താൾ:CiXIV131-8 1881.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 88 —

ZION'S SONG OF MARRIAGE.

ചീയോൻ കല്യാണഗീതം.

ക്രിസ്തു.

൧. കന്നിമണി സുന്ദരാംഗി, കാവിൽ മേവും പെൺ കുയിലേ,
ചന്തമുള്ള പെൺകൊടിയേ, ചാലവേ .ചീയോനേ കേൾക്ക.

൨. ഗോത്രപ്പൂങ്കാവിൻ വനത്തിൽ, കാത്തിരിക്കും പൈങ്കിളിയേ,
പൂതമാം തിരുമലരേ, പെണ്മണിയേ പെണ്ണേ രാഹേൽ.

൩. പ്രേമം പൂണ്ടു നിന്നെ തേടി,പ്രേരിതനായ്പാരിടത്തിൽ
വന്നതാൽ നീ ഇന്നുടനേ, വന്നുകൊൾ ചീയോൻ മലെക്കു.

൪. പോക പോരു പെണ്ണേ രാഹേൽ, പൊന്മലച്ചീയോനിലേക്കു
ദൈവത്തിൻ കുഞ്ഞാടു തന്റെ, ദിവ്യ, വേളിഘോഷത്തിന്നു.

൫. ആത്മപ്രാണസ്നേഹിതയേ, അമ്പുതഞ്ചും പ്രാണനാഥേ.
എന്നെ പിഞ്ചേൎന്നീടു ബാലേ, ഏദൻ പരദീസിലേക്കു.

൬. എദൻപരദീസു തന്നിൽ, മോദമുണ്ടു ഭാഗ്യമുണ്ടു
നാശമറ്റ വാസമുണ്ടു, ജീവദത്തരുവുമുണ്ടു.

൭. പോരിക നീ പെണ്ണേ രാഹേൽ, പൊൻഗിരി ചീയോൻമലെക്കു
തന്നുകൊൾ വലങ്കരത്തെ, സമ്മതിക്കാമോദത്തോടെ.

൮. ഏദനാം പൂങ്കാവനത്തിൽ, ഏതു കുറവായതുള്ളു.
നാരിമണി നാൾ മുഴവൻ,വാഴ്ത്തി വാഴാം നിത്യമങ്ങു.

ചീയോൻ.

൯. എന്തരുളി തമ്പുരാനേ, എന്തിനായിട്ടീവിവാദം?
കന്യകയായി ഞാനിരിക്കേ, കൈകൊടുപ്പാൻ ചൊൽകയോതാൻ?

൧൦. ചിത്രവാക്കുരെച്ചു കൊണ്ടു, മിത്രമാക്കാൻ വന്നിതോ താൻ ?
ദാരമാമോ ഞാൻ ഭവാനു, ദാഹമുണ്ടോ നെഞ്ചകത്തിൽ ?

൧൧. കൂടവരാൻ ചൊല്ലിയല്ലോ, കൂടുമോ ഗോത്രമിതിന്നു?
തേടി എന്നെ കൊണ്ടുപോവാൻ, ന്യായമുണ്ടോ നീതിയുണ്ടോ?

൧൨. ഏതൊരൂർ നീ തമ്പുരാനേ, എങ്ങു നിന്നിങ്ങേക്കു വന്നു?
എന്തു നീ എൻ കൈ പിടിപ്പാൻ, ഏവയെല്ലാം സ്വന്തമുണ്ടു?

൧൩. മടങ്ങിച്ചീയോൻ വന്മലെക്കു, വന്നു കൊൾവാൻ ചൊല്ലിയല്ലോ
പഴിക്കുമല്ലോ യൂദർ കണ്ടാൽ, പകയരാകെ കൂടിനിന്നു.

൧൪. ദൂരദേശം ചേർന്നുകൊൾവാൻ, സമ്മതിക്കാ എൻ ഇനക്കാർ.
അക്രമത്താൽ യൂദർ നിന്നെ, ആധിയേററി കൊൽകയില്ലേ?

൧൫. കെട്ടുമവർ കള്ളനെ പോൽ, കാൽ കരങ്ങളെ തുളെച്ചു
കഷ്ടമാം കഴുമരത്തിൽ, കൊല്ലുമതാൽ പോയ്ക്കളക.

൧൬. "ദൂരദൎശിമാരെഴുതി, ചീയോന്മണവാളൻ തന്റെ
കഷ്ടസങ്കടങ്ങളിതു, നഷ്ടമാക്കാൻ ആവതില്ല."

ക്രിസ്തു.

൧൭. എന്തു കഷ്ടം വന്നു പെട്ടാൽ, എങ്ങിനെ മറച്ചു നിന്നെ?
ചീയോൻ കുമാരിയേനിന്നെ, ചേൎത്തു കൊൾവാൻ ജീവനേകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/32&oldid=189229" എന്ന താളിൽനിന്ന് ശേഖരിച്ചത്