താൾ:CiXIV131-8 1881.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

ജ്ഞാനേന്ദ്രിയങ്ങളുടെ കേന്ദ്രമാകുന്ന ബുദ്ധി തലച്ചോറ്റിൽ ഇരിക്കു
ന്നു. മജ്ജാതന്തുക്കൾ ദേഹത്തിൽ മുച്ചൂടും ഇരിക്കകൊണ്ടു നമ്മെ ചുറ്റി
യിരിക്കുന്ന ലോകത്തിന്റെ സ്വഭാവഗുണങ്ങളെ അവ ഹേതുവായി ബു
ദ്ധിയാൽ മനസ്സിൽ അറിയും. ജ്ഞാനേന്ദ്രിയങ്ങൾ രണ്ടു വിധം. ഒന്നു
വസ്തുക്കളെ തൊടുവാനും മറേറതു അവറ്റിൻ ഗുണങ്ങളെ തലച്ചോറ്റിൽ
എത്തിപ്പാനും തന്നേ. സ്പൎശനഗുണം ത്വക്കിന്നു എല്ലാടവും ഉണ്ടു . എ
ന്നാൽ ദേഹാംശങ്ങളുടെ വിശേഷത്തിനും മജ്ജാതന്തുക്കളുടെ ആധിക്യ
ത്തിനും തക്ക പ്രകാരം അതു ഏറുകയും കുറകയുമാം. തലമുടിനഖങ്ങൾ
ക്കു മജ്ജാതന്തുക്കൾ ഇല്ലായ്ക കൊണ്ടു വേദന തട്ടിക്കാതേ അവറ്റെ മുറി
ക്കാം. തോലിൻ അകമേയുള്ള അസ്ഥികൾക്കും മാംസപേശികൾക്കും
ബന്ധനങ്ങൾക്കും മജ്ജാതന്തുക്കളും സ്പൎശേന്ദ്രിയഗുണവും ചുരുക്കമാകും
വണ്ണം സ്പൎശം കുറയും. അക്രമമുള്ള പ്രയോഗം ദീനം ഇത്യാദി സംഗതിക
ളാൽ ജ്ഞാനേന്ദ്രിയങ്ങളുടെ മജ്ജാതന്തുക്കൾക്കു അനക്കവും ഇളക്കവും ത
ട്ടുകയാൽ അവറ്റിനു വേദന പറ്റുന്നു. നാവു ഭക്ഷണത്തിന്റെ ഗുണ
ങ്ങളെയും സ്പൎശനത്താൽ വസ്തുക്കളുടെ വിവിധങ്ങളെയും മൂക്കു സമീപ
ത്തുള്ള പദാൎത്ഥങ്ങളുടെ വാസനയെയും ചെവി കാററിൽകൂടിചെല്ലുന്ന
ധ്വനികളെയും കണ്ണു വെളിച്ചത്തെയും കോടാകോടി ദൂരമുള്ള നക്ഷത്ര
ങ്ങളുടെ പ്രകാശത്തെയും അറിയിക്കുന്നു എന്നു ഓൎത്താൽ ജ്ഞാനേന്ദ്രിയ
ങ്ങൾ ദൂരത്തും സമീപത്തുമുള്ള സൎവ്വവസ്തുക്കളുടെ പ്രകൃതിഗുണത്തെ
ബോധിപ്പിക്കുന്നതുകൊണ്ടു അവറ്റാൽ ചൊല്ലറ്റ ഉപകാരം ഉണ്ടു എ
ന്നു ഗ്രഹിക്കും. ഏററവും ആശ്ചൎയ്യമായി ചമഞ്ഞിരിക്കുന്ന ഇന്ദ്രിയങ്ങളു
ടെ പേരുകൾ ആവിതു: സ്പൎശനം,1) ജിഹ്വാ2 ) (നാവു), ഘ്രാണം,3) ശ്രോ
ത്രം,4) ദൃഷ്ടി5) എന്നിവ തന്നേ. ഇവറ്റിൽ താണതരമായ സ്പൎശേന്ദ്രിയ
ത്തെക്കൊണ്ടു വിവരിപ്പാൻ ആരംഭിക്കാം.

൧. സ്പൎശേന്ദ്രിയം The Sense of Touch.

ഒരു വസ്തു മൃദുവോ കടുപ്പമോ തണുപ്പോ ഉഷ്ണമോ എന്നു മുഴുത്തോലി
നാൽ തിരിച്ചറിയുന്നെങ്കിലും സ്പൎശിപ്പാനുള്ള പ്രത്യേകപ്രാപ്തി വിരലുകളു
ടെ അറ്റങ്ങളിലത്രേ. രക്തനാഡികളും മജ്ജാതന്തുക്കളും നിറഞ്ഞ ഈ അ
റ്റങ്ങൾ ഏററവും മൃദുവായ തോൽകൊണ്ടു മൂടിയിരിക്കുന്നതുമല്ലാതെ ഉറ
പ്പിന്നായിട്ടു മേൽപ്പുറത്തു നഖങ്ങൾകൊണ്ടു പൊതിഞ്ഞിരിക്കുന്നു. വിര
ലുകൾക്കു കൂടാതേ അധരങ്ങളിലും നാവിലും സ്പൎശിക്കുന്ന ശക്തി അധികമാ
യിട്ടുണ്ടു. ഉണൎവ്വു6) എവിടേ അധികമോ അവിടേ അധികം മജ്ജാതന്തു


1)The Sense of Touch. 2)The Sense of Taste. 3) Sense of Smell. 4) The
Sense of Hearing. 5) Sense of sight. 6) Sensibility.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/49&oldid=189262" എന്ന താളിൽനിന്ന് ശേഖരിച്ചത്