താൾ:CiXIV131-8 1881.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 110 –

ങ്ങളെ പോലേ കൊടുമുടികളിൽ വേനൽക്കാലത്തുംകൂടേ ഹിമം ഉരുകി
പ്പോകായ്കയാൽ അത്രേ. മിക്ക കുൎദ്ദർ റൂമിസുൽത്താനും ഏറിയവർ പാ
ൎസിഷാവിന്നും ഒരു വിധത്തിൽ മാത്രം കീഴ്പെടുന്നുള്ളു. തോന്നുമ്പോൾ എ
ല്ലാം അവർ മത്സരിക്കുന്നു. കേരളോപകാരി ഇന്നാൾ അവരുടെ ദ്രോഹം
കൊണ്ടു പറഞ്ഞുവല്ലോ. മൂൎഖഭാവത്തെ ശമിപ്പിക്കുന്ന ക്രിസ്തുമതത്തെയല്ല
അതിനെ വൎദ്ധിപ്പിക്കുന്ന മുഹമ്മതുമതത്തെ കൈക്കൊൾകയാൽ ഹബക്കു
ൿ തങ്ങളുടെ പൂൎവന്മാരെക്കൊണ്ടു എഴുതിയതിൽ അവർ ഗുണപ്പെടാതേ
ക്രൂരതയെ നടത്തുവാനും ക്രിസ്ത്യാനരെ ഒടുക്കുവാനും അവൎക്കു ശങ്കയില്ല.
എന്നാലും അവർ സുവിശേഷത്തിനും കീഴ്പെടും. യശായപ്രവാചകൻ
ഇവരെ ചൊല്ലി പറയുന്നതു എന്തെന്നാൽ (൧൯, ൨൩):

ആ നാളിൽ മിസ്രയിൽനിന്നു അശ്ശ്രൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും അശ്ശ്രൂൎക്കാരൻ മിസ്ര
യിലേക്കും മിസ്രക്കാരൻ അശ്ശ്രൂരിലേക്കും വരും മിസ്രക്കാർ അശ്ശ്രൂൎക്കാരോടുകൂടെ സേവിക്കയും ചെ
യ്യും. ആ നാളിൽ ഇസ്രയേൽദേശത്തിന്റെ നടുവിൽ അനുഗ്രഹമായിട്ടു മിസ്രയോടും അശ്ശ്രൂൎയ്യയോ
ടുംകൂടേ മൂന്നാമതു ആയിരിക്കും. അക്കാലം വേഗം വരേണമേ. Bibl. Geography Calw. 1870.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

പ്രിയവായനക്കാരേ! കഴിഞ്ഞമാസത്തി
ന്റെ കത്തിനെ വിട്ടയച്ച ഉടനേ നീലഗിരി
യിൽനിന്നു ഏറ്റവും ദുഃഖകരമായ ഒരു വൎത്ത
മാനം എത്തി. നമ്മുടെ നാടുവാഴിയായിരുന്ന
ശ്രീ ആദാം സായ്പവൎകൾ മേയിമാസം 20-ാം
൲യിൽ മരിച്ചു എന്നതു ഇപ്പോൾ എപ്പേരും
അറിയുന്നുവല്ലോ. അദ്ദേഹം കുതിരപ്പന്തയം
കാണേണ്ടതിന്നു വെല്ലിങ്തൻ എന്ന സ്ഥല
ത്തേക്കു ചെന്നാറെ അശ്വത്തിൽനിന്നു മോ
ഹിച്ചു വീണു. നാടുവാഴിയെ ഉടനേ കൊ
ണ്ടുപോയി അഞ്ചു പ്രാപ്തിയുള്ള വൈദ്യന്മാർ
ഓരൊന്നു നോക്കീട്ടും ജീവനെ രക്ഷിപ്പാൻ ക
ഴിഞ്ഞില്ലാ. അവരിൽ ഒരുവനെ കമ്പിമൂലമാ
യി മദ്രാസിൽനിന്നു പ്രത്യേകവണ്ടിയിൽ വി
ളിപ്പിച്ചിരുന്നു. കീൎത്തിപ്പെട്ട വേറൊരു വൈ
ദ്യൻ അന്നു അടിക്കുന്ന ഭയങ്കരമായ കൊടുങ്കാ
റ്റിനെ കൂട്ടാക്കാതെ കോതഗിരിയിൽനിന്നു ഒ
ത്തയിൽ വന്നെത്തിയവനായിരുന്നു. നാടുവാ
ഴിയുടെ ദീനമോ പഴകിയ പിത്തോപദ്രവം ത
ന്നേ. ഒന്നിനാലും ഗുണമില്ല എന്നു അദ്ദേഹം
കണ്ടപ്പോൾ നിരാശയിൽ അകപ്പെടാതേയും,
സ്വന്തനീതിയിൽ ആശ്രയിക്കാതേയും ഏകാ
ശ്രയമാകുന്ന യേശുവിൻ തൃക്കെ വിശ്വാസ
ത്താൽ മുറുകെ പിടിക്കുന്ന പാപിയായി ഈ ക
ൎത്താവിൻ കൃപയെ മാത്രം അന്വേഷിച്ചു. മര
ണത്തിന്റെ വിശിഷ്ടനാഴിക അടുത്തു വരു
മ്പോൾ രാജാവോ നാടുവാഴിയോ കൂലിക്കാര
നോ ആൎക്കായാലും ജയശാലിയായ ദൈവപു
ത്രന്റെ കരുണയാൽ മാത്രം മരണത്തിൻ ഇ
രുട്ടുള്ള താഴ്വരയൂടെ കടപ്പാൻ പാടുള്ളു. അതു
നമ്മുടെ നാടുവാഴി ഏറ്റവും നന്നായി അറി
ഞ്ഞു. തന്നെ മരണത്തിന്നായി ഒരുക്കുവാൻ വ
ന്ന മദ്രാസസംസ്ഥാനത്തിന്റെ മേലദ്ധ്യക്ഷ
നോടു കൂട കൂടേ: ഹാ! യേശുവിൻ കൃപയല്ലാ
തേ എനിക്കു മറ്റൊന്നും ശേഷിപ്പില്ലാ എന്നു
പറഞ്ഞിരിക്കുന്നു പോൽ. ആ അദ്ധ്യക്ഷൻ
ചെറുപ്പത്തിൽ നാടുവാഴിയോടു കൂട പാഠശാ
ലയിൽ പഠിച്ചവരായിരുന്നു എന്നു കേൾക്കുന്നു.
നാടുവാഴി മദാമ്മയുടെ ക്ലേശം കണ്ടപ്പോൾ
സ്വന്തവേദനയും പാടും മറന്നു ഭാൎയ്യയെ
ആശ്വസിപ്പിപ്പാൻ ശ്രമിച്ചിരുന്നു. നാടുവാഴി
അന്തരിച്ചാറെ മദാമ്മ ഹിന്തുരാജ്യത്തെ വിട്ടു
സ്വദേശത്തേക്കു യാത്രയായി. അംഗ്ലക്കോയ്മ
ചില മാസം കഴിഞ്ഞിട്ടു നാടുവാഴിയുടെ ശവം
കുഴിച്ചെടുത്തു ഇംഗ്ലന്തിലേക്കു കൊണ്ടുപോ
വാൻ ഭാവിക്കുന്നു പോൽ. നാടുവാഴി അന്ത
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/58&oldid=189279" എന്ന താളിൽനിന്ന് ശേഖരിച്ചത്