താൾ:CiXIV131-8 1881.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

ച്ചു അതിന്മേൽ കൊണ്ടു കയററും. കടപ്പുള്ളുകൾ പല വിത്തുകളെയും
അതിന്മേൽ കോത്തിക്കൊണ്ടിടും. ഇങ്ങിനേ ഈ അല്പപ്രാണികളുടെ മൂ
ലം കാലക്രമേണ ഒരു വലിയ ദ്വീപുണ്ടായി വരികയും ചെയ്യും. അങ്ങി
നെ യിരിക്കുമ്പോൾ ദിക്കു വിട്ടുലയൂന്നൊരു ദാശൻ അതിൽ കരകയറും.
അതിനാൽ ആ ദ്വീപിൽ മനുഷ്യരുടെ കുടിയേററം ഉണ്ടാകയും ചെയ്യും.
ഇവ്വണ്ണം പവിഴദ്വീപുകൾ ഉണ്ടാകുന്നു. ഇതിൽ പലതും വെള്ളത്തിൽ
മുങ്ങിയിരിക്കും. ചിലതു ഉയൎന്നിരുന്നാലും സസ്യങ്ങൾ മുളക്കാതിരിക്കും.
വേറെ ചിലതിൽ സസ്യങ്ങൾ മുളച്ചിരുന്നാലും നിവാസികൾ ഉണ്ടാക
യില്ല. ചില ദ്വീപുകളിലോ മനുഷ്യർ കുടിയേറി പാൎക്കുന്നു താനും. തെ
ൻസമുദ്രത്തിൽ പത്തിരുപതു കൊല്ലത്തിന്നു മുമ്പെ ഒരു ദ്വീപു പൊങ്ങി
പുല്ലും ചെടിയും മുളച്ചു മനുഷ്യരും ചെന്നു കുടിയേറി. ഇതിന്നെല്ലാം
വേണ്ടി സാധാരണമായി 300 വൎഷങ്ങൾ കഴിഞ്ഞിരിക്കേണ്ടതാവശ്യം.

മേല്പടി ദ്വീപുകൾ അതിവേഗത്തിൽ കടലിൽ അമൎന്നു പോകും.
സമുദ്രത്തിന്റെ അഗാധത്തിൽ മുങ്ങിപ്പോയൊരു ദ്വീപിനെ ഒരു മാലൂ
മി പരിശോധിച്ചു. അപ്പോൾ അതിൽ വീടുകൾ തോട്ടങ്ങൾ സമാധി
കൾ എന്നിവയുടെ അടയാളങ്ങൾ കണ്ടു. കടലിന്നും പവിഴപ്രാണിക
ൾക്കും ഇടവിടാത്ത പോരാട്ടം ഉണ്ടു . സമുദ്ര ഉഗ്രത്തെ പവിഴം ജയി
ച്ചാൽ ദ്വീപുകൾ പൊങ്ങിവരും. സമുദ്രം ജയിച്ചുവെങ്കിലോ അവറെറ
ആഴ്ത്തിക്കളയും താനും. ആകയാൽ ഒരു പവിഴപ്പുറ്റുയൎത്തേ ണ്ടതിന്നു
അതിൻറ ചെറു പ്രാണികൾ ഏകോപിച്ചു ശുഷ്ക്കാന്തിയോടെ അഗാധ
ത്തിൽ ഇറങ്ങി ഒരു ദ്വീപിനെ ഉയൎത്തും. ആയതിനെ കടൽ ഇടിച്ചാൽ
ആയവ തളരാതെ മറെറാന്നിനെ രൂപിക്കയും ചെയ്യും. ഇതത്രേ ചില
ദ്വീപുകളുടെ ക്ഷയത്തിന്നും പുതു ദ്വീപുകളുടെ പൊങ്ങലിനും ഹേതുവാ
യിരിക്കുന്നതു.

THE BIBLE IN THE NURSERY & IN INFANT SCHOOLS. (7.)
ശിശുശാലകളിലും അകംഭാഗത്തിലും കഴിക്കേണ്ടുന്ന ചോദ്യോത്തരം. (൭.)
(൭൫ -ാം ഭാഗത്തിന്റെ തുടൎച്ച)
ഉത്തരങ്ങൾ
21. ജലപ്രളയത്താൽ വന്ന കൊടിയ നാശത്തെ സ്വന്ത കണ്ണാലെ കണ്ടു പൊറുക്കുന്നതു
നോഹെക്കു കഴിവില്ലാത്തതായിരുന്നു എന്നു ദൈവം അറികയാൽ ആണ് എന്നൂ
ഹിക്കാം.
22. മീൻജാതി പെരുവെള്ളത്തിലും ജീവിക്കുമല്ലോ.
23. ഈ രണ്ടു സ്ത്രീകൾ അഛ്ശന്മാൎക്കു അനിഷ്ടമായ ആലോചനയെ കുട്ടികൾക്കു പഠി
പ്പിച്ചു കൊടുത്തു.
24. a. യോവാബും (2 ശമുവേൽ 20; 9. 10), യൂദ ഇസ്കരിയോത്തും (മത്തായി 26; 48. 49).
b. അമാസായും, ക്രിസ്തനും,


G. W.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/31&oldid=189227" എന്ന താളിൽനിന്ന് ശേഖരിച്ചത്