താൾ:CiXIV131-8 1881.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 112 –

ഞ്ചികാരുടെ സമ്മതം ആവശ്യമാകും. ഇതുവ
രേ മേൽ‌വിചാരം നടത്തിയ സുൽത്താൻ ഈ
ഉഭയസമ്മതത്തിൽ സന്തോഷിക്കാതെ ചെറി
യ സുൽത്താനെ സ്ഥാനഭ്രഷ്ടനാക്കിക്കളഞ്ഞു
എന്നു കേൾക്കുന്നു.

തുൎക്കരാജ്യത്തിൽ ചില വൎഷത്തിന്നു മുമ്പേ
ഒരു സുല്ത്താൻ മരിച്ചില്ലയോ? ആ മഹാൻ
ആത്മഹത്യ ചെയ്തുകളഞ്ഞു എന്നായിരുന്നു ആ
സമയത്തിലേ ശ്രുതി. എന്നാൽ ചില ദുഷ്ടരാ
യിരുന്നു ആ സാധുവായ സുല്ത്താനെ കൊന്നു
കളഞ്ഞതു എന്നതിന്നു ഇപ്പോൾ നിശ്ചയം വ
ന്നിരിക്കുന്നു, കുലക്കുറ്റക്കാരിൽ ഒരുത്തൻ ഏ
റ്റു പറഞ്ഞതിനാൽ ആകുന്നു കാൎയ്യം തെളിവാ
യി വന്നതു. ന്യായവിസ്താരം വളരേ രഹസ്യ
മായി നടക്കുന്നെങ്കിലും കുലപാതകരുടെ പേർ
അറിവാൻ സംഗതി വന്നു. ഇതാല്യദേശ
ത്തിൽ തുൎക്കരുടെ സ്ഥാനാപതിയായി പാൎത്തു
വന്ന കുലീനനായ ഒരാളെ യദൃച്ഛയാ ചില
പൊലീസ്സുകാർ വന്നു പിടിച്ചു തുൎക്കരാജ്യത്തിൽ
കൊണ്ടുപോകയും ചെയ്തു.

ഔസ്ത്ര്യ രാജ്യത്തിൽ വളരേ സന്തോഷം ഉ
ണ്ടായി. ചക്രവൎത്തിയുടെ കുമാരൻ വിയന്ന
എന്ന മുഖ്യപട്ടണത്തിൽ അത്യന്തപ്രതാപ
ത്തോടേ കല്യാണം കഴിച്ചു. കാന്തയോ സ്ഥെ
ഫാന്യ എന്ന ബെല്ഗരുടെ രാജാവിന്റെ കു
മാരി തന്നേ. അനേകപ്രഭുക്കന്മാർ ഇതിന്നാ
യി കൂടിവന്നതല്ലാതെ ഈ കുമാരനെ മുമ്പേ
പഠിപ്പിച്ചിരുന്ന ഗുരുനാഥന്മാരും വന്നു തങ്ങ
ളുടെ സന്തോഷവാക്കുകളെ ചൊല്ലിയാറേ രാ
ജകുമാരൻ “എന്റെ പ്രിയഗുരുനാഥന്മാരാ
കുന്ന നിങ്ങൾ എനിക്കു ചെയ്ത ഉപകാരങ്ങളെ
ഞാൻ എപ്പോഴും ഓൎക്കും” എന്നു വളരേ സ്നേ
ഹത്തോടരുളി. ഔസ്ത്ര്യരാജ്യം ഓരിരട്ടപ്പിള്ള
യോടു തുല്യമാകയാൽ രാജകുമാരൻ വിയന്നമൂല
സ്ഥാനത്തിൽ കല്യാണം കഴിഞ്ഞ ശേഷം ഹും
ഗാൎയ്യരാജ്യത്തിന്റെ രാജധാനിയായ ഫെസ്ത എ
ന്ന മുഖ്യപട്ടണത്തിൽ പ്രവേശിക്കേണ്ടിവന്നു.

രുസ്സ്യ രാജ്യത്തിൽ തരക്കേടും ക്രമക്കേടും വ
ൎദ്ധിക്കുന്നതേയുള്ളു. വളരേ വിശ്വസ്തതയോ
ടേ മന്ത്രിയായി മേവിയ മെലിഖൊപ്പ് എന്ന പ്ര
ഭു മുഷിഞ്ഞു രാജസേവയെ ഉപേക്ഷിച്ചു. ചക്ര
വൎത്തി നേരും ന്യായവും ഏറ ആദരിയാത്ത ഒ
രു സേനാപതിയെ ഈ സ്ഥാനത്തിൽ ആക്കി.
ചക്രവൎത്തി ഇങ്ങനേത്തവരെ സ്നേഹിതരായി
തെരിഞ്ഞെടുത്താൽ തനിക്കു ആശ്രയിപ്പാൻ
ആരുപോൽ ശേഷിക്കും. സ്വന്തകുഡുംബ
ത്തിൽ സംശയിക്കത്തക്കവർ ഉണ്ടു എന്നു കേ
ൾക്കുന്നു. കഴിഞ്ഞുപോയ ചക്രവൎത്തിയുടെ
മരുമകനായ കൊൻസ്തന്തീൻപ്രഭുവിനെ തട

വിൽ ആക്കേണ്ടി വന്നതു താൻ നഹിസ്ഥരു
ടെ (Nihilists) കൂട്ടുകെട്ടിൽ കുടുങ്ങിപ്പോക
യാൽ ആകുന്നു. പുതിയ ചക്രവൎത്തിയെ നീ
ക്കി സ്വന്ത അഛ്ശനെ വാഴിക്കത്തക്ക മത്സര
ത്തിന്നു ഉപായം പ്രയോഗിച്ചു എന്നും തനിക്കു
കീഴ്പെട്ടവരെ നഹിസ്ഥയോഗത്തോടു ചേരേ
ണ്ടതിന്നു ഉത്സാഹിപ്പിച്ചു എന്നും കേട്ടാൽ ച
ക്രവൎത്തിയോടു അയ്യോഭാവം തോന്നുവാൻ ന
ല്ല സംഗതിയുണ്ടു. ആ മഹാപ്രഭുവിന്റെ
സ്വഭാവം തെളിയിക്കേണ്ടതിന്നു ഒരു ദൃഷ്ടാ
ന്തം മതി. അദ്ദേഹം സേനാപതിയായി പട
യോടും കൂടെ മരുഭൂമിയിൽ കൂടി സഞ്ചരിച്ചു
വെള്ളം കിട്ടാതെ എല്ലാവരും ചില നാളോളം
ദാഹത്താൽ നന്നാവലഞ്ഞു കഷ്ടപ്പെടുമ്പോൾ
പടയാളികൾ ഒരു കിണർ കണ്ടെത്തിയാറെ
കൊൻസ്തന്തീൻപ്രഭു വേഗത്തിൽ ചെന്നു ദാഹം
തീൎത്തതല്ലാതെ മറ്റാൎക്കും ഒരു തുള്ളിവെള്ളം കി
ട്ടുന്നതിന്നു മുമ്പേ ആ കിണറ്റിൽ ഇറങ്ങി
കുളിച്ചു. എന്നു വേണ്ടാ ദാഹിക്കുന്നവർ പെ
രുത്തു വിലെക്കു ഈ വെള്ളം മേടിക്കണമെന്നു
ഈ നികൃഷ്ടൻ കല്പിച്ചതിനാൽ താൻ വളരേ
പണം സമ്പാദിച്ചു പോൽ. സിഖന്തർരാജാ
വിന്റെ ശീലം 2000 സംവത്സരങ്ങൾക്കു മുമ്പേ
അങ്ങനേയല്ല. ദാഹശാന്ത്യൎത്ഥം ഒരു ഭടൻ
ഒരു മുരട വെള്ളം രാജാവിന്നു സന്തോഷ
ത്തോടേ കൊണ്ടുവന്നപ്പോൾ ആ മന്നൻ അ
തിനെ വാങ്ങാതെ നിങ്ങൾക്കു വെള്ളം ഇല്ലാ
ഞ്ഞാൽ ഞാനും കുടിക്കയില്ലാ എന്നു പറഞ്ഞു
വെള്ളം ഊത്തു ദാഹം കെടുക്കാതെ സഹിച്ചു
കൊണ്ടിരുന്നു.

രുസ്സ രാജ്യത്തിലും പ്രജകൾ യഹൂദരുടെ
നേരേ കയറി അവരെ പുറത്താക്കുവാൻ തുട
ങ്ങി. രുസ്സ്യരുടെ ഈ തൎക്കത്തിന്നും ഗൎമ്മാന
രാജ്യത്തിൽ നടക്കുന്ന ആ തൎക്കത്തിന്നും ഒരു വ
ലിയ ഭേദം ഉണ്ടു. രുസ്സ്യർ ധൎമ്മ്യമായി നടക്കാ
തെ യഹൂദന്മാർ പാൎക്കുന്ന ഗ്രാമങ്ങളിൽ ചെ
ന്നു ഒന്നും അപഹരിക്കാതെ സകലവും നശി
പ്പിച്ചു കളയും. ഖിയോപ് എന്ന പട്ടണത്തി
ൽനിന്നു 1700 യഹൂദകുഡുംബങ്ങൾ വീടും വി
ട്ടു അന്നവസ്ത്രാദികൾ ഇല്ലാതെ മഹാനിരാശ
പൂണ്ടു പരവശരായി നടക്കുന്നു. ഈ ഭൂലോക
ത്തിൽ വേണ്ടുവോളം സങ്കടം ഉണ്ടല്ലോ. എന്നി
ട്ടും മനുഷ്യർ തമ്മിൽ തമ്മിൽ ഉപദ്രവിക്കുന്ന
തിനാൽ കഷ്ടത്തെ വൎദ്ധിപ്പിപ്പാൻ ശ്രമിക്കും.
ഈ വിവിധദുഃഖങ്ങളെ ശമിപ്പിച്ചു തീൎക്കേ
ണ്ടതിന്നു തക്ക ഒൗഷധം ദൈവത്തിന്റെ വ
ചനത്തെയും ലോകരക്ഷിതാവായ യേശു ക്രി
സ്തനെയും കൈക്കൊള്ളുന്നതിനാൽ അത്രേ ക
ഴിവുള്ളു എന്നു വളരേ സലാം ചൊല്ലിക്കൊണ്ടു


Printed at the Basel Mission Press, Mangalore. L.J.Fr.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/60&oldid=189284" എന്ന താളിൽനിന്ന് ശേഖരിച്ചത്