താൾ:CiXIV131-8 1881.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 94 –

കൾ ജയിച്ചു മേൽപ്പറഞ്ഞ സ്ഥാനത്തിൽ പ്ര
വേശിച്ചു. ബീക്കൻ്സ ഫീല്ദ 1874 ഇൽ രണ്ടാം
പ്രാവശ്യം രാജ്യത്തിന്റെ വ്യവസ്ഥകളെ നട
ത്തുവാൻ തുടങ്ങീട്ടും ആറു വൎഷം കഴിഞ്ഞ
ശേഷം, ഗ്ലെദ്സ്തൻ സായ്പ് അവർകളുടെ പ്ര
യത്നം വീണ്ടും സാധിച്ചു. ബീക്കൻ്സ് ഫീല്ദ പ
തിതൻ ആയാലും സൎവ്വശ്ലാഘിതനായി അന്ത
രിക്കയും ചെയ്തു.

അതാതു രാജ്യങ്ങളിൽനിന്നു അതൃപ്തരും മ
ത്സരക്കാരും ആയവർ ലൊണ്ടൻ പട്ടണത്തിൽ
കൂടി തങ്ങളുടെ ദുരാലോചനകളെ നടത്തി
ക്കൊണ്ടിരിക്കുന്നതു പതിവാണല്ലോ. ഇവരിൽ
ഒരു ശ്രേഷ്ഠൻ മൊസ്ത് എന്ന ഗൎമ്മാനൻ. ഈ
മഹാദുഷ്ടൻ രുസ്സ്യരുടെ ചക്രവൎത്തിയെ കൊല്ലു
ന്നതിൽ ഉല്ലസിച്ചതല്ലാതെ ശേഷിക്കുന്ന എല്ലാ
രാജാക്കന്മാരെ അങ്ങിനേ തന്നേ വധിക്കേ
ണം എന്നു നിത്യം ഉത്സാഹിപ്പിക്കയും ഇംഗ്ല
ന്തിൽ പാൎത്തുവരുന്ന രൂസ്സ്യ ചക്രവൎത്തിയുടെ
കുമാരിയാകുന്ന ഒരു പ്രഭുവിനിയെ അപമാ
നിച്ചു താഴ്ത്തിപ്പറകയും ചെയ്തതുകൊണ്ടു സ
ൎക്കാർ ഈ വായ്ത്താളക്കാരനെ പിടിച്ചു അവനെ
ദീൎഘസമയത്തേക്കു സൂക്ഷിച്ചു വെക്കും എന്നു
ചിലർ ആശിക്കുന്നു.

ഇംഗ്ലിഷ്ക്കാരും പ്രാഞ്ച്കാരും അത്യത്ഭുത
മായ ഒരു പ്രവൃത്തി തുടങ്ങിയിരിക്കുന്നു. പ്രാ
ഞ്ച് രാജ്യത്തിൽ കിടക്കുന്ന കലേ (Calais) എ
ന്ന പട്ടണം തൊട്ടു ഇംഗ്ലിഷ്ക്കാരുടെ പട്ടണമാ
യ ദോവർവരേ അവർ കടലിൻ നിലയിൽ
കീഴിൽ തീവണ്ടി ഓടുവാൻ തക്കതായ ഒരു
വഴി തുരന്നു പണിയിപ്പാൻ ഭാവിക്കുന്നു. അ
വർ തുളെക്കുന്ന ദ്വാരത്തിന്റെ വിട്ടം ഏഴു അ
ടി തന്നേ. ഇതുവരേ പ്രത്യേകമായി വഴി
യിൽ ഒഴുകുന്ന വെള്ളം തടുക്കുവാൻ ഒരു പ്ര
യാസം ഉണ്ടായി എങ്കിലും, ഒരു വലിയ യന്ത്ര
ത്തെക്കൊണ്ടു വെള്ളം തേവി പുറത്താക്കുവാൻ
കഴിയും.

രുസ്സ്യരുടെ ഇടയിൽ ഇനിയും വളരേ തര
ക്കേടും അക്രമവും ഉണ്ടു. ചക്രവൎത്തിയുടെ ശ
വസംസ്കാരം കഴിഞ്ഞു. ഇതിന്നായി വന്ന പ്ര
ഭുക്കന്മാരെയും രാജകുമാരന്മാരെയും കാത്തു ര

ക്ഷിപ്പാൻ പുതിയ ചക്രവൎത്തി നന്നേ സൂക്ഷി
ച്ചതു കൊണ്ടു ആൎക്കും ഹാനി വന്നില്ല. പുതിയ
ചക്രവൎത്തിക്കു യാതൊരു സുഖമില്ല; ആരിൽ
ആശ്രയിക്കാമെന്നറിയുന്നില്ലല്ലോ. ദിവസേന
അദ്ദേഹത്തിന്റെ കുപ്പായസഞ്ചിയിൽ ഭീഷ
ണിക്കത്തുകൾ ഉണ്ടു എന്നും, ചക്രവൎത്തി പ്ര
യോഗിക്കുന്ന വിളക്കുകളിൽ ചില ദുഷ്ടർ ഒരു
വല്ലാത്ത തരം വെടിമരുന്നു വെച്ചു എന്നും കേ
ൾക്കുന്നെങ്കിൽ സ്വന്ത കോവിലകത്തിൽ പോ
ലും മത്സരക്കാരും വൈരികളും നുഴഞ്ഞു വന്നു
എന്നു കാണാം. എന്നിട്ടും ചക്രവൎത്തി ഭയപ്പെ
ടാതെ പിതാവിനെ കൊന്നതിൽ കൈയിട്ട
5 ദുഷ്ടരെ തൂക്കിക്കളവാൻ കല്പിച്ചതു ശരി ത
ന്നേ. ഈ നീചൎക്കു പേടി കാണിക്കുന്നതു തോ
ല്മയുടെ ആരംഭമത്രേ. കയറു പൊട്ടിപ്പോയ
തുകൊണ്ടു അവരിൽ ഒരുത്തനെ മൂന്നു പ്രാവ
ശ്യം തൂക്കേണ്ടിവന്നു. എന്നാൽ ഈ 5 കുറ്റ
ക്കാരിൽ ഒന്നു ഒരു കുലീനന്റെ മകളായിരു
ന്നു. പുരുഷന്മാരായ കുലപാതകർ തൂക്കുമ
രത്തെ കണ്ടു ഒരല്പം ഭയം കാട്ടീട്ടും ആ സ്ത്രീ
ഒട്ടും പേടിയും ദുഃഖവും കാണിക്കാതെ മന്ദഹാ
സം പൂണ്ടു പരലോകത്തേക്കു യാത്രയായി. പി
ശാചിനു തന്നെ സേവിക്കുന്നവരെ ജീപൎയ്യ
ന്തം വഞ്ചനയിൽ ഉറപ്പിക്കാം. മരണ ശേഷം
അവർ കണ്ണു തുറന്നു തങ്ങൾ ആരുടെ കയ്യിൽ
വീണു എന്നു കാണുകയും ചെയ്യും. ഞാൻ പുതി
യ ചക്രവൎത്തിയെ കുറിച്ചു ഒന്നും അറിയിക്കട്ടേ.
ഒരു നായകൻ മുമ്പേത്ത ചക്രവൎത്തിയെ ത
ന്റെ രക്തത്തിൽ കിടക്കുന്നതു കണ്ട ഉടനേ
അങ്കിയെ കഴിച്ചു ചക്രവൎത്തിയെ മൂടി ആ രാ
ജ്യത്തിന്റെ കൈപ്പുള്ള ശീതത്തെ വിചാരി
ക്കാതെ അങ്കിഹീനനായി സ്വന്തവീട്ടിൽ
പോയി. പുതിയ ചക്രവൎത്തി ഇതു കേട്ടപ്പോ
ൾ ആ നായകനെ ഉയൎന്നസ്ഥാനത്തിൽ ആ
ക്കി, പുതിയ അങ്കിയെ വാങ്ങണ്ടതിന്നു 1200
ഉറുപ്പിക സമ്മതിച്ചു കൊടുത്താറെ വിശ്വസ്ത
നായ എന്റെ അഛ്ശന്റെ രക്തത്തെക്കൊണ്ടു
കറപ്പെട്ട ആ പഴയ അങ്കി എനിക്കു വേണം
എന്നു പറഞ്ഞു പോൽ.

പ്രാഞ്ച്കാരും തങ്ങളുടെ രാജ്യത്തെ വലുതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/38&oldid=189241" എന്ന താളിൽനിന്ന് ശേഖരിച്ചത്