താൾ:CiXIV131-8 1881.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

തെ ചെയ്യേണ്ട, നല്ലൊരു സമ്മാനം ഉണ്ടാകും എന്നു എഴുതി. എന്നതി
നെ ഞാൻ കേട്ടു വളരേ സന്തോഷിച്ചു, എന്നാൽ കുട്ടി ഇപ്പോൾ പോകു
ന്നില്ല, എന്നു പറഞ്ഞു. പോകുന്നില്ല അവളെ കൂടാതെ നമുക്കു കഴിക
യില്ല, അവരുടെ സമ്മാനം എനിക്കു ആവശ്യമില്ല, എന്നു മുത്തഛ്ശൻ
ചൊല്ലി, കുട്ടിയെ കൈയിൽ എടുത്തു ഒരു മുത്തു കൊടുത്തു, ഇതത്രേ എ
ന്റെ സമ്മാനം എന്നു പറകയും ചെയ്തു.

XI. THE SENSES.
൧൧. ജ്ഞാനേന്ദ്രിയങ്ങൾ.
(൫൬–ാം ഭാഗത്തിൽനിന്നു തുടൎച്ച.)


* പഞ്ചേന്ദ്രിയങ്ങളെ സ്ഥൂലീകരിച്ചു കാണിക്കുന്ന ഈ ചരിത്രത്തിന്റെ താല്പൎയ്യം ആവിതു:
ശബ്ദത്തെ പിടിക്കുന്ന ശ്രവണേന്ദ്രിയത്തിനു (കേട്ടറിവു hearing) മുയലും, സ്പർശത്തിനുള്ള ത്വഗി
ന്ദ്രിയത്തിനു (തൊട്ടറിവു feeling) ആനയും, രൂപം തിരിച്ചറിയുന്ന ചക്ഷുരിന്ദ്രിയത്തിനു (ക
ണ്ടറിവു seeing) മാനും, രസത്തെ ഗ്രഹിക്കുന്ന ജിഹ്വേന്ദ്രിയത്തിനു (രുചിച്ചറിവു taste) പാപ്പാ
ത്തിയും, ഗന്ധത്തെ വകതിരിവുള്ള ഘ്രാണേന്ദ്രിയത്തിനു (നാറററിവു smell) നായും പ്രമാണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/48&oldid=189260" എന്ന താളിൽനിന്ന് ശേഖരിച്ചത്