താൾ:CiXIV131-8 1881.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 84 —

വന്നു: തിമ്പിയെ പിടിച്ചു എന്നു ചൊല്ലിയും കൊണ്ടു കളിച്ചുകൊണ്ടിരു
ന്നു. കുട്ടിയോടു കളിക്കുന്നതിന്നി ടയിൽ ഞാൻ എൻസ്ലിപ്പാറയെ നോക്കി.
അതിന്മേൽ തള്ളി വീഴുന്ന തിരകളെ കണ്ടു , ചേതം വന്ന കപ്പലിൽ ഉ
ണ്ടായിരുന്ന ആളുകളെയും കുട്ടിയുടെ അമ്മയപ്പന്മാരെയും ഓൎത്തു: ഹാ
പ്രിയ കുട്ടിയേ, നിണക്കു വന്ന വലിയ ചേതം നീ അറിയുന്നില്ലല്ലോ, എ
ന്നു വിചാരിച്ചു ഏററവും വ്യസനിച്ചു.

(ശേഷം പിന്നാലേ.)

CORALS.
പവിഴം.

സമുദ്രത്തിൽ പവിഴം എങ്ങിനേയുണ്ടാകുന്നു എന്നുള്ളതിനെ പണ്ടു
ള്ളോർ അശേഷം അറിയാതിരുന്നു. ചിലർ ആയതു ഒരു കടൽച്ചെടി
എന്നും അതിലുള്ള പ്രാണിയെ അതിൻ പുഷ്പമെന്നും വിചാരിച്ചു.
വേറെ ചിലർ കടൽത്തിരമാലകൾ കരെക്കലെക്കുമ്പോൾ അതിന്റെ ഉപ്പ്
വേറെ പദാൎത്ഥങ്ങളോടു ചേൎന്നു പവിഴമായ്തീൎന്നു എന്നു ഊഹിച്ചിരുന്നു.
ഇപ്പോഴോ ആയതു ഒരു ചെറു പ്രാണി ചെയ്യുന്ന ചുണ്ണക്കരിദ്രാവകം
കൊണ്ടു ഉണ്ടാകുന്നു എന്നും ആ പ്രാണിയിൽനിന്നു തന്നേ ജനിക്കുന്ന ഒ
രുവക പശ (ജലദിം) കൊണ്ടു ആയതു ഉരുക്കൂടുന്നു എന്നും കണ്ടിരിക്കു
ന്നു. ഈ പ്രാണി എങ്ങും തനിച്ചിരിക്കാതേ ഒരു വങ്കൂട്ടമായി കൂടിച്ചേ
ൎന്നിരിക്കുന്നതല്ലാതേ ഇവയെല്ലാം ചിലന്തിനൂലിനോടോത്ത ഒരു ഞരമ്പു
മണ്ഡലത്താൽ അന്യോന്യം ചേൎന്നിരിക്കുന്നു. ഇങ്ങിനേ ഓരോ പ്രാണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/28&oldid=189221" എന്ന താളിൽനിന്ന് ശേഖരിച്ചത്