താൾ:CiXIV131-8 1881.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 111 –

രിച്ചതിനാൽ ആലോചനയോഗത്തിൽ അറി
വും വയസ്സും ഏറിയ ആലോചനക്കാരൻ ധൎമ്മ
പ്രകാരം വാഴ്ച അനന്തരവനാകുന്നു. അവ്വണ്ണം
മഹാരാജ്ഞി പുതുവാഴിയെ നിയോഗിക്കുംവ
രേ ഹദ്ദൽസ്തൻ(Hudleston) സായ്പവർകൾ
നാടുവാഴി സ്ഥാനം ഏല്ക്കും.

ഹിന്തുരാജ്യത്തിന്റെ വേറെ വൎത്തമാന
ങ്ങൾ അല്പമേയുള്ളു. പാലക്കാട്ടിൽ വെച്ചു ചി
ലകുട്ടികൾ മിശ്ശൻപാഠശാലെക്കു തീക്കൊടുത്തു
അതുഏകദേശം മുഴുവനും നശിച്ചു പോയി.
പരോപകാരത്തിന്നായി സ്ഥാപിച്ചൊരു എഴു
ത്തുപള്ളിയെ നശിപ്പിക്കുന്നതു ആശ്ചൎയ്യമല്ലേ.
കൃതഘ്നത ഈ ഭൂമിയിൽ ദുൎല്ലഭമായ ഒരു കാൎയ്യ
മല്ലല്ലോ. അതുകൊണ്ടു “പിതാവേ ഇവർ
ചെയ്യുന്നതു ഇന്നതു എന്നറിയായ്ക കൊണ്ടു അ
ൎവക്കു ക്ഷമിച്ചു വിടേണമേ” എന്നു നമ്മുടെ ക
ൎത്താവു പറഞ്ഞ വാക്കിനെ ഓൎക്കേണ്ടി വരും
എന്നിട്ടും പോലീസ്കാർ രണ്ടു കുട്ടികളെ പിടിച്ചു
കോഴിക്കോട്ടിൽവെച്ചു ശേഷൻ ജഡ്ജി അവർ
കൾ അവരിൽ ഒാരോരുത്തന്നു ഇരുപത്തഞ്ചു
വീതം അടി വിധിച്ചു എന്നു കേൾക്കുന്നു.– പാ
ലക്കാട്ടിലേ രാജാവു വളരേ പ്രതാപത്തോടേ
തീപ്പെട്ടു.-പൂനാ എന്ന പട്ടണത്തിൽ സുവിശേ
ഷം പ്രസംഗിക്കുന്ന ബോധകരും ഉപദേശി
മാരും വളരേ ഹിംസസഹിക്കേണ്ടി വരുന്നു.
അവർ മൂന്നു വൎഷങ്ങളായി വിരോധമെന്നി
യേ പ്രസംഗിച്ച സ്ഥലത്തിനു സമീപേ സ
ൎക്കാർ ഒരു പുതിയ ആപ്പീസ് തീത്തതുകൊണ്ടു
വളരേ ബ്രാഹ്മണന്മാർ അവിടേ ഉദ്യോഗസ്ഥ
രായി കടന്നു ക്രിസ്ത്യാനരെ കല്ലു ധൂളി ചളിമു
തലായവറ്റെക്കൊണ്ടു എറിയേണ്ടതിന്നു മറ്റു
ള്ളവരെ ഉത്സാഹിപ്പിച്ചതിനാൽ തങ്ങൾക്കു പ
ഠിപ്പും ഔന്നത്യവും ഇല്ല എന്നു കാണിച്ചു. ഇതു
പലപ്പോഴും സംഭവിച്ചു എങ്കിലും പോലീസ്കാ
രാൽ അധികം സഹായം ഉണ്ടായില്ല. ക്രിസ്ത്യാ
നർ സ്ഥലത്തെ വിട്ടു പോകാതെ ക്ഷമാഭാവ
ത്താലും, മൂൎച്ചയുള്ള വാൾ ആകുന്ന ദൈവവച
നത്താലും, ഒടുവിൽ ജയം പ്രാപിക്കും നിശ്ച
യം, കാലികാത (Calcutta) അങ്ങാടിയിൽ സു
വിശേഷം അറിക്കുന്നവൎക്കു വേറെ ഒരു പ്രയാ
സം ഉണ്ടു. അവിടേ കേൾക്കുന്നവരാലല്ല, മുനി
സിപ്പാലിറ്റിയിൽ‌നിന്നു അത്ര വിരോധം.
ബങ്കളൂരിൽ ഒരാൾക്കു ഉണ്ടായതു പോലേ അ
വിടേയും സുവിശേഷം പ്രസംഗിക്കുന്നവർ
പിഴകൊടുക്കയോ തടവിൽ പോകയോ വേ
ണ്ടി വരും എന്നു ശങ്കിക്കുന്നു.

ഒരു മനുഷ്യൻ എത്രത്തോളം കഠിനൻ ആ
യി പോകും എന്നു മദ്രാസിൽ ഒരു കുറ്റക്കാര
ൻ മൂലം അറിയാം. ചിലവൎഷം മുമ്പേ ന്യായാ

ധിപൻ അവന്നു അഞ്ചു വൎഷം കഠിന തടവു
വിധിച്ചപ്പോൾ അവൻ തന്റെ ചെരിപ്പെടു
ത്തു ആ സായ്പിന്റെ മുഖത്തു എറിഞ്ഞുകളഞ്ഞു.
ആ ശിക്ഷ തീൎന്ന ശേഷം ഈ ദുഷ്ടൻ ഒരു ചെ
റിയ കുട്ടിയുടെ ആഭരണത്തെ അപഹരിച്ചതു
കൊണ്ടു വീണ്ടും ന്യായാധിപതിയുടെ മുമ്പാകേ
നില്ക്കേണ്ടി വന്നു. വിസ്താരം നടക്കുമ്പോൾ
അവൻ ഇടവിടാതെ ചിലെക്കയും, ജീവപൎയ്യ
ന്തം നാടുകടത്തും എന്ന വിധി കേട്ടപ്പോൾ അ
ണ്ടമാൻ ദ്വീപുകളെ കാണേണ്ടതിനു ഞാൻ വ
ളരേ സന്തോഷിക്കുന്നു എന്നു പറകയും ചെയ്തു.

ഇംഗ്ലണ്ടിൽവെച്ചു നമ്മുടെ നാടുവാഴിയുടെ
മരണശ്രുതിനിമിത്തം വ്യസനിച്ചും, ഈ വ
ൎത്തമാനം സത്യമോ അല്ലയോ എന്നു രാജസഭ
യിൽ ഒരാൾ ചോദിച്ചപ്പോൾ ഗ്ലെദ്സ്തൻ
സായ്പവർകൾ തക്ക ഉത്തരം കൊടുത്തതല്ലാതെ,
ഒരു നല്ല സ്നേഹിതൻ തനിക്കും തന്റേവൎക്കും
കാണാതെ പോയി എന്നു ദുഃഖത്തോടെ പ
റഞ്ഞു.

ഐൎല്ലാന്തരുടെ ക്രോധം തീൎന്നിട്ടില്ല. കൊ
ൎഖ് എന്ന പട്ടണത്തിൽ കഠിനമത്സരം ഉണ്ടാ
യി, പടയാളികൾ പോലും ഇതിൽ ഉൾപ്പെ
ട്ടിരുന്നു. ഏകദേശം 50 ആളുകൾക്കു കൊടിയ
ശിക്ഷ കിട്ടും എന്നു കേൾക്കുന്നു.–അതല്ലാതെ
ഫെനിയർ എന്ന പഴയ മത്സരക്കാർ ലിവർ
പൂൽ എന്ന പട്ടണത്തിന്റെ കച്ചേരിയിൽ വെ
ടിമരുന്നുകൊണ്ടു നിറെച്ച ഒരു വലിയ കുഴ
ലിനെചാടി അതിന്റെ മോന്തായം തെറിപ്പി
പ്പാൻ വിചാരിച്ചിരുന്നു. തല്ക്കാലത്തു പൊ
ലീസ്കാർ കാൎയ്യം അറിഞ്ഞതിനാൽ യാതൊരു ന
ഷ്ടവും വന്നില്ല. ബൈബൽ സൊസൈറ്റി
കഴിഞ്ഞ മാസത്തിൽ ലൊന്ദൽപട്ടണത്തിൽ
കൂടി പ്രവൃത്തിയുടെ വ്യവസ്ഥയെ കണ്ടു സ
ന്തോഷിപ്പാൻ നല്ല സംഗതിയുണ്ടായി. ചെല
വു 1,14,382 £. വേദപുസ്തകങ്ങളെ വില്ക്കുന്ന
തിൽ വരവു 90,136 £ ശേഷിക്കുന്നതു ഈ അ
ത്ഭുതമായ പ്രവൃത്തിയുടെ സ്നേഹിതർ ശേഖ
രിച്ചെത്തിച്ചതത്രേ. ആദ്യംതൊട്ടു ഇന്നേവരേ
അവർ 90,014,448 വേദപുസ്തകപ്രതികളെ വി
റ്റു. ഇത്ര ദൈവവചനം വിതെക്കുന്നതിനാ
ൽ ഒരു നാൾ മനോഹരമായൊരു കൊയ്ത്തു വ
രും എന്നു ആശിക്കുന്നു.

പ്രാഞ്ചികാരുടെ യുദ്ധം തീൎന്നു എന്നു പറ
യാം. അവർ തുനീസ്കാരോടു ചെയ്ത സമാധാ
നപ്രകാരം, ഇവരുടെ രാജ്യം സ്വാധീനമാ
കായ്കയാൽ സ്വാതന്ത്ര്യത്തിന്റെ നിഴൽ മാത്ര
മേ ശേഷിപ്പുള്ളു. മേൽവിചാരം പ്രാഞ്ചി
കാരുടെ കൈയിൽ അത്രേ. യുദ്ധം തുടങ്ങേ
ണ്ടതിന്നും സന്ധി നിശ്ചയിക്കേണ്ടതിന്നും പ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/59&oldid=189281" എന്ന താളിൽനിന്ന് ശേഖരിച്ചത്