താൾ:CiXIV131-8 1881.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.

Vol. VIII. JULY 1881. No. 7.

SAVED AT SEA, A LIGHT-HOUSE STORY

(By the Rev. C. Müller.)

സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ടതു; ഒരു വിളക്കുമാടക്കഥ.

൫. അദ്ധ്യായം.

മങ്ങാത്ത രവിരശ്മി.

(൮൪–ാം ഭാഗത്തിൽനിന്നു തുടൎച്ച.)

മുത്തഛ്ശനും ജേമ്സും വിളക്കുമാടക്കാവലറയിൽ തീക്കാഞ്ഞുകൊണ്ടിരി
ക്കുമ്പോൾ ഞാനും അവരുടെ അരികത്തു ഇരുന്നു, കുട്ടിയെ എന്റെ മടി
യിൽ ഇരുത്തി, ഒരു പഴയ ചിത്രപ്പുസ്തകം കാട്ടി. ആയതിൽ അവൾ വ
ളരേ രസിച്ചു, ഓരോ ചിത്രപ്പടത്തെ നോക്കി, അനേകം സന്തോഷവാ
ക്കുകളെ സംസാരിച്ചു.

അപ്പോൾ ജേമ്സ് എന്റെ മുത്തഛ്ശനോടു : സെന്തിയേ, നാം ഈ കു
ട്ടിയെക്കൊണ്ടു എന്തു വേണ്ടു?

മുത്തഛ്ശൻ: എന്തു വേണ്ടു ? അവളെ ഇവിടേ പാൎപ്പിച്ചു നല്ലവണ്ണം ര
ക്ഷിക്കേണം. അല്ലയോ കുട്ടിയേ, എന്നു ചൊല്ലി അവളെ തല
യിൽ തട്ടി ഓമനിച്ചപ്പോൾ: പാൎപ്പിച്ചു രക്ഷിക്കേണം എന്നു കുട്ടി
യും പറഞ്ഞു.

ജേമസ് : ഈ കുട്ടിക്കു എവിടേ എങ്കിലും സംബന്ധക്കാർ ഉണ്ടാകും; അവൎക്കു
നാം വൎത്തമാനം എഴുതി അയക്കേണം.

മുത്തഛ്ശൻ: പേരും രാജ്യവും അറിയാഞ്ഞാൽ, അവൎക്കു എങ്ങിനേ വൎത്ത
മാനം അയക്കേണ്ടു?

ജേമസ്: ചേതം വന്ന കപ്പലിന്റെ പേർ നമ്മുടെ കപ്പിത്താൻ അറിയും
അതിന്റെ ഉടമക്കാർ ആർ എന്നു നമ്മോടു പറകയും ചെയ്യും.
ആയവരുടെ കൈയിൽ കപ്പലിൽ കയറിയിരുന്ന യാത്രക്കാരുടെ
യും കപ്പക്കാരുടെയും പേർ വിവരം പട്ടിക ഉണ്ടാകാതിരിക്കയി


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/45&oldid=189255" എന്ന താളിൽനിന്ന് ശേഖരിച്ചത്