താൾ:CiXIV131-8 1881.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

ല്ല. എന്നാൽ അവരുടെ കൈയാൽ കുട്ടിയുടെ സംബന്ധക്കാൎക്കു
വൎത്തമാനം അയക്കയും ചെയ്യാം.

മുത്തഛ്ശൻ: അങ്ങിനെ ആകട്ടേ, എന്നാൽ കുട്ടിയുടെ അമ്മയപ്പന്മാർ ക
ടലിന്റെ അടിയിൽ കിടക്കുന്നു എങ്കിൽ, മററാരും അവളെ കൊ
ണ്ടു പോകരുതു, എന്നു എന്റെ അപേക്ഷ.

ജേമ്സ് : എനിക്കു ഇത്ര വലിയ ഒരു കൂട്ടം കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നി
ല്ല എങ്കിൽ, ഞാൻ അവളെ സന്തോഷത്തോടെ പാൎപ്പിക്കുമാ
യിരുന്നു.

മുത്തഛ്ശൻ: നിന്റെ വീടു കുട്ടികൾകൊണ്ടു നിറഞ്ഞിരിക്കുന്നതു എനിക്കു
അറിയാമല്ലോ. എന്നാൽ ഈ കുട്ടി എന്റെ കൂടെ പാൎക്കട്ടേ.
നിന്റെ ഭാൎയ്യ അവളുടെ ഉടുപ്പും മററും അസാരം വിചാരിച്ചാൽ
മതി.

ജേമ്സ്: അതിനെ അവൾ നല്ല മനസ്സോടെ ചെയ്യും. അവൾ ഏകദേ
ശം ഇന്നു മുഴുവനും ഈ കുട്ടിയെ വിചാരിച്ചുകൊണ്ടിരുന്നു.

പിറേറ തിങ്കളാഴ്ച തീക്കപ്പൽ എത്തിയ ഉടനേ മുത്തഛ്ശൻ ചേതം
വന്ന കപ്പലിന്റെ യും കുട്ടിയുടെയും വിവരം കപ്പിത്താനോടു അറിയിച്ചു,
കപ്പലിന്റെ ഉടയക്കാരുടെ പേർ അന്വേഷിച്ചു, തന്നോടു അറിയിക്കേ
ണം എന്നും അപേക്ഷിച്ചു. അയ്യോ ഈ കുട്ടിയെ കൊണ്ടു പോകുവാൻ
വിചാരിക്കുന്ന ആൾ ഒരു നാളും ഈ ദ്വീപിൽ എത്തരുതു, എന്നു ഞാൻ
എത്രയോ വിചാരിച്ചു. ഇത്ര നല്ല ശീലമുള്ള കുട്ടിയെ ഞാൻ കണ്ടപ്രകാ
രം എനിക്കു ഓൎമ്മ ഇല്ല. മോന്തിക്കു ജേമ്സിന്റെ ഭാൎയ്യ വന്നു അവളുടെ മു
ഖവും കൈയും കഴുകി രാത്രിയുടുപ്പിനെ ഉടുപ്പിച്ച ശേഷം, അവൾ എ
ന്റെ അരികത്തു വന്നു. ചെറിയ തിമ്പി ദൈവത്തോടു സംസാരിക്ക വേ
ണം എന്നു ചൊല്ലി മുട്ടുകുത്തി: നല്ല ഇടയനായ യേശുവേ, നിന്റെ കു
ഞ്ഞാടിനെ നോക്കി വിചാരിച്ചു, പുലരുവോളം കാത്തു രക്ഷിക്കേണമേ
എന്നു പ്രാൎത്ഥിക്കും. ഇതു അവളുടെ അമ്മ അവൾക്കു പഠിപ്പിച്ചു കൊടുത്ത
പ്രാൎത്ഥന എന്നു ഞാൻ നിശ്ചയിച്ചു, അതിൽ വളരേ രസിച്ചു; സ്വകാ
ൎയ്യമായി ഞാൻ ഒരിക്കലും പ്രാൎത്ഥിച്ചതുമില്ല. എന്റെ അമ്മ ജീവിച്ചു
എങ്കിൽ, അവൾ എന്നെ പഠിപ്പിക്കും എന്നു ഞാൻ വിചാരിച്ചു. ആ
കാലത്തു ഞാൻ ദൈവവചനം അല്പം മാത്രമേ അറിഞ്ഞുള്ളു. മുത്തഛ്ശനു
ഒരു വലിയ വേദ(ബൈബൽ)പുസ്തകം ഉണ്ടു എങ്കിലും അവൻ അതി
നെ ഓരലങ്കാരത്തിന്നായി വലിപ്പുപെട്ടിയുടെ മുകളിൽ വെച്ചതല്ലാതെ
വായിച്ചതുമില്ല. വിചാരിച്ചതുമില്ല , ചിലപ്പോൾ ഞാൻ അതിനെ എടു
ത്തു, നേരംപോക്കിന്നായി അതിലുള്ള ചിത്രങ്ങളെ നോക്കിയാറെ, അതി
ന്റെ സ്ഥലത്തേക്കു മടക്കി വെച്ചു. നമ്മുടെ ദ്വീപിൽ ഞായറാഴ്ച എല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/46&oldid=189257" എന്ന താളിൽനിന്ന് ശേഖരിച്ചത്