താൾ:CiXIV131-8 1881.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 144 –

ദ്ധ്യമായുള്ളു. അദ്ദേഹം ഈ മത്സരക്കാരെ എ
ത്രയും പകെക്കുന്നതല്ലാതേ സ്വന്തമകൻ ഇവ
രോടു ചേൎന്ന പ്രകാരം ഇപ്പോൾ പ്രസിദ്ധമാ
കുന്നതിനാലും അവൻ ഏല്ക്കുന്ന ശിക്ഷകൊണ്ടും
കുഡുംബം അപമാനിച്ചു പോകും എന്ന വിചാ
രം ഈ കുലീനന്നു അസഹ്യമായി തോന്നുക
യാൽ പോലീസ്കാർ കാണ്കേ താൻ കൈത്തോക്കു
എടുത്തു മകനെ വെടിവെച്ചു കൊന്നുകളകയും
ചെയ്തു. ന്യായാധിപതിമാർ ഈ അഛ്ശനെ
ശിക്ഷിക്കാതേ വിട്ടയച്ചതു ആശ്ചൎയ്യം അല്ലേ!

ബൊഹെമ്യ എന്ന ഔസ്ത്രിയസംസ്ഥാനത്തി
ൽ രണ്ടു ജാതിക്കാർ വസിക്കുന്നില്ലേ? ഗൎമ്മാ
നരും ചെക്കരും തന്നേ. ഈ രണ്ടു ജാതിക്കാ
രുടെ ഇടയിൽ എപ്പോഴും വളരേ ദ്വേഷവും
ഈൎഷ്യയും ഉണ്ടു. കഴിഞ്ഞ മാസത്തിൽ ചെ
ക്കർ തങ്ങളുടെ മ്ലേഛ്ശ സ്വഭാവം നല്ലവണ്ണം
കാണിച്ചു എന്നു കേൾക്കുന്നു. പ്രാഗ് എന്ന പു
രാണപട്ടണത്തിൽ ഏറ്റവും കീൎത്തിപ്പെട്ട ഒ
രു വിദ്യാശാല ഉണ്ടു. ഗൎമ്മാനരും ചെക്കരും
അവിടേ ഒരുമിച്ചു പഠിക്കുന്നതല്ലാതെ ഗുരുനാ
ഥരുടെ പകുതി ഗൎമ്മാനർ തന്നേ ആകുന്നു.
ഗൎമ്മാനരാകുന്ന ശിഷ്യർ ഒരു നാൾ സന്തോ
ഷിച്ചു സുഖിക്കേണ്ടതിന്നു അല്പം ദൂരമുള്ള
ഒരു ഗ്രാമത്തിൽ ചേൎന്നു അവിടേ കളിച്ചുകൊ
ണ്ടിരിക്കേ ചെക്കരായ ശിഷ്യർ പിൻചെന്നു
ഗൎമ്മാനരെ പരിഹസിച്ചു കൊണ്ടു അതിക്ര
മിച്ചതല്ലാതേ ഒടുക്കം വടികൊണ്ടും കത്തി
കൊണ്ടും അവരെ പുറത്താക്കി ചിലൎക്കു മുറിവു
ഏല്പിക്കയും ചെയ്തു. സൎക്കാർ പിന്നേയും സൂ
ക്ഷമത്തോടേ കാൎയ്യം വിസ്തരിച്ചു പ്രത്യേകമായി
ഈ കലശൽ ജനിപ്പിച്ചവൎക്കു കഠിനശിക്ഷ
കല്പിച്ചു. ആ പട്ടണത്തിൽ വസിച്ചുകൊണ്ടി
രിക്കുന്ന ചക്രവൎത്തിയുടെ കുമാരൻ വളരേ
കോപിച്ചു: ഈ വക ക്രമക്കേടു വീണ്ടും സംഭ
വിക്കുന്നെങ്കിൽ ഞാൻ ഈ പട്ടണം വിട്ടു വേ
റേ സ്ഥലത്തേക്കു പോയിക്കളയും എന്നു അരു
ളിച്ചെയ്തു പോൽ.

ഗൎമ്മാനരാജ്യത്തിന്റെ ചക്രവൎത്തി സൌ
ഖ്യത്തിന്നായി എമ്സ എന്ന സ്ഥലത്തിൽ പോ
യി ചില ദിവസം അവിടേ പാൎത്ത ശേഷം
ചക്രവൎത്തിനിക്കു കലശലായ ദീനം പിടിക്ക
യാൽ ആ മഹാൻ വളരേ വ്യസനവും ഭയവും
അനുഭവിക്കേണ്ടിവന്നു, വൈദ്യന്മാരുടെ അ
ദ്ധ്വാനത്താലും ദൈവസഹായത്താലും വീണ്ടും
പൂൎണ്ണസൌഖ്യം വന്ന പ്രകാരം കേൾക്കുന്നു.
ചക്രവൎത്തിക്കു ഒരു വിദ്വാൻ എത്രയും നല്ലൊ
രു യന്ത്രം ദാനമായി കൊടുത്തു. നാം (ഉരുക്കു
തുവൽ) സ്തീൽപെൻകൊണ്ടു എഴുതിയാൽ അ

തിനെ കൂടേക്കൂടേ മഷിക്കുപ്പിയിൽ മുക്കേണ
മല്ലോ ? ചക്രവൎത്തിക്കു കിട്ടിയ (ഉരുക്കുലേ
ഖനി) സ്തീൽപെൻകൊണ്ടഴുതിയാൽ അതു
വേണ്ടാ. ആരും കാണാതൊരു ഉറവിൽനി
ന്നു ആവശ്യം പോലേ മഷി ഒഴുകി തടയാതേ
എഴുതാം. ചക്രവൎത്തി ഈ അത്ഭുതമായ പണി
യെ കണ്ടപ്പോൾ അതു നല്ല പണി തന്നെയാ
കുന്നു എന്നിട്ടും അധികമായി പ്രയോജനമുള്ള
ഒരു (ലേഖനി) സ്തീൽപെൻ സങ്കല്പിപ്പാൻ
ഞാൻ എപ്പോഴും ചിന്തിച്ചു പ്രയാസപ്പെടുന്നു.
“വൎത്തമാനക്കടലാസ്സുകളുടെ രചകന്മാർ ഒരി
ക്കലും കളവു എഴുതാതവണ്ണം പ്രയോഗിക്കേ
ണ്ടുന്ന ഒരു തുവലോ സ്തീൽപെനോ കിട്ടിയാൽ
എല്ലാ മനുഷ്യൎക്കും എത്രയും ഉപകാരം വരും”
എന്നു പറഞ്ഞതു പരമാൎത്ഥം അത്രേ.

ശാന്തസമുദ്രത്തിൽ കിടക്കുന്ന തഹായിതാവെ
ന്ന ദ്വീപിന്മേൽ എത്രയും ഭയങ്കരമായൊരു
കാൎയ്യം സംഭവിച്ചു. ആ ദ്വീപിന്റെ നിവാ
സികൾ ഏകദേശം എല്ലാവരും പേർ പ്രകാ
രം ക്രിസ്ത്യാനികളായിത്തീൎന്നു. അല്പസമയ
ത്തിന്നു മുമ്പേ ഇവരിൽ ഒരു വലിയ അംശം
പള്ളിനികുതി തുടങ്ങിയുള്ളവ കൊടുപ്പാൻ ത
ളൎന്നു ശേഷിക്കുന്നവരിൽനിന്നു പിരിഞ്ഞു അ
ജ്ഞാനത്തിൽ മടങ്ങിപ്പോയിരുന്നു. സഭാകാ
ൎയ്യം നടത്തുന്ന കാബു എന്നവൻ ഇതിനെ കേട്ടി
ട്ടു ക്രോധപരവശനായി പുരുഷാരത്തോടു കൂട
പുറപ്പെട്ടു ആ ആളുകളുടെ ഗ്രാമങ്ങളെ അ
തിക്രമിച്ചു. ഈ ദുഷ്ടൻ ക്രിസ്ത്യാനികൾക്കു
യോഗ്യമാകുംവണ്ണം സ്നേഹത്തോടും കനിവോ
ടും അവരെ ക്ഷണിക്കാതേ സ്ത്രീകളെയും കുട്ടി
കളെയും പോലും ആദരിയാതേ ആയിരത്തി
ൽ ചില്‌വാനം ആളുകളെ വെട്ടിക്കളവാൻ ക
ല്പന കൊടുത്തു. ആയതു കേട്ട ശേഷം സാധു
ക്കൾ ഈ ചെന്നായുടെ കൈകളിൽനിന്നു തെ
റ്റി. മുമ്പേത്തെ ഇരുട്ടിലേക്കു പിന്നോക്കം വാ
ങ്ങുന്നതു ആശ്ചൎയ്യമല്ല. ഈ ദുഷ്ടന്റെ ഉപദേ
ശത്താലും ദൃഷ്ടാന്തത്താലും ആ ആളുകൾ ഒരി
ക്കലും യേശുവിന്റെ അമിതമായ സ്നേഹത്തെ
യും കരുണയെയും കാണാതേയും അനുഭാവി
ക്കാതേയും ക്രിസ്തീയപ്പേർ മാത്രം ധരിച്ചതേ
യുള്ളു എന്നു തെളിയുന്നു. ആട്ടിന്റെ വേഷം
ധരിക്കുന്ന ആ ചെന്നായേ പിടിപ്പാൻ നിയോ
ഗിക്കപ്പെട്ടവർ വേഗം അതു സാധിപ്പിച്ചു അ
വനെ തൂക്കിക്കളയും എന്നാശിക്കുന്നു. യേശു
നാമത്തിന്നു അപമാനവും യേശുവിനെ അറി
യാത്തവൎക്കു ഇടൎച്ചയും വരുത്തുന്ന കള്ളക്രി
സ്ത്യാനികൾ എപ്പോൾ ഇല്ലാതേ പോകും?

എന്നു നിങ്ങളുടെ L. J. Fr.


Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/80&oldid=189324" എന്ന താളിൽനിന്ന് ശേഖരിച്ചത്