താൾ:CiXIV131-8 1881.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 130 —

ഴും നോക്കി വായിച്ചു അൎത്ഥം ഗ്രഹിപ്പാൻ എത്രയോ ആഗ്രഹിച്ചു നിന്നു.
വൈകുന്നേരം മിക്കതും മുത്തഛ്ശനും ജേമ്സും കാവലറയിൽ കയറി ചെന്നു
തീ കാഞ്ഞുകൊണ്ടു ഓരോ വൎത്തമാനവും പറഞ്ഞു കൊണ്ടിരുന്നു. തി
മ്പി ഉറങ്ങു വാൻ പോകുന്നതുവരേയും ഞാൻ അവളെ അവരുടെ അരിക
ത്താക്കി വെക്കും. വിളക്കുമാടത്തിലേ പടിയിൽ കയറുന്നതിൽ അവൾ
വളരേ രസിച്ചു ഓരോ ചവിട്ടുകല്ലു കയറുംതോറും “മേലോട്ടു" എന്നു
ചൊല്ലിക്കൊണ്ടു കയറി മീത്തൽ എത്തിയാൽ ബഹുപ്രസാദത്തോടേ മു
റിയുടെ അകത്തു ചെല്ലും. ആ വൈകുന്നേ രവും മുത്തഛ്ശനും ജേമ്സും പ
ണി വിട്ടു മടങ്ങി വന്നാറേ ഇരുവരും കാവലറയിൽ കയറിച്ചെന്നു തീ കാ
ഞ്ഞു കൊണ്ടിരിക്കുമ്പോൾ, ഞാനും കുട്ടിയോടുകൂടേ അവരുടെ അരികത്തു
ചെന്നു നിന്നു. അപ്പോൾ അവർ ആ രണ്ടു സായ്പമാരെ കുറിച്ചു തന്നേ
സംസാരിച്ചു കൊണ്ടിരിക്കുന്നു. പാറയെക്കൊണ്ടു മൂത്ത സായ്പ് പറഞ്ഞ
വാക്കു എനിക്കു ഒരു രഹസ്യമത്രേ: തുമ്പില്ലാത്ത വാക്കല്ലയോ ജേമ്സേ എ
ന്നു മുത്തഛൻ ചൊല്ലിയാറേ, ഞാൻ അരികത്തു ചെന്നു എനിക്കു കിട്ടി
യ കടലാസിനെ അവൻറെ കൈയിൽ വെച്ചു: ഇതാ മൂത്ത സായ്പ് എ
നിക്കു തന്ന ഈ എഴുത്തിനെ നോക്കി വായിക്കേണം, എന്നു അപേക്ഷി
ച്ചു. എഴുത്തിനെ മുത്തഛ്ശൻ വാങ്ങി ഉറക്കെ വായിച്ചതാവിതു:

ഉറപ്പേറിയ ക്രിസ്തു പാറമേൽ നിൽക്കും ഞാൻ
ശേഷം നിലം ഒക്കെയും ചതിവുള്ള പൂഴിതാൻ.

എന്നാൽ ഇതു എന്തു? സ്നേഹിതാ നീ പൂഴിമേലത്രേ. പൂഴിമേൽ ത
ന്നേ; പെരിങ്കാ ററിൽ അതു നില്ക്കുന്നില്ല നിശ്ചയം, എന്നു ആ സായ്പു എ
ന്നോടു പറഞ്ഞു കൊണ്ടിരുന്നു. ജേമ്സേ, അവന്റെ വാക്കു നിങ്ങളും കേട്ടു
വോ? എന്നു മുത്തച്ശ ൻ പറഞ്ഞു.

ജേമ്സ് : അവന്റെ വാക്കു ഞാൻ കേട്ടു അൎത്ഥവും ഗ്രഹിച്ചു എന്നു ത
ന്നേ; അല്ല, അതിനെ കുറിച്ചു വളരേ വിചാരിക്കയും ചെയ്തു .

മുത്തഛ്ശൻ: എന്നാൽ ആ വാക്കിന്റെ അൎത്ഥം എന്തു?
ജേമ്സ് : ആ വാക്കിന്റെ അൎത്ഥം ഇതത്രേ: നാം ക്രിസ്തുവിന്റെ അടുക്കൽ
ചെല്ലാഞ്ഞാൽ സ്വൎഗ്ഗം ഇല്ല. അവിടേക്കു ചെല്ലുവാനായി വേറേ
ഒരു വഴിയുമില്ല.

ഉറപ്പേറിയ ക്രിസ്തു പാറമേൽ നില്ക്കും ഞാൻ
ശേഷം നിലം ഒക്കെയും ചതിവുള്ള പൂഴിതാൻ.

എന്നീവാക്കിന്റെ അൎത്ഥം അതു തന്നേ.

മുത്തഛ്ശ ൻ: എന്നാൽ കഴിയുന്നിടത്തോളം പുണ്യം ചെയ്താൽ സ്വൎഗ്ഗമി
ല്ല, എന്നു നിങ്ങൾ പറവാൻ പോകുന്നുവോ ?
ജേമ്സ് : സ്വൎഗ്ഗം ഇല്ല. സ്വൎഗ്ഗത്തേക്കു പോകുവാൻ ഒരു വഴിയേയുള്ളു ക്രി
സ്തുവത്രേ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/66&oldid=189295" എന്ന താളിൽനിന്ന് ശേഖരിച്ചത്