താൾ:CiXIV131-8 1881.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

ഴപ്രാണികൾ വ്യാപരിപ്പാൻ തുടങ്ങിയ ശേഷം കടലിന്റെ നില ക്രമേ
ണ താണു പോയതു പോലേ തന്നേ അതിന്നു ഹേതു എന്നു ചിലർ ഊ
ഹിക്കുന്നു. അത്രയുമല്ല സമുദ്രത്തിൽ നീരേറ്റം അധികരിക്കുമ്പോൾ പ
വിഴപ്രാണി കടൽമട്ടത്തിന്നു മേൽ വേല ചെയ്കയില്ല ആകയാൽ ആ
യതിൻറ മുഴു വേല കടലിന്നു അകത്തു ജലപ്പരപ്പിൽ മാത്രം നടന്നു വ
രുന്നു. ഇത്ര ഹീനമായ പ്രാണികളുടെ കൂട്ടത്തെക്കൊണ്ടു ഏററവും വ
ലിയ പവിഴപ്പാറകളും ദ്വിപുകളും കടലിൽ ഉണ്ടായി വരുന്നതു അത്യത്ഭു
തം തന്നേ.

നാം അറിയുന്ന പവിഴപ്പാറകളിൽ അത്യന്തവലിപ്പമുള്ളൊ ന്നു ഔ
സ്ത്രാല്യ ദ്വീപിന്നു സമരേഖയായി നീണ്ടു കിടക്കുന്നു. അതിന്നു 1,000 നാ
ഴിക നീളവും മേല്പടി ദ്വീപിൻ കരയിൽനിന്നു 20—60 ഒാളം നാഴിക ദൂ
രവും ഉണ്ടു . ന്യൂകലെദോന്യ എന്ന ദ്വീപാന്തരങ്ങളിൽ 400 നാഴിക നീള
മുള്ള വേറൊരു പവിഴപ്പാറയുമുണ്ടു. ഹിന്തുസമുദ്രത്തിലുള്ള മാലദ്വീപു
കൾ 470 നാഴിക നീളവും ശരാശരിക്കു 50 നാഴിക അകലവുമുള്ളതാകു
ന്നു. ആയവയെല്ലാം പവിഴപ്പാറകളെക്കൊണ്ടു ഉളവായവയത്രേ. ആ
കൂട്ടത്തിൽ ഉള്ളൊരു വലിയ ദ്വീപിന്നു 88 നാഴിക നീളവും 20 നാഴിക
വീതിയും ഉണ്ടു. അനേകം സ്ഥലങ്ങളിൽ ഈ പവിഴപ്പാറകൾ ദ്വീപുക
ൾക്കു ചുററും വാടികളെ രൂപിക്കുന്നു. കടലലകൾ പവിഴപ്പാറകളുടെ
മേൽ അലെച്ചു ആ ദ്വീപുകളുടെ അരികിൽ ബഹു ആഴമായ ഇടുകര
കളെ ഉണ്ടാക്കുന്നു. അവിടങ്ങളിൽ അനവധി മീൻ ഉണ്ടാകും താനും
തെൻസമുദ്രദ്വീപുകളീൽ അനേകം ഇങ്ങിനേയുള്ളവയാകുന്നു. ആക
യാൽ അവിടേ കൂടക്കൂടെ കപ്പലോട്ടത്തിന്നു വളരേ അപായം നേരിടുന്നു.
എങ്ങിനെ എന്നാൽ ആഴമുള്ള നീറ്റിൽ കപ്പൽ വേഗതയോടെ ഓടി
ക്കൊണ്ടു ചെല്ലുമ്പോൾ നിനയാതെ ആയതു പവിഴപ്പറയോടു അടിച്ചു
തകൎന്നുപോകുന്നു.

പവിഴപ്രാണികൾ ദ്വീപുകളെ ഉണ്ടാക്കുന്നു. മുൻപറഞ്ഞപ്രകാരം
ഈ പ്രാണികൾകടൽമട്ടത്തിന്നു മേൽ പ്രവൃത്തിക്കയില്ല. ആകയാൽ അ
വറ്റാൽ നിവൃത്തിപ്പാൻ പാടുള്ള പൂൎണ്ണ ഉയരം സാധിപ്പിച്ച ശേഷം അ
തിന്റെ നാനാ ഭാഗത്തുമുള്ള പ്രവൃത്തികളെ നടത്തി ആയതിനെ വി
സ്തീർണ്ണമാക്കും. അതിന്മേൽ തിരമാലകൾ അലെച്ചു കൊണ്ടിരിക്കയാൽ അ
തിന്റെ കഷണങ്ങൾ അടൎന്നു വീണു കുഴികളെ നികത്തി അതിന്നു ഉറ
പ്പു വരുത്തും. പിന്നെ മണലും കടൽപ്പാശിയും ചണ്ടിചവറുകളും മറ്റും
അതിന്മേൾ വന്നു നിറയും കാലക്രമേണ അവിടേ നിലം കാണുമാറാകു
മ്പോൾ കടൽപ്പക്ഷികൾ അതിൽ ചെന്നു കൂടു കെട്ടും. പിന്നെ കാടും
ചെടിയും അതിൽ മുളച്ചുവളരും തകൎന്ന കപ്പൽക്കഷണങ്ങളെ കടലടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/30&oldid=189224" എന്ന താളിൽനിന്ന് ശേഖരിച്ചത്