താൾ:CiXIV131-8 1881.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 143 –

തകത്തെ കുറിച്ചു. വൎത്തമാനം വന്നു. ബ്രൈ
തോൻ എന്ന പട്ടണത്തിലേക്കു ഓടുന്ന ഒരു
തീവണ്ടിയിൽ ആണ് അതു സംഭവിച്ചതു. ആ
വണ്ടി ഒരു മലയുടെ ഉള്ളിൽ കൊത്തിയ വഴി
യൂടേ ഓടിയ ശേഷം ഉദ്യോഗസ്ഥൻ വണ്ടി
യുടെ ഒന്നാം തരത്തിലെ ഒരു മുറിയിൽ പ്ര
വേശിച്ചപ്പോൾ വസ്ത്രങ്ങൾ ചോരപിരണ്ട
ഒരാൾ അവിടേ കുത്തിരിക്കുന്നതു കണ്ടു ത
ന്നോടു: അയ്യോ സുരംഗത്തിൽ ഉൾപ്പെട്ട ഉട
നേ രണ്ടാൾ എന്റെ പണം കവരുവാനായി
ട്ടു കൈത്തോക്കുകൊണ്ടു എന്നെ വെടിവെച്ചു
എല്ലാം അപഹരിച്ചതിന്റെ ശേഷം പോയ്ക്ക
ളഞ്ഞു എന്നു പറഞ്ഞു. ഉദ്യോഗസ്ഥൻ ഈ യാ
ത്രക്കാരന്റെ ചെരിപ്പിൽ ഒരു പൊൻഘടി
കാരം കണ്ടപ്പോൾ ഇതെന്തെന്നു ചോദിച്ചാറേ
അദ്ദേഹം അതു കൂടേ ആ ദുഷ്ടർ എടുക്കും എ
ന്നു ഞാൻ ഭയപ്പെട്ടു വേഗത്തിൽ ചെരിപ്പിൽ
ഇട്ടു കളഞ്ഞു എന്നു പറഞ്ഞതു ഉദ്യോഗസ്ഥൻ
വിശ്വസിച്ചു അവനിൽ ഒട്ടും സംശയിക്കാതേ
അദ്ദേഹം ഇറങ്ങി വേറേ ദിക്കിലേക്കു പോകു
വാൻ സമ്മതിച്ചു. ചില മണിക്കൂർ കഴിഞ്ഞ
ശേഷമോ ആ സുരംഗത്തിൽ ഒരു മനുഷ്യന്റെ
ശവം കണ്ടെത്തിയ പ്രകാരം ഒരു വൎത്തമാനം
വന്നപ്പോൾ ആ യാത്രക്കാരൻ പറഞ്ഞതൊക്ക
യും ശുദ്ധകളവെന്നും ഇവൻ തന്നേ കുലപാത
കനായി വേറൊരുത്തനെ കൊന്നുകളഞ്ഞു എ
ന്നും തെളിഞ്ഞു. അവൻ തെറ്റിപ്പോയിട്ടും
ദൈവത്തിന്റെ കൈ ആ കൌശലക്കാരനെ ക
ണ്ടെത്തി. ലൊണ്ടൻപട്ടണത്തിൽ ഒരു വിധ
വയുടെ വീട്ടിൽ അദ്ദേഹം വന്നു ഒരു മുറി കൂലി
ക്കു ചോദിച്ചു. ആ വിധവ സമ്മതിച്ചതിനാൽ
അവൻ തന്റെ സാമാനങ്ങളെ മുറിയിൽ ആ
ക്കിയ ശേഷം ആരും പിന്നേതിൽ അവനെ
കണ്ടതും ഇല്ലാ. അവൻ രാത്രിയിൽ മാത്രം പു
റത്തു പോകുന്നതല്ലാതേ കിളിവാതിൽ പോ
ലും സൂക്ഷമത്തോടേ അടക്കുകയും അപ്പവും
പാൽക്കട്ടിയും കൊണ്ടത്രേ ഉപജീവനം കഴി
ക്കയും ചെയ്തുകൊണ്ടിരുന്നു. ഒടുക്കം ആ വിധ
വ സംശയിച്ചു പക്ഷേ ഈ ആൾ ഒരു ചതി
യൻ; നിശ്ചയിച്ച കൂലി എനിക്കു ഒരിക്കലും കി
ട്ടുകയില്ല എന്നു ഭയപ്പെട്ടിട്ടു കാൎയ്യം സൎക്കാരോ
ടു ഉണൎത്തിച്ചപ്പോൾ പോലീസ്‌ക്കാർ ശോധ
ന ചെയ്താറേ ഈ ആൾ ആ കുലപാതകൻ
തന്നെ എന്നു തുമ്പു കിട്ടിപോൽ.–വെസ്ത് മിൻ
സ്തർ എന്നു കീൎത്തിപ്പെട്ട പള്ളിയിൽ അംഗ്ലക്കോ
യ്മ ഈ രാജ്യത്തിന്റെ മുമ്പേത്ത ഉപരാജാവായ
ലാരെൻ്സ എന്ന കൎത്താവിന്നു (Lord Lawrence)
ഒരു ഓൎമ്മസ്തംഭം വെച്ചു എന്നു കേൾക്കുന്നു. ഇ
തിന്മേലുള്ള എഴുത്തു എത്രയും വിശിഷ്ടം: “അ
വൻ ദൈവത്തെ ഇത്ര ഭയപ്പെട്ടതുകൊണ്ടു മനു
ഷ്യഭീതിയിൽനിന്നു ഏറ്റവും ഒഴിഞ്ഞവനാ
യിരുന്നു എന്നത്രേ.” ദൈവം എന്നോടു കൂട
എന്നു വരികിൽ എനിക്കു എതിരാർ എന്നു

ധൈൎയ്യത്തോടേ പറവാൻ പാടുണ്ടല്ലോ! ഇം
ഗ്ലിഷ്‌ക്കാർ വേദപുസ്തകത്തിൽ കാലദോഷ
ത്താലും പണ്ടു ഭാഷാന്തരം ചെയ്യുമ്പോഴും നുഴ
ഞ്ഞു വന്ന പിഴകളെ എല്ലാം തിരുത്തുവാൻ ശ്ര
മിക്കുന്നു. ആദ്യ കാലങ്ങളിൽ വേദപുസ്തകങ്ങ
ളെ പെരുക്കിയതു അച്ചടികൊണ്ടല്ല പകൎത്തെ
ഴുത്തിനാൽ ആയിരുന്നതു നിമിത്തം ഒാരോ ഭേ
ദങ്ങളും അക്ഷരപ്പിഴകളും കാണ്മാൻ ഉണ്ടു. ഈ
നൂറ്റാണ്ടിൽ എത്രയും പുരാതനമായ ചില വേ
ദഗ്രന്ഥങ്ങളെ കണ്ടെത്തുകയാൽ അവറ്റ ത
മ്മിൽ ഒപ്പിച്ചു നോക്കി ശരിയായ പകൎപ്പു ഏ
തെന്നു നിശ്ചയിപ്പാൻ അധികം എളുപ്പം വ
ന്നു. അതു കൂടാതെ ഇംഗ്ലിഷ്‌കാർ തങ്ങളുടെ
വേദപുസ്തകത്തെ ഭാഷാന്തരം ചെയ്ത ആ കാ
ലത്തിൽ യവനഭാഷയെ അഭ്യസിപ്പിക്കുന്നതു
പുതിയ കാൎയ്യവും എബ്രായഭാഷാജ്ഞാനം ദുൎല്ല
ഭവും ആയിരുന്നു. ഇപ്പോഴോ ഈ രണ്ടു ഭാഷ
കളെ നല്ലവണ്ണം അറിയുന്നവർ അനേകർ.
പല വാക്കുകളെ ഇപ്പോൾ മൂലഭാഷയിൽനി
ന്നു ശരിയായി ഇംഗ്ലിഷിലേക്കു പൊരുൾ തി
രിച്ചിരിക്കുന്നു. ആ പുതിയ തിരുത്തലിനാൽ
വേദപുസ്തകത്തെ വായിക്കുന്നവരുടെ ഇട
യിൽ അറിവും ശുഷ്കാന്തിയും വൎദ്ധിക്കുമെന്നാ
ശിക്കുന്നു.

രുസ്സ്യ രാജ്യത്തിൽ തല്ക്കാലം അല്പം സ്വസ്ഥ
തയുണ്ടെന്നു തോന്നുന്നു. എന്നിട്ടും കൂടക്കൂടേ
ആ മത്സരക്കാരെ കുറിച്ചു വല്ലതും കേൾക്കാം.
ഒരു കുലീനന്റെ മകൻ ഗൂഢമായി ആ മത്സ
രക്കാരോടു ചേൎന്നു എന്നു സൎക്കാർ കേട്ടു പോലീ
സ്കാർ അവനെ പിടിക്കുന്നതിന്നു അഛ്ശന്റെ
വീട്ടിൽ വന്നപ്പോഴേ അഛ്ശന്നു കാൎയ്യം ബോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/79&oldid=189322" എന്ന താളിൽനിന്ന് ശേഖരിച്ചത്