ കാൎയ്യം തീൎന്നശേഷം അവൻ എന്റെ പണി എടുക്കും
എന്നു ഞാൻ നിശ്ചയിച്ചിരുന്നു. എന്റെ അപ്പൻ: അഛ്ശ: നിങ്ങളുടെ പ
ണി എടുപ്പാൻ ഞാൻ ഉണ്ടല്ലോ. വില്ലിയർ സായ്പവർകൾ ആലിക്കിനെ
ഒരു വിദ്യാശാലയിൽ ആക്കി പാൎപ്പിക്കുന്നതിനെ നാം വളരേ സന്തോഷ
ത്തോടും കൃതജ്ഞതയോടും കൂടെ കൈക്കൊള്ളണ്ടതാകുന്നു.

മുത്തഛ്ശൻ: എന്നാൽ അങ്ങിനെ ആകട്ടേ, എന്റെ ഇഷ്ടം നടക്കേണ്ട.
ഞങ്ങളെ കണ്ടു പോകേണ്ടതിനു കുട്ടിക്കു ചിലപ്പോൾ കല്പന കിട്ടുമല്ലോ?

സായ്പു: അതിനു ഒരു വിരോധവും ഉണ്ടാകുന്നില്ല. തന്റെ വിടുതൽ
നാളുകളെ ഒക്കെയും ഇവിടെ നിങ്ങളോടുകൂടെ കഴിച്ചു, തന്റെ പഠിപ്പും
മറ്റും നിങ്ങൾ്ക്കു വിവരിച്ചു തരും. എന്നാറേ സായ്പു എന്നെ നോക്കി:
ആലിക്കേ നീ എന്തു പറയും? ഞങ്ങൾ പാൎപ്പാൻ പോകുന്ന നഗരത്തിൽ
വിശേഷമുളെളാരു വിദ്യാശാല ഉണ്ടു, അതിൽ നീ പാൎത്തു പഠിക്കുയും ചെ
യ്യും. പഠിപ്പില്ലാത്ത ദിവസങ്ങളിൽ നീ വീട്ടിൽ വന്നു ഞങ്ങളെയും കുട്ടി
യെയും കണ്ടു സന്തോഷിക്കും. എന്നാൽ നീ വരുമോ?

സന്തോഷത്തോടേ വരും എന്നു ഞാൻ പറഞ്ഞു.

സായ്പു: എന്നാൽ എല്ലാവൎക്കും പൂൎണ്ണസമ്മതമുണ്ടല്ലോ?

മുത്തഛ്ശൻ: പൂൎണ്ണസമ്മതം തന്നേ. എന്നാൽ ഇത്ര വലിയ ദയെക്കാ
യി ഞങ്ങൾ നിങ്ങൾക്കു പ്രത്യുപകാരം കാട്ടേണ്ടതു എങ്ങിനേ?

സായ്പു: എന്റെ കുട്ടിയെ സമുദ്രത്തിൽനിന്നു രക്ഷിച്ചവരായ നിങ്ങൾ
ക്കു യോഗ്യമായ പ്രത്യുപകാരത്തെ കാണിക്കുന്നതിനു ഞാൻ ആളോ? പ്ര
ത്യുപകാരം ചെയ്യുന്നവൻ കൎത്താവത്രേ. എന്നാൽ ആലിക്കു എപ്പോൾ
വരും ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/89&oldid=189337" എന്ന താളിൽനിന്ന് ശേഖരിച്ചത്