താൾ:CiXIV131-8 1881.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 106 —

ദ്ധനും നീതിമാനും സ്നേഹപൂൎണ്ണനും ആകുംവണ്ണം ഇഹത്തിൽ നിങ്ങളും
ആകുകേ വേണ്ടു.

ഇങ്ങനേ മുഴുവൻ ആയിത്തീരുവാൻ കഴിവില്ല എന്നു വരികിലും ആ
വോളം ആഗുണങ്ങളെ കിട്ടാൻ ശ്രമിക്കേണ്ടതു. അതിനാൽ നാം നമ്മെ
അന്ധകാരത്തിൽനിന്നു വെളിച്ചത്തിലേക്കു വിളിച്ചവന്റെ സൽഗുണങ്ങ
ളെ വൎണ്ണി പ്പാൻ തക്കവരായി തീരുകയും ചെയ്യും; അത്രയുമല്ല:

൨. ഒരു രാജകീയ പുരോഹിതകുലവുമായിട്ടു ദൈവത്തിന്റെ സൽഗു
ണങ്ങളെ അറിയിക്കുകയും വേണം എന്നു രണ്ടാമതു നാം ഈ വചനത്തിൽ
കാണുന്നു. എങ്കിലും സമയച്ചുരുക്കംകൊണ്ടു ചില സൂചകങ്ങളെ മാത്രം
കൊടുപ്പാൻ പോകുന്നുള്ളു. പഴയനിയമത്തിലേ പുരോഹിതന്മാൎക്കു ബലി
കഴിക്ക, ധൂപംകാട്ടുക, പക്ഷവാദംചെയ്ക എന്നീ വേലകൾ ഉണ്ടായിരുന്ന
തു കൊണ്ടു എല്ലാ മഹാപുരോഹിതന്മാർ (അഹരോന്യർ) ഇസ്രയേൽ
ഗോത്രങ്ങളുടെ എല്ലാ പേരുകളെ വഹിക്കുന്ന മാൎപ്പതക്കവും ചുമൽപ്പത
ക്കങ്ങളും പൂണ്ടിരുന്നതു കൂടാതെ അവൎക്കു മാറിടത്തിൽ വെളിച്ചവും ന്യാ
യവും നിത്യം വിളങ്ങിക്കൊണ്ടിരുന്നു (2 മോശ 28, 29, 30.) എന്നുള്ളതു ഏ
തു സത്യക്രിസ്ത്യാനൻ അറിയാതേ ഇരിക്കും? എന്നാൽ ല്യേവർ ചെയ്തതു
പോലേ നമുക്കും ആടുമാടുകളെയും പ്രാവുകളെയും മററും ബലികഴി
പ്പാൻ ആവശ്യമില്ലാ, എന്നാലും രോമർ 12, 1. പ്രകാരം നാം നമ്മുടെ
ശരീരങ്ങളെ ജീവിക്കുന്നതും വിശുദ്ധവും ദൈവത്തിന്നു പ്രസാദം വരുത്തു
ന്നതുമായ ബലിയറക്കി കഴിക്കേണ്ടതു. ക്രിസ്ത്യാനർ അല്ലോ ആത്മികപു
രോഹിതരായിട്ടു തങ്ങളുടെ ദുൎമ്മോഹാദികളെ അറുത്തു തങ്ങൾതന്നേ ച
ത്തു ജീവനുള്ളാരു ബലിയായി തീരുകയും എല്ലാ സൽക്രിയകളാൽ സൌ
രഭ്യവാസന പുറപ്പെടുവിപ്പാൻ തങ്ങളെത്തന്നേ പരിശുദ്ധാത്മാവിൽ ഭര
മേല്പിച്ചു കൊടുക്കുകയും വേണ്ടതു. ഇങ്ങനേ ക്രിസ്ത്യാനരുടെ ജീവകാലം മു
ഴുവൻ കഴിച്ചുവരുന്ന ബലികൎമ്മങ്ങൾ ഉണ്ടുപോൽ; ആയതിൽ അവർ
തങ്ങളുടെ എല്ലാ ശക്തികളെയും ദൈവദാനങ്ങളാകുന്ന പ്രാപ്തികളെയും
അതിന്റെ അനുഭവങ്ങളോടുകൂടേ ദൈവത്തിന്നു അൎപ്പിച്ചു പോരുന്നു.
ഇപ്രകാരം അവർ പ്രാൎത്ഥനയിലും പൊതുവിലുള്ള ദൈവാരാധനയിലും
തങ്ങളെത്തന്നെ വീണ്ടും ദൈവസേവെക്കു സമ്പത്തോടു കൂട ഭരമേല്പിക്കു
ന്നതുകൊണ്ടു ആയതുംകൂടേ ഒരു ബലിയായി തീരുന്നു. ആയതു ദൈവത്തി
ന്നു സ്തോത്രത്തെ ബലിയായി കഴിച്ചുകൊണ്ടു മഹോന്നതന്നു നിന്റെ നേ
ൎച്ചകളെ ഒപ്പിക്ക എന്നുള്ള സങ്കീൎത്തനവാക്കിൻ (50, 14) പ്രകാരം തന്നേ.
ഇതിനെ ചെയ്വാൻ പ്രാപ്തിയില്ലാത്ത ക്രിസ്ത്യാനൻ ആർ? ഏററവും എ
ളിയവനായ വിശ്വാസിക്കും കൂടേ മേൽച്ചൊല്ലിയ പ്രകാരം ദൈവത്തെ
തൻ, ജീവാവസ്ഥകൊണ്ടും ആത്മികബലികൾകൊണ്ടും വൎണ്ണിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/54&oldid=189272" എന്ന താളിൽനിന്ന് ശേഖരിച്ചത്