താൾ:CiXIV131-8 1881.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 133 —

ത്തെ തരാതേയും ആകാശത്തെ അവൻ അടെക്കയും യഹോവ നിങ്ങൾക്കു
തരുന്ന നല്ല ദേശത്ത്നിന്നു നിങ്ങൾ വേഗം നശിച്ചു പോകാതേ ഇരി
പ്പാനായിട്ടു ജാഗ്രതയായിരിപ്പിൻ.” (ആവൎത്തന പു: 10, 13 —17.)

ഈ വാക്കുകളിൽനിന്നു മഴയുടെ ക്രമത്തെ നിശ്ചയിക്കുന്നവനും അ
താത് സമയങ്ങളിൽ മഴ പെയ്യത്തക്കവണ്ണം ചെയ്യുന്നവനും ദൈവമത്രേ
എന്നു അറിഞ്ഞു കൊള്ളുന്നു. സാധാരണമായിട്ടു ദൈവം ശിഷ്ടരുടേയും
ദുഷ്ടരുടേയും മേൽ മഴ പെയ്യത്തക്കവണ്ണം വൎഷംതോറും ദേശത്തിൽ പ
ടിഞ്ഞാറുനിന്നും കിഴക്കുനിന്നും മഴ വരുത്തിയാലും തനിക്കു മനസ്സായാൽ
അതിനെ പിന്നോട്ടാക്കുവാനും കുറെച്ചുകളയുവാനും ഉള്ള സാമൎത്ഥ്യം
ഉണ്ടു എന്നുള്ളത് നമുക്കു ഈയിടേ അനുഭവത്താലേ സ്പഷ്ടമായിട്ടു കാ
ണ്മാൻ സംഗതി വന്നു. അവൻ ഇങ്ങിനേ ചെയ്യുന്നതിന്നുള്ള കാരണം
എന്തെന്നു മേലേ പറഞ്ഞ വാക്യത്തിൽനിന്നു അറിഞ്ഞു കൊള്ളാവു.

ആഹാബ്‌രാജാവിന്റെ കാലത്തിൽ 3വൎഷവും 6മാസവും വരെക്കും
മഴ പെയ്യാത്തത് ആ രാജാവ് ദൈവകല്പനയെ വിട്ടു വിഗ്രഹാരാധന ന
ടത്തിയതു നിമിത്തമാകുന്നു. പണ്ടു വിവിധസമയങ്ങളിലും വിവിധപ്രകാ
രങ്ങളിലും ദൈവം പാപികളെ ശിക്ഷിച്ചതു പോലേ ഇന്നും ചെയ്യുന്നു.
ഈ വൎഷത്തിൽ ദൈവം വെള്ളക്കുറവുകൊണ്ടു നമ്മെ ശിക്ഷിപ്പാൻ
ആരംഭിച്ചിരിക്കുന്നു. എങ്കിലും കഷ്ടം വൎദ്ധിക്കാതവണ്ണം തന്റേ ദയ
പ്രകാരം സാധുക്കളുടെ നിലവിളിയെ കേട്ട തക്കസമയത്തു മഴ പെയ്യി
പ്പാൻ തുടങ്ങിയിരിക്കുന്നു. അനേകർ അവനോടു പ്രാൎത്ഥിച്ചത്‌നിമിത്ത
മാകുന്നു മഴ പെയ്തതു എന്നതിന്നു യാതൊരു സംശയം ഇല്ല. നിങ്ങൾ
എന്റേ അടുക്കൽ തിരി ഞ്ഞു കൊണ്ടാൽ ഞാൻ നിങ്ങളാൽ കണ്ടെത്ത
പ്പെടും എന്ന വാഗ്ദത്തപ്രകാരം താൻ ചെയ്തു. അതു നമ്മുടെ പുണ്യമല്ല
അവന്റേ വെറും കരുണമാത്രം ആകുന്നു. ഇതെല്ലാം നാം വിചാരിച്ചു,
ഇനി മേലാലും നാം നമ്മെ തന്നേ താഴ്ത്തിക്കൊണ്ടു തിരുമുമ്പിൽ നടന്നു,
അവന്റേ മാനത്തിനു യോഗ്യമായി ജീവിക്കുന്നത് നമ്മുടെ പ്രയത്നമാ
യിരിക്കേണമേ.

ചിലവൎഷങ്ങൾക്കു മുമ്പേ നടത്തിപ്പോന്നപ്രകാരം ഈ വൎഷത്തിലും കൂ
ടേ ഇതേ സെപ്ടേമ്പർ മാസത്തിന്റെ മൂന്നാം ഞായറാഴ്ച 18ാം തിയ്യതി
യെ ഒരു പശ്ചാത്താപപ്രാൎത്ഥനാദിവസമായിട്ടു നാം ആചരിപ്പു. ക
ൎത്താവു താൻ നമ്മെ ഒരുക്കി പശ്ചാത്താപത്തിന്നായിട്ടുള്ള മനസ്സിനെ
യും, വിശ്വാസത്തെയും നമ്മിൽ ജനിപ്പിച്ച തന്റെ അനുഗ്രഹത്തെ
നല്കുകേയാവു.
A. M. സഭാപത്രത്തിൽനിന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/69&oldid=189300" എന്ന താളിൽനിന്ന് ശേഖരിച്ചത്