താൾ:CiXIV131-8 1881.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

ക്കളെ കാണ്മൂ എന്നു പറയാം. എന്നാൽ സ്പൎശിപ്പാനായി ഇതും പോരാ.
ഭൂതക്കണ്ണാടിയെക്കൊണ്ടു ശരീരത്തെ സൂക്ഷിച്ചു നോക്കിയാൽ ഒരു ചതുര
ശ്രാംഗുലത്തിന്നകത്തു ഇരുപതിനായിരത്തിൽ പരമായിട്ടു അണുപ്രായമാ
യ പിണ്ഡങ്ങളെ 7) കാണാം. ഇവറ്റിനുള്ളിൽ തൊട്ടപദാൎത്ഥങ്ങളുടെ വസ്തു
തയെ ബു ദ്ധിയോടു അറിയിക്കുന്ന ഏററവും നേൎമ്മയായ മജ്ജാതന്തുക്കൾ ശാ
ഖോപശാഖകളായി വ്യാപിച്ചുകിടക്കുന്നു. പ്രത്യേകമായി സ്പൎശിപ്പാൻവേ
ണ്ടി നിൎമ്മിച്ച മനുഷ്യക്കൈ ആശ്ചൎയ്യമായോർ ആയുധം. കൈകളുടെ സഹാ
യത്താൽ മനുഷ്യർ പാൎക്കുവാനായി പുരകളെ കെട്ടുകയും ഉടുപ്പാനായി വ
ങ്ങളെ ഉണ്ടാക്കുകയും ധാന്യങ്ങളെ വിതെക്കുകയും ചെയ്യുന്നതൊഴികേ
ഹസ്തംകൊണ്ടു നിവൃത്തിക്കുന്ന കൌശലപ്രവൃത്തികൾക്കു സംഖ്യയില്ലാ.
മൃഗങ്ങൾ എതിൎപ്പാനും എതിരിടുവാനും പ്രകൃത്യാ ആയുധങ്ങളോടു കൂടേ
പിറക്കുന്നു. ചിലതിനു കൊമ്പും മറ്റേവറ്റിനു കുളമ്പും വേറെ ചിലതി
നു തേററയും പല്ലുകളും വേഗതയും മറ്റും ഉണ്ടായിരിക്കേ മനുഷ്യൻ മാ
ത്രം ബലഹീനനായി ആയുധംകൂടാതെ ജനിക്കുന്നു. ഇതെന്തുകൊണ്ടു എ
ന്നു ചോദിച്ചാൽ – സമസ്തമൃഗവൎഗ്ഗത്തെക്കാളും അതിവിശിഷ്ട ഹസ്തവും
ബുദ്ധിപ്രാബല്യവുമുള്ള മനുഷ്യൻ കണ്ട മൃഗങ്ങളെ പിടിപ്പാനും മരുക്കു
വാനും കീഴടക്കിവെപ്പാനും പ്രാപ്തിയുള്ളവനാകയാൽ എന്നേ പറയേണ്ടു.

7)Papillae. (ശേഷം പിന്നാലെ.) Lbdfr.


A MEDITATION. (13.)
൧൩. വേദധ്യാനം.
THE CHOSEN PEOPLE.
തെരിഞ്ഞെടുത്തൊരു ജനം.

“നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേ
ക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ വൎണ്ണിപ്പാൻ തക്കവണ്ണം
തെരിഞ്ഞെടുത്തൊരു ജാതിയും രാജകീയ പുരോഹിതകുലവും വിശുദ്ധ
വംശവും പ്രത്യേകം സമ്പാദിച്ച പ്രജയും ആകുന്നു" 1 പേത്രൻ 2, 9. എ
ന്നാൽ നാം വിചാരിപ്പാൻ പോകുന്നതു:

Ι. തെരിഞ്ഞെടുത്തൊരു ജനത്തിന്റെ സ്ഥാനം.

ഈ ആധാരവചനത്തിന്നു മുഞ്ചെല്ലുന്ന വചനങ്ങളെ നോക്കിയാൽ
പേത്രൻ അപൊസ്തലൻ ദൈവരാജ്യത്തെ പണിയിക്കേണ്ടിയ ഇസ്രയേ
ല്യരെക്കൊണ്ടു സംസാരിക്കുന്നു. യഹോവ അവരുടെ വലിപ്പത്തെയോ
ബഹുത്വത്തെയോ വിചാരിച്ചു അവരെ തെരിഞ്ഞടുത്തില്ല എന്നു മോ
ശ ഇസ്രയേല്യരോടു തെളിവായറിയിച്ചു: 5 മോ. 7. 7. 8. നിങ്ങൾ സംഖ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/50&oldid=189264" എന്ന താളിൽനിന്ന് ശേഖരിച്ചത്