താൾ:CiXIV131-8 1881.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.

Vol. VIII MAY 1881. No. 5.


SAVED AT SEA, A LIGHT-HOUSE STORY.

(By the Rev. C. Müller.)

സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ടതു, ഒരു വിളക്കുമാടക്കഥ.

൩. അദ്ധ്യായം.

കെട്ടു രക്ഷിച്ചതു. (൫൧ാം ഭാഗത്തിൽനിന്നു തുടൎച്ച)

ഏകദേശം ഒരു മിനുട്ടു കഴിഞ്ഞാറെ ഞാൻ കണ്ട കറുത്ത വസ്തു ഞ
ങ്ങളുടെ സമീപത്തൂടെ നീന്തിക്കടന്നു. അതു മറിഞ്ഞുകിടക്കുന്ന ഒരു തോ
ണിതന്നേ, എന്നു കണ്ടു. അവരുടെ തോണി പോയ്പോയി, ജേമ്സേ വലി
ച്ചുകൊൾക, എന്നു മുത്തച്ഛൻ പറഞ്ഞു: തോണിയിൽ ആൾ ഉണ്ടായി
രുന്നുവോ? എന്നു ഞാൻ ചോദിച്ചു. ഇല്ല എൻമകനേ, അവർ അതി
നെ വെള്ളത്തിൽ ഇറക്കിയപ്പോൾ ഓളങ്ങൾ അതിനെ വലിച്ചു കൊണ്ടു
പോയി, എന്നു അവൻ പറഞ്ഞു. പിന്നെ ഞങ്ങൾ തോണിയെ വിട്ടു ക
പ്പലിന്റെ പാതിവഴിയായപ്പോൾ കപ്പക്കാർ ഞങ്ങളെ കണ്ടു, ഒരു വെടി
ക്കമ്പിനെ പൊട്ടിച്ചു. അധികം അടുക്കുമ്പോൾ കപ്പൽ വലിയതും
അതിന്മേൽ ആൾ നടക്കുന്നതും ഉണ്ടു എന്നു ഞങ്ങൾ കണ്ടു. ഹാ നിൎഭാ
ഗ്യമുള്ള ജനമേ, ജേമ്സേ ഉറക്കേ വലിക്ക, എന്നു മുത്തച്ഛൻ പിന്നേയും
വ്യസനിച്ചു പറഞ്ഞു. ക്രമേണ ഞങ്ങൾ കപ്പൽ മുഴുവനേ കണ്ടു . അതു
എൻസ്ലിപ്പാറമേൽ ഉറച്ചുനിന്നു, അതിന്റെ പിമ്പുറം വെള്ളത്തിൽ മു
ങ്ങിക്കിടന്നു, തിരകൾ ഭയങ്കരമായി അതിന്റെ നേരേ തള്ളുകയും ചെയ്തു.
പല ആളുകളും കപ്പലിന്റെ കയറുകളെയും മുറിഞ്ഞ പാമരങ്ങളെയും
പിടിച്ചുനിന്നു. ജീവനോളം ആ കാഴ്ച എന്റെ ഒാൎമ്മ വിടുകയില്ല. മുത്ത
ച്ഛനും ജേമ്സും അത്യുത്സാഹം കഴിച്ചു തണ്ടു വലിച്ചു, തോണിയെ കപ്പ
ലിന്റെ അരികത്തു എത്തിച്ചു എങ്കിലും കാറ്റിന്റെയും വെള്ളത്തിന്റെ
യും ഉരുസൽ നിമിത്തം അതിൽ കണ്ട ജനങ്ങളോടു സംസാരിപ്പാൻ ക
ഴിഞ്ഞില്ല. പലവട്ടവും തോണിയെ കപ്പലിന്റെ നീളഭാഗത്താക്കുവാൻ
ശ്രമിച്ചതു തിരകളുടെ തള്ളുനിമിത്തം അസാദ്ധ്യമായാറെ ഉരുക്കാർ ഞ


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/5&oldid=189173" എന്ന താളിൽനിന്ന് ശേഖരിച്ചത്