താൾ:CiXIV131-8 1881.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

രുസ്സ്യ ചക്രവൎത്തിയുടെ മരണത്തെക്കൊണ്ടു
ഇപ്പോൾ അധികമായി വിവരങ്ങൾ എത്തി
യിരിക്കുന്നു ചിലദിവസങ്ങൾക്കു മുമ്പേ മഹാ
ന്മാർ കാൎയ്യത്തെ കുറിച്ചു വല്ലതും കേട്ടതു കൊ
ണ്ടു

വളരേ സൂക്ഷിച്ചു പ്രത്യേകമായി കുലപാ
തകം സംഭവിച്ച നാളിൽ ഒരു മന്ത്രി ചക്രവ
ൎത്തി ഇന്നു പുറത്തു പോകേണ്ട എന്നു അപേ
ക്ഷിച്ചിരുന്നു. എന്നിട്ടും ചക്രവ
ൎത്തി ഒരു സം
ബന്ധക്കാരത്തിയെ കാണ്മാൻ പുറപ്പെട്ടു മുമ്പേ
ഒരിക്കലും പോകാത്ത വഴിയിൽ ഓടിയപ്പോ
ൾ പെട്ടന്നു ഒരു ബാല്യക്കാരൻ അടുത്തു ഒരു ഉണ്ട ചാടി അതു പൊട്ടിയതിനാൽ രാജാവി
ന്നു ഹാനി ഒന്നും വന്നില്ല. ഭടന്മാരിൽ പല
പേർ മരിച്ചു ചക്രവൎത്തിയുടെ രഥം പൊട്ടിയ
തിനാൽ അദ്ദേഹം ഇറങ്ങി നായകന്മാർ ഭയ
ത്തോടു ചക്രവൎത്തിയുടെ സൌഖ്യം ചോദിച്ചാ
റെ " എന്റെ നിമിത്തം ചിന്തിക്കേണ്ട എനി
ക്കു ദോഷം ഏതും വരായ്കകൊണ്ടു ദൈവത്തി
ന്നു സ്തോത്രം മുറിവേൽക്കപ്പെട്ടവരെ നോക്കേ
ണ്ടതിന്നു നാം പോയ്കൊൾക" എന്നു പറഞ്ഞിട്ടു
എല്ലാവരെയും നോക്കി. ഈ കുലപാതകത്തെ
ചെയ്ത ആളെ ഒരു പടയാളി മുറുകെ പിടിച്ചി
രുന്നു രാജാവു അടുത്തു വന്നു ആ ദുഷ്ടന്റെ മു
ഖത്തിൽ ഉററു നോക്കി അവനെ കൊണ്ടുപോ
വാൻ കല്പനകൊടുത്തു. അവിടേനിന്നു ചില
കാലടി നടന്നപ്പോൾ മറെറാരു പാതകൻ നേ
രേ പാഞ്ഞു ഒരു ഉണ്ട തിരുമേനിയുടെ പാദ
ത്തിങ്കൽ ചാടി അതു പൊട്ടിയതിനാൽ ഭയങ്ക
രമായ ഇളക്കവും പുകയും ഉണ്ടായി. സമീപ
ത്തിലുള്ള കണ്ണാടി പോലും പൊട്ടി ചില നിമി
ഷങ്ങൾക്കകം ആരും ഒന്നും കണ്ടിട്ടില്ല. പുക
യും ആവിയും നീങ്ങിപ്പോയപ്പോൾ ചക്രവ
ൎത്തി താന്റെ രക്തത്തിൽ നിലത്തു കിടക്കു
ന്നതു ശേഷിക്കുന്നവർ കണ്ടു അകത്തു ചെന്നു
കൈസരുടെ ഭയങ്കരമായ സ്ഥിതി കണ്ടപ്പോൾ
ഉടനേ ആശ എല്ലാം പോയ്പോയി. രണ്ടു കാ
ലും നുറുങ്ങി അസ്ഥികൾ ചിതറിപ്പോയിരിക്കു
ന്നതല്ലാതെ വയറു ചീന്തി തുറന്നിരുന്നു. അതു
കൂടാതെ സൎവ്വാഗം വേറെ മുറിവുകളും ഉണ്ടാ
യിരുന്നു. രക്തം ചൊരിഞ്ഞു ഒരു കുളം എന്ന
പോലെ അവിടെ കൂടുമളവിൽ ചക്രവൎത്തിയു

ടെ ആളുകൾ വന്നു ചില വാക്കും ചോദിച്ചപ്പോ
ൾ ചക്രവൎത്തിയുടെ ഉത്തരം ആൎക്കും തിരിഞ്ഞി
ട്ടില്ല. അദ്ദേഹം രണ്ടു വട്ടം "ശീതം, ശീതം,"
എന്നു പറയുന്നതല്ലാതെ അവർ കൈസരെ
അല്പം ചികിത്സചെയ്യേണ്ടതിന്നു ഒരു അടുത്ത
വീട്ടിൽ കൊണ്ടു പോവാൻ ഭാവിച്ചപ്പോൾ ചക്രവൎത്തി "എന്റെ കോവിലകത്തു എന്നെ
കൊണ്ടുപോയിട്ടു ഞാൻ അവിടേ മരിക്കട്ടേ"
എന്നു മെല്ലമെല്ലേ പറഞ്ഞു. കോവിലകത്തു
എത്തിയ ശേഷം വൈദ്യന്മാർ രക്തത്തിന്റെ
ഞരമ്പുകളെ അടെച്ചു കെട്ടി നീൎക്കട്ടയും വ
ളരേ ഉണൎച്ച വരുത്തുന്ന ഒരു ഔഷധവും ന
ൽകിയതിനാൽ സുബോധം അല്പസമയത്തിന്നാ
യി വന്നിരിക്കേ ഒടുക്കത്തേ ഒപ്രുശുമ കൊണ്ടാ
ടി അന്തരിക്കയും ചെയ്തു. ഒന്നും മിണ്ടാതെ ജ
നസമൂഹം കോവിലകത്തിന്റെ ചുററിൽ നി
ന്നു ഏകദേശം 4 മണിക്കു മുകളിലുള്ള കൊടിമ
രത്തിൻ പാതി താഴ്ത്തുന്നതു അവർ കണ്ടപ്പോ
ൾ രാജ്യത്തിന്റെ നായകനും പിതാവും കഴി

ഞ്ഞു എന്നു അറിഞ്ഞു ദുഃഖിച്ചു വാൎത്ത സൎക്കാർ
ഇപ്പോൾ വളരേ ആളുകളെ പിടിച്ചു തടവിൽ
ആക്കിയാലും പ്രധാനകുലപാതകൻ സ്വന്ത
പ്രവൃത്തിയെക്കൊണ്ടു നശിച്ചു. പല തെരുവീ
ഥികളിൽ ചക്രവൎത്തിയെ എങ്ങിനേ എങ്കിലും
കൊന്നുകളവാൻ നില്ക്കുന്ന ആളുകൾ 30 ഉണ്ടാ
യി എന്നു കേൾക്കുന്നു ഇവരിൽ മിക്കപേർ
പോയിക്കളഞ്ഞു സൎക്കാർ പിടിച്ച കുററക്കാരെ
അവർ ഈ മാസത്തിന്റെ 17 ാം തിയ്യതി തൂ
ക്കിക്കളഞ്ഞു പോൽ കൈസർ നിലത്തുവീണ
സ്ഥലത്തിൽ തുസ്സ്യർ ഒരു പള്ളിയെ പണിയി
പ്പാൻ നിശ്ചയിക്കുന്നതിനാൽ തങ്ങളുടെ ചക്ര
വൎത്തിക്കു എത്രയും പററുന്ന സ്മരണ ചിഹ്നം
സ്ഥാപിപ്പാൻ ഭാവിക്കുന്നു ഇപ്പോൾ അന്തരി
ച്ച ചക്രവൎത്തിയുടെ ശവസംസ്കാരത്തിന്നായി
എല്ലാ രാജ്യങ്ങളിൽനിന്നു രുസ്സ്യരുടെ മുഖ്യപട്ട
ണത്തിൽ കൂടുന്ന സമയത്തിൽ തന്നേ ആനഹി
സ്ഥരുടെ (Nihilists) ചങ്ങാതികൾ ലൊന്തൻ
ഫറിസ്സ് മുതലായ സ്ഥലങ്ങളിൽ ഈ നികൃഷ്ട
രായ കുലപാതകരെ അത്യന്തം സ്തുതിച്ചു ഒടു
ക്കം ഞങ്ങളുടെ പ്രയത്നം സാദ്ധ്യമായി വന്നു ഞങ്ങൾ ഇനിയും എല്ലാനിഷ്കണ്ടകന്മാരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/19&oldid=189203" എന്ന താളിൽനിന്ന് ശേഖരിച്ചത്