താൾ:CiXIV131-8 1881.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

വധിച്ചു കളയും എന്നു ശങ്കയും നാണവും കൂടാ
തെ പ്രശംസിക്കുന്നു. ഈ പിശാചിൻ മക്കളു
ടെ അഭിപ്രായവും ആലോചനയും ഒക്കയും
സൎവ്വസാക്ഷിയാകുന്ന ദൈവം നിഷ്ഫലമാക്കു
വാൻ തക്കവണ്ണം എല്ലാ മൎയ്യാദസ്ഥരും ദൈവ
ഭക്തരും പ്രാൎത്ഥിക്കേണ്ടതു.


ഇതാല്യരാജ്യത്തിൻ സമീപത്തിലുള്ള ഇസീ
യാ എന്ന ദ്വീപിൽ ഭയങ്കരമായ ഒരു ഭൂക
മ്പം ഉണ്ടായി. ദ്വീപിന്റെ ഒരംശം ഇതി
നാൽ പാഴായിപ്പോയതല്ലാതെ ഏകദേശം
100 വീടുകൾ ഇടിഞ്ഞു 50 ആളുകൾ നശിച്ചു
10 പേൎക്കു മുറിവുകൾ ഏല്ക്കയും ചെയ്തു.


യുനൈഥത്ത് സ്തെത്സ് (ഐകമത്യസംസ്ഥാ
നം) എന്ന പ്രജാപ്രഭുത്വത്തിൽ പൌരന്മാർ
ഒരു പുതിയ തലവനെ തെരിഞ്ഞെടുത്തു. ഗാ
ർഫീലത്ത് എന്നു അദ്ദേഹത്തിന്റെ പേർ.
ഈ മഹാൻ എല്ലാ ബാല്യക്കാൎക്കു ഒരു നല്ല ദൃ
ഷ്ടാന്തം തന്നേ. അദ്ദേഹം യുവാവായി കൂലി
പ്പണി ചെയ്തശേഷം ഇപ്പോൾ എത്രയും മഹ
ത്വമുള്ള രാജ്യത്തിന്റെ ഒന്നാം ഉദ്യോഗസ്ഥൻ
ആയ്തീൎന്നതു എങ്ങിനേ എന്നു ചോദിച്ചാൽ അ
വന്റെ ദൈവഭക്തിയാലും ഉത്സാഹത്താലും
അത്രേ. ആ രാജ്യത്തിൽ വല്ലതും സാധിപ്പി
പ്പാനായിട്ടു മറ്റുള്ളവരിൽ ആശ്രയിക്കുന്നതി
ന്നു യാതൊരു ഫലവുമില്ല ലാക്കിൽ എത്തേണ്ട
തിന്നു ദൈവത്തിന്റെ സഹായവും സ്വന്ത
ഭുജത്തിന്റെ ബലവും ശേഷിക്കുന്നതത്രേ.


ഞാൻ കഴിഞ്ഞു പത്രത്തിൽ മുൻ അറിയിച്ച
കല്യാണം ഗൎമ്മാനരാജ്യത്തിൽ സംഭവിച്ചിരി
ക്കുന്നുവല്ലോ. അതു എത്രയും മനോഹരമായ
കാഴ്ചയായിരുന്നു. നമ്മുടെ ഉപരാജാവു ഇതി
ന്നായി ബൎല്ലീൻപട്ടണത്തിൽ ചെന്നു പള്ളി
പ്രഭുക്കന്മാരെക്കൊണ്ടും മഹാന്മാരെക്കൊണ്ടും
നിറഞ്ഞിരുന്നു. "വിശ്വാസം പ്രത്യാശ സ്നേ
ഹം ഈ മൂന്നും വസിക്കുന്നുണ്ടു ഇവററിൽ വ
ലിയതു സ്നേഹം തന്നേ" എന്നുള്ള വചനത്തെ
ചൊല്ലി രാജ്യത്തിന്റെ ഒന്നാം പാതിരി എത്ര
യോ സാരമേറിയ ഒരു പ്രസംഗം കഴിച്ചു
പോൽ. ആ ദിവസത്തിൽ ഗൎമ്മാനരുടെ ച
ക്രവൎത്തി മൂത്തഛ്ശ നുമായി എത്രയോ സന്തോ
ഷിച്ച ശേഷം ഒരു നല്ല ചങ്ങാതിയായ രുസ്സ്യ

ചക്രവൎത്തിയുടെ അപമൃത്യുവിനെക്കൊണ്ടു ഈ
വയസ്സുള്ള കൈസർ വലുതായ ഒരു ക്ലേശം
അനുഭവിക്കേണ്ടി വന്നു.

ഇംഗ്ലന്തിൽനിന്നു ദുഃഖകരമായ വൎത്തമാനം
വന്നു. രാജ്യത്തിന്നു വളരെ ഉപകാരം ചെയ്തു
ഇതിന്റെ തേജസ്സിനെ അത്യന്തം വൎദ്ധിപ്പി
ച്ചുപോന്ന ബീഖൻസ് ഫീല്ത് കൎത്താവു കലശലാ
യ ദീനത്തിൽ കിടക്കുന്നു എന്നത്രേ. ദൈവ
ത്തിന്റെ കൃപയാൽ രോഗം ഒരല്പം മാറി
ന്നു കേൾക്കുന്നതിൽ നാം വളരേ സന്തോഷി
ക്കുന്നു.-- ഇപ്പോൾ തന്നേ ഞാൻ വായിച്ച പ്ര
കാരം അദ്ദേഹം 19ാം നു-- മരിച്ചുപോയി.

മാൎച്ചമാസത്തിന്റെ ഒടുക്കത്തെ ദിവസത്തി
ൽ നമ്മുടെ നാടുവാഴി ബങ്കലൂരിൽ എഴുന്നെ
ള്ളി അവിടേവെച്ചു പ്രായം തികഞ്ഞ മൈസൂ
ർദേശത്തിന്റെ പുതിയ മഹാരാജാവിനെ ഉ
പരാജാവിൻറയും മഹാരാണിയുടെയും നാമ
ത്തിൽ ഈ ഉയൎന്ന സ്ഥാനത്തിൽ ആക്കി. പു
തിയ മഹാരാജാവു ഒരു പ്രസംഗത്തിൽ രാണി
യുടെ കൈയിൽനിന്നു അനുഭവിച്ച ഉപകാര
ങ്ങളുടെ നിമിന്നം വളരേ ഉപചാരവാക്കു പ
റയുന്നതല്ലാതെ കമ്പിവൎത്തമാനത്താൽ അതു
ചക്രവൎത്തിനിയോടു അറിയിപ്പാൻ അപേക്ഷി
ച്ചതുകൊണ്ടു നാടുവാഴി അതു ഉടനേ ചെയ്യി
ച്ചപ്പോൾ മഹാരാണിയുടെ സന്തോഷവും വാ
ത്സല്യവുമായ മറുവടി വേഗം ഇംഗ്ലണ്ടിൽനി
ന്നു വന്നു. നാടുവാഴി പുതിയ മഹാരാജാവിന്നു
രാജ്യത്തെ ശരിയായി ഭരിക്കേണ്ടതിന്നു ഏറ്റ
വും നല്ല ആലോചന കൊടുത്തു. വിധിക്കുന്ന
തിൽ രാജാവു സത്യം അല്ലാതെ മറെറാന്നും വി
ചാരിക്കേണ്ട എന്നും മുഖസ്തുതിയെയും കൂട്ടുകെ
ട്ടിനെയും വൎജ്ജിച്ചു, ആശ്രയിപ്പാൻ യോഗ്യ
രായ ചങ്ങാതികളെ കിട്ടുവാൻ സൂക്ഷ്മത്തോ ടെ
അന്വേഷിക്കു എന്നും വിശ്വസിപ്പാൻ തക്കതാ
യ സ്നേഹിതരെ കണ്ടെത്തിയാൽ ഇവരെ കാ
ത്തു രക്ഷിച്ചു വിശ്വസ്തതയോടെ വില മതി
ക്കേണം എന്നും പ്രത്യേകമായി നമ്മുടെ പുതി
യ നാടുവാഴി മന്ത്രിച്ച സത്യോപദേശമാകുന്നു
അതു ഒരു മഹാരാജാവിന്നു മാത്രമല്ല, അതു എ
പ്പേൎക്കും പ്രമാണിപ്പാൻ വേണ്ടുന്ന ആലോചന
യത്രേ. എന്നു സലാം ചൊല്ലി
നിങ്ങളുടെ L. J. Fr.


Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/20&oldid=189206" എന്ന താളിൽനിന്ന് ശേഖരിച്ചത്