താൾ:CiXIV131-8 1881.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 138 —

ബാഹ്യകൎണ്ണത്തിന്നു കൂൎച്ചകളെ (ഉപാസ്ഥികളെ)ക്കൊണ്ടു നിൎമ്മിക്ക
പ്പെട്ടതും നാദത്തെ പിടിച്ചു കൊള്ളുവാൻ ഉപയുക്തവുമായ കാതും മ
ദ്ധ്യകൎണ്ണത്തിലേക്കു ചെല്ലുന്ന ബാഹ്യനാളവും എന്നീ രണ്ടു കീഴ്പങ്കുകൾ ഉണ്ടു .
കാതിലേ ദശപ്പുകളെക്കൊണ്ടു അതിനെ മുമ്പോട്ടും പിമ്പോട്ടും മേലും കീ
ഴും ഇളക്കാം. മനുഷ്യൎക്കു അതു അല്പമായിട്ടു സാധിക്കുന്നു എങ്കിലും മുയൽ
മാൻ കുതിര പശ്വാദികൾക്കു കാതു തിരിക്കുന്നതിൽ വളരേ സ്വാധീനത
കാണുന്നു. ബാഹ്യനാളത്തിന്നു ഓരംഗുലം നീളമുണ്ടു. അതിന്റെ ഉള്ളിൽ
കാണുന്ന രോമങ്ങൾ ചെവിയിൽ കടപ്പാൻ നോക്കുന്ന പ്രാണികീടങ്ങളെ
തടുക്കുന്നു. അതുകൂടാതേ അനേകപിണ്ഡങ്ങളിൽനിന്നു ഉളവാകുന്ന ചെ
വിപ്പീ ഏററവും കൈപ്പുള്ളതാകയാൽ കീടവകകൾ അടുക്കുവാൻ തുനി
യുന്നില്ല. *

നടുച്ചെവി (മദ്ധ്യകൎണ്ണം). തലയസ്ഥികളിൽ2) അക്രമരൂപമായ ചെ
റുഗുഹയിൽ നടുച്ചെവിയിരിപ്പൂ. മദ്ധ്യകൎണ്ണത്തിന്റെ പ്രവേശനത്തിൽ
ചെവിക്കുന്നി3) എന്നു കേൾവിക്കു ഉതകുന്നതായി നേരിയ ചൎമ്മം ചെണ്ട
ത്തോൽ കണക്കേ അസ്ഥികളോടു തൊടുത്തു അമൎത്തി വിരിച്ചുകിടക്കുന്നു.
അതു കൂടാതേ മദ്ധ്യകൎണ്ണഗുഹയിൽ രണ്ടു തുളകളെ കാണാം. ഒന്നു ചെവി
ക്കകത്തു കാററു കടപ്പാന്തക്കവണ്ണം തൊണ്ടയുടെ പിന്നിൽ ചെല്ലുന്ന അ
ന്തർനാളത്തിന്റെയും4) മറേറതു ചെവിയുടെ പിമ്പേ മൂലെക്കൊത്ത അ
സ്ഥിയിൽ കിടക്കുന്ന കുഴലിന്റെയും ദ്വാരം തന്നേ. 5) ചെവിക്കുന്നിയെ വ
ലിച്ചു നീട്ടുവാനും ചുളുക്കുവാനും വേണ്ടി ആ ഗുഹയിൽ വിശേഷമായ മൂ
ന്നു ചെറു എലുമ്പുകൾ ഉതകുന്നു അവയുടെ പേർ ഇവ്വണ്ണം: മുട്ടിയെല്ലു 6)
അടക്കല്ലെല്ലു 7 ), റക്കാബെല്ലു 8) എന്നു തന്നേ. ചെവിക്കുന്നിയെ വലിച്ചു
നീട്ടുന്നതിനാൽ ധ്വനി മൃദുവായും ചുളുക്കുന്നതിനാൽ ബലമായും തീരുന്നു.

ഉൾച്ചെവി (അന്തഃകൎണ്ണം). ആയതു ഏറിയ മടക്കുചുറകൾ ഉള്ള
തുകൊണ്ടു അതിന്നു വിഭ്രമകന്ദരം9) എന്നും പേർ പറയുന്നു. തലയോട്ടി
ന്റെ കല്ലിച്ച അംശത്തിൽ10) ഇരിക്കുന്ന ഉൾച്ചെവിക്കു (0) പൂമുഖം11)
(F ) ശംഖു (കംബു)12), (E) അൎദ്ധ വൃത്തച്ചാലുകൾ13) എന്നീ മൂന്നംശങ്ങളു


2) കേരളാപകാരി VI. 87. 3) Tympanum. 4) Tuba Eustachiae 5) 10) കേ
രളോപകാരി VL., 22, 2, , b & c. 6) Hammer, Mallelus. 7) Anvil.
8) stirrup. 9) Labyrinth. 11) Vestibule. 12) Cochlea. 13) Saml-Circular Canals.
* മേലത്ത ചിത്രത്തിൽ A മുടികയെല്ലും B അടോലയല്ലും C മുതിരച്ചേലിൽ ഓർ എലു
മ്പും D റക്കാബല്ലും കാണിക്കുന്നു. ൧൩൭–ാം ഭാഗത്തിലേ മേലേ ചിത്രത്തിൽ അതു ബാഹ്യനാള
ത്തിന്റെ അവസാനത്തിൽ കാണ്മൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/74&oldid=189311" എന്ന താളിൽനിന്ന് ശേഖരിച്ചത്