താൾ:CiXIV131-8 1881.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

കൊണ്ടു വീട്ടിൽ ചെന്നു, തന്റെ ശിശുവിനെ മടിയിൽ കിടത്തി കണ്ണു
നീർ വാൎത്തു വാൎത്തു കൊണ്ടിരുന്നു

മുത്തഛ്ശൻ കഴിഞ്ഞ രാത്രിയിലേ അദ്ധ്വാനം കൊണ്ടു വളരേ ക്ഷീ
ണിച്ചിരിക്കയാൽ, അവൻ ഉറക്കറയിൽ ചെന്നു കിടന്നുറങ്ങി. ഞാനോ കു
ട്ടിയുടെ അരികത്തു തന്നേ ഇരുന്നു. അവൾ ഇങ്ങനേ സൌഖ്യത്തോടെ
ഉറങ്ങുന്നതു ഞാൻ കണ്ടു : അയ്യോ ഈ ചെറിയ കുട്ടി ഈ വിധത്തിൽ അ
നാഥയായി പോയല്ലോ, എന്നു വിചാരിച്ചു പൊട്ടിക്കരഞ്ഞു. ക്രമേണ
ഞാനും കണ്ണും മയങ്ങി നിദ്ര പൂണ്ടു നല്ലവണ്ണം ഉറങ്ങുകയും ചെയ്തു. ര
ണ്ടു മൂന്നു മണിക്കൂറു കഴിഞ്ഞാറെ വല്ലവരും എന്റെ മുടിയെ പിടിച്ചു
വലിച്ചു: കുഞ്ഞനേ എഴുനീലക്ക, എഴുനീലക്ക എന്നു വിലിച്ചതിനാൽ ഞാ
ൻ ഉണൎന്നു കണ്ണു തുറക്കുമ്പോൾ, എന്നെ സന്തോഷഭാവത്തോടെ നോ
ക്കുന്ന കുട്ടിയുടെ മുഖം കണ്ടു : നീ വേഗം എഴുനീററു വാ, എന്നു അവൾ
പിന്നെയും പറഞ്ഞാറെ, ഞാൻ എഴുനീററിരുന്നു. അതിനെ കണ്ടിട്ടു
അവൾ കിടക്കയെ വിട്ടു എന്റെ മടിയിൽ വന്നു ചാരി, തിമ്പിക്കു ഉടുപ്പു
വെച്ചു തരേണം എന്നു പറഞ്ഞു. ഞാൻ അവൾക്കു കാലുറയെയും ചെ
രിപ്പുകളെയും ഇട്ടശേഷം ജേമ്സിന്റെ ഭാൎയ്യ വന്നു അവളെ ഉടുപ്പിച്ചു. ഞ
ങ്ങൾ ഉറങ്ങിയ നേരത്തിൽ കൊടുങ്കാറ്റു തളൎന്നു വെയിൽ നല്ലവണ്ണം പ്ര
കാശിച്ചു. പിന്നേ ഞാൻ തീൻ ഉണ്ടാക്കിയ സമയത്തു കുട്ടി എന്റെ
കൂട ഇരുന്നു, അടുക്കളയിൽ ചുററും പാഞ്ഞു കളിച്ചു. മുത്തഛ്ശൻ ഇനി
ഉറങ്ങി, അവനെ വിളിച്ചുണൎത്തുവാൻ എനിക്കു മനസ്സില്ല. ജേമ്സിന്റെ
ഭാൎയ്യ കുട്ടിക്കായിട്ടു ഒരു കഞ്ഞി ഉണ്ടാക്കി കൊണ്ടു വന്നു. ഞാൻ കരണ്ടി
എടുത്തു നേരത്തേ പോലെ തീൻ അവളുടെ വായിൽ കൊടുപ്പാൻ നോ
ക്കിയപ്പോൾ: തിമ്പി കരണ്ടി എന്നു അവൾ പറഞ്ഞു, അതിനെ എ
ന്റെ കൈയിൽനിന്നു വാങ്ങി, നല്ല വെടിപ്പോടേ തിന്നു. നീ ഒരു നല്ല
കുട്ടി, ദൈവം നിണ ക്കു അനുഗ്രഹം നല്കുക എന്നു ജേമ്സിന്റെ ഭാൎയ്യ പ
റഞ്ഞു. ദൈവം നിന്നെയും അനുഗ്രഹിക്കുക എന്നു കുട്ടി ഉത്തരം ചൊ
ല്ലിയാറെ ഈ വാക്കു കുട്ടി തന്റെ അമ്മയോടു പഠിച്ചു നിശ്ചയം, എന്നു
ആയവൾ കരഞ്ഞും കൊണ്ടു പറഞ്ഞു. തീൻ കഴിഞ്ഞാറെ കുട്ടി മുത്ത
ഛ്ശന്റെ തൊപ്പിയിട്ട് എന്റെ തുണിയും ഉടുത്തു: തിമ്പി നടക്ക, തിമ്പി
നടക്ക എന്നു ചൊല്ലിക്കൊണ്ടു വാതിലക്കൽ ചെന്നു നിന്നു. അപ്പോൾ ജേ
മ്സിന്റെ ഭാൎയ്യ എന്നെ നോക്കി: നീ അവളെ അല്പം പുറത്തു കൊണ്ടു പോ
യാൽ നല്ലതു എന്നു പറഞ്ഞു വീട്ടിൽ പാഞ്ഞു, തന്റെ ചെറിയ കുട്ടി
യുടെ ഒരു തൊപ്പിയും ഉടുപ്പും കൊണ്ടു വന്നു അവളെ ഉടുപ്പിച്ചു. പിന്നേ
അവൾ വളരേ സന്തോഷിച്ചു, എന്നോടുകൂടെ തോട്ടത്തിൽ ചെന്നു ചു
ററും പാഞ്ഞു പൂക്കൾ പറിച്ചും കല്ലു പെറുക്കിയും എന്റെ അരികത്തു


6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/27&oldid=189219" എന്ന താളിൽനിന്ന് ശേഖരിച്ചത്