താൾ:CiXIV131-8 1881.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

കൾ പ്രത്യേകം പ്രത്യേകമായി ഒരു ചെടിയിലേ പൂക്കൾ പോലേ ത
മ്മിൽ തമ്മിൽ തുടൎന്നിരുന്നാലും ഓരോന്നിന്നു പ്രത്യേകമുള്ള വ്യാപാരം ഉ
ണ്ടെന്നും കണ്ടിരിക്കുന്നു. ഒരു തൊടുപ്പായിരിക്കുന്ന നാളങ്ങൾ ആ പ്രാ
ണിക്കുടം മുഴുവൻ വ്യാപിച്ചു ഏകപോഷണത്തൊഴിൽ തന്നേ. അവ
റെറ മുഴുവൻ ഒന്നിച്ചു നടത്തി വരുന്നതിനാൽ രക്തച്ചാട്ടം, ജീവത്വം,
പോഷണം എന്നിവററിൽ ആയവററിനു സാധാരണം ഉണ്ടു. എന്നാൽ
ഒരു പ്രാണിക്കു മുറിവു തട്ടിയാൽ ആ വേദന മറേറതിനും ഉണ്ടാകുന്ന
പ്രകാരം കാണായ്കയാൽ സ്പൎശേന്ദ്രിയം അവററിനു പൊതുവിൽ ഇല്ലെന്നു
തെളിയുന്നു. ഈ ചെറു പ്രാണികൾ മേല്പറഞ്ഞ ചുണ്ണക്കരിദ്രാവകം
ഉണ്ടാകുന്നതിൽ രാപ്പകൽ ഏററവും പ്രയത്നിച്ചു വരുന്നു. ആയവ അ
വറേറ ചരതിച്ചു വെക്കുമ്പോൾ ആയതു കട്ടിയും ഉറപ്പമുള്ളതായിത്തീൎന്നു
കല്ലിച്ചു പോകുന്നു.

പവിഴത്തിൽ കറുപ്പു, ചുവപ്പു, മഞ്ഞൾ, വെള്ള എന്നിങ്ങിനേ
പല വകകൾ ഉണ്ടു. ഇതിൽ കരിമ്പവിഴം അത്രേ ബഹു അപൂൎവ്വം. പൂൎവ്വ
ത്തിൽ ഇതിനേ ലക്ഷണം പറയുന്നവർ തങ്ങളുടെ ശകുനാലിന്മേൽ
കെട്ടിക്കൊള്ളമാറുണ്ടു. ചെമ്പവിഴം അധികം ശോഭയുള്ളതാക കൊണ്ടു
ആയതിനെ ആഭരണങ്ങൾക്കു ഉപയോഗിക്കയാൽ വിലയുയൎന്നതു തന്നേ.
പവിഴപ്രാണികൾ നാല്പതിൽ പരം വൎഗ്ഗങ്ങൾ ഉണ്ടു. അവ എല്ലാം
ഓരോ വക പവിഴങ്ങളെ ഉണ്ടാക്കുന്നു. അതാതു വൎഗ്ഗത്തിന്നു തക്കവണ്ണം
ആയവ ഉണ്ടാക്കുന്ന പവിഴവും ഭേദിച്ചിരിക്കും. വ്യാപാരത്തിൽ സാധാര
ണമായി ഉപയോഗിക്കുന്നതു ചന്തമുള്ള പവിഴം തന്നേ. ആയതു കട്ടി
യും തടിയുമുള്ളതാകുന്നു. ആയതിൻറ ഗുരുത്വം ഹേതുവായിട്ടു ആ പ
വിഴപ്പുററു കടൽ അലകളുടെ ഉഗ്രകോപത്തെ കൂട്ടാക്കുന്നില്ല. മേല്പറ
ഞ്ഞ പ്രാണികൾ കോടാകോടികളായി തൊഴിൽ ചെയ്യുന്നതിനെ നോ
ക്കിയാൽ അവയെല്ലാം മാനുഷദേഹത്തിൽ അലങ്കാരമായണിഞ്ഞ പു
ഷ്പ ങ്ങളോടൊത്തിരിക്കും.

പവിഴവൎഗ്ഗങ്ങളിൽ അധികം സാധാരണമായതു വെള്ളത്തരം പവിഴ
മത്രേ. ആയതു പവിഴപ്രാണികൾ സഞ്ചരിക്കുന്ന എല്ലാവിടങ്ങളിലും
കാണാം. എന്നാൽ പ്രാണികളുടെ ഉറവിടം അതൃത്തിപ്പെട്ടതെന്നു നാം
അറിയേണം. സമുദ്രത്തിലെങ്ങും ആയതിനെ കാണുകയില്ല. നിരക്ഷ
രേഖെക്കു മൂന്നു നാലിലി അപ്പുറം ഇവറെറ കണ്ടെത്തുകയില്ല. മഹാശാ
ന്തസമുദ്രത്തിൻ തെക്കു ആയവ ബഹു വിസ്തീൎണ്ണമായി ചുറുക്കോടെ വ്യാ
പരിച്ചു പോരുന്നു. ഈ പ്രാണികൾ സമുദ്രത്തിന്റെ അത്യഗാധത്തിലും
വെള്ളത്തിന്റെ മേൽഭാഗത്തും സഞ്ചരിക്കുകയില്ല എങ്കിലും ചിലപ്പോൾ
1,200 അടി ആഴമുള്ള ദിക്കിലും കൂടെ പവിഴപ്പുറ്റ് കണ്ടിരിക്കുന്നു. പവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/29&oldid=189222" എന്ന താളിൽനിന്ന് ശേഖരിച്ചത്