താൾ:CiXIV131-8 1881.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 180 —

ഒരുനാളും വിടുകയില്ല എന്ന ഭാവം കാട്ടി. പിന്നെ അവൾ കട്ടിയെ മടി
യിൽ ഇരുത്തി, കൈകൊണ്ടു തഴുകി അവളോടു സംസാരിച്ചു: അമ്മയെ
ഓൎക്കുന്നുവോ? എന്നു സങ്കടത്തോടെ ചോദിച്ചു. ആദ്യം തിമ്പി അസാരം
പേടിച്ചു തലയെ താഴ്ത്തി നിലത്തു നോക്കി ശങ്കിച്ചു, എങ്കിലും രണ്ടു മൂന്നു
വിനാഴിക കഴിഞ്ഞശേഷം അവൾ അമ്മയുടെ ശബ്ദം അറിഞ്ഞു പ്രസാ
ദിച്ചു. ചെറിയ തിമ്പിയേ: നീ എന്നെ അറിയുമോ? എൻ ഓമലേ. ഞാൻ
ആർ? എന്നു അമ്മ ചോദിച്ചപ്പോൾ പൈതൽ അവളുടെ മുഖത്തു നോ
ക്കി: പ്രിയ അമ്മ, തിമ്പിയുടെ പ്രിയ അമ്മ തന്നേ എന്നു ചൊല്ലി ത
ന്റെ ചെറിയ കൈകൊണ്ടു അവളുടെ മുഖത്തെ തഴുകിക്കൊണ്ടിരുന്നു.
ഈ സന്തോഷം എല്ലാം ഞാൻ കണ്ടപ്പോൾ: കുട്ടി ഞങ്ങളെ വിട്ടു പോകു
ന്നതു നിമിത്തം എനിക്കു ഇനി ദുഃഖം വേണ്ടാ എന്നു ഞാൻ നിശ്ചയിച്ചു.

ആ ദിവസം ദ്വീപുകാരായ ഞങ്ങൾക്കു ഒരു മഹോത്സവം തന്നേ.
വില്ലിയർ സായ്പും മാതമ്മയും ഞങ്ങൾക്കു വളരേ ദയ കാട്ടി, കുട്ടിക്കായിട്ടു
ഞങ്ങൾ ചെയ്തതിനു വേണ്ടി നന്ദി പറയുന്നതിനു ഒരു അവധിയില്ല. അ
വളെ കുപ്പലിൽ കയറ്റി അയച്ചപ്പോൾ അവൾ ദീനക്കാരത്തിയത്രേ, ഇ
പ്പോൾ അവളുടെ സൌഖ്യവും ശക്തിയും കണ്ടാൽ വേറെ ഒരു കുട്ടി എ
ന്നു തോന്നുവാൻ ഇട ഉണ്ടു, എന്നു അവർ പറയും. അമ്മ അവൾക്കു
പഠിപ്പിച്ചു കൊടുത്ത ചെറു പ്രാത്ഥനകളും പാഠങ്ങളും ഇനി ഓൎമ്മയിൽ
ഉണ്ടു, എന്നു കേട്ടപ്പോൾ അവർ പ്രത്യേകം സന്തോഷിച്ചു. മാതമമ കു
ട്ടിയെ നിത്യം നോക്കിക്കൊണ്ടു അവളുടെ വഴിയെ നടന്നു സായ്പുമായി സ
ന്തോഷിച്ചപ്രകാരം ഞാൻ ജീവനോളം ഓൎക്കുകയും ചെയ്യും.

എന്നാൽ ഇഹത്തിലേ ഏതു സന്തോഷവും അനിത്യമത്രേ. തീക്ക
പ്പൽ വേഗം പോകയാൽ അവർ അതിൽ കയറിയില്ല; ദിവസം മുഴുവനും
ഞങ്ങളോടു കൂടെ പാൎത്തു; എങ്കിലും വൈകുന്നേരത്തു അവരെ പൈതലി
നോടു കൂടെ കൊണ്ടു പോകേണ്ടതിനു വൻകരയിൽനിന്നു ഒരു തോണി
വന്നിരുന്നു.

പിരിഞ്ഞു പോകുന്ന സമയമായപ്പോൾ മുത്തഛ്ശൻ കുട്ടിയെ മടിയിൽ
ഇരുത്തി: ഹാ എന്റെ ഓമലേ; ഞാൻ നിന്നെ വിടുന്നതു എങ്ങിനേ? ഇ
ത്ര വലിയ ദുഃഖം എനിക്കു ഒരു നാളും ഉണ്ടായിരുന്നില്ല. എന്റെ രവിര
ശ്മിയേ ഇക്കിഴവന്റെ കണ്ണു ഇനി നിന്നെ നോക്കി തെളിഞ്ഞു പോകുവാൻ
കഴികയില്ലല്ലോ എന്നു മഹാവ്യസനത്തോടു ചൊല്ലി, സായ്പിനെ നോ
ക്കി: കുട്ടിയെ കൊണ്ടു പോകുന്നതുകൊണ്ടു നിങ്ങളോടു കോപിപ്പാൻ ന്യാ
യം ഉണ്ടായിരുന്നു എങ്കിൽ ഞാൻ വളരേ കോപിക്കുമായിരുന്നു എന്നു
പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/88&oldid=189335" എന്ന താളിൽനിന്ന് ശേഖരിച്ചത്