താൾ:CiXIV131-8 1881.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

THE CAVE OF ANTIPAROS OR OLIAROS.
ലോകത്തിലുള്ള ഒരു അതിശയമായ ഗുഹ.

മനുഷ്യർ അറിയുന്ന ഗുഹകളിൽ വെച്ചു അന്തീപരൊസ് എന്ന
ദ്വീപിൽ 1300 അടി നീളവും 100 അടി അകലവും 80 അടി ഉയരവുമു
ള്ള ഗുഹ ഉണ്ടു . ആയതു 37ാം വടക്കേ നീളപ്പടിയിലും 25ാം കിഴക്കേ അകല
പ്പടിയിലും യവനരാജ്യത്തിന്റെ കിഴക്കേ ഭാഗത്തിലേ ആൎചിപെലഗോ
എന്ന ദ്വീപുക്കൂട്ടത്തിൽ കിടക്കുന്നു. ഈ വിശേഷവും കീൎത്തിയുമുള്ള ഗുഹ
180 വൎഷങ്ങൾക്കു മുമ്പേ ഇതല്യക്കാരനായ മഗ്നെ (Magne) എന്നവൻ യ
വനരാജ്യത്തിന്റെ സമീപത്തുള്ള അന്തീപരൊസ് ദ്വീപിൽ ചെന്നു ക
ണ്ടെഴുതിയ അത്ഭുതങ്ങളെ താഴേ ചുരുക്കത്തിൽ പറയുന്നു.

മേപ്പടി ദ്വീപിലുള്ള ജനങ്ങൾ ഈ ഗുഹയുടെ ഉത്തരഭാഗത്തു അതി
ഭയങ്കരമായ ഒരു ബിംബം ഉണ്ടെന്നു എന്നോടു പറകകൊണ്ടു ഞാനും
എന്റെ ഒരു സ്നേഹിതനുമായി അതിനെ കാണ്മാൻ ആഗ്രഹിച്ചു പുറ
പ്പെട്ടു ആ ദ്വീപിൽ ചെന്നിറങ്ങി അവിടേ മഹാവിശേഷവും കൌതുക
വുമു ള്ള പറമ്പുകളെയും ചില ചെറു മലകളെയും നോക്കിക്കൊണ്ടു നാ
ലുനാഴികവഴി ചെന്നാറെ ചെറുതായ ഒരു മലയും അതിന്റെ ഒരു മറി
യിൽ ഒരു ഗുഹയെയും കണ്ടു. ഞങ്ങൾ കൌതുകത്തോടെ കാണ്മാൻ
ചെന്ന ഗുഹ ഇതു തന്നേ എങ്കിലും അതിൻറ ഉമ്മരപ്പടി ഭയങ്കരമായ
ഒരു മൃഗത്തിന്റെ വായിപോലെ കാൺകെയാൽ മനസ്സിൽ മഹാഭയവും
ചഞ്ചലവും തോന്നിയതിനാൽ അതിനെ കാണ്മാനുള്ള ആശ വിട്ടു അ
ല്പനേരം സ്തംഭിച്ചുനിന്നു ഇങ്ങിനേ കുറഞ്ഞാന്നു കഴിച്ചതിൽ പിന്നേ
ധൈൎയ്യം പൂണ്ടു പതുക്കേ പതുക്കേ അകത്തു കടന്നു ഏകദേശം 20 കോൽ
വഴി ചെന്നപ്പോൾ മുമ്പേ ബിംബം എന്നു കേട്ടിരുന്ന ഒരു കല്ലിനെ ക
ണ്ടു. ബുദ്ധി ഇല്ലാത്ത ജനങ്ങൾ ഭയംകൊണ്ടു വിഗ്രഹം എന്നു പറ
ഞ്ഞതു ഗുഹായുടെ മേൽഭാഗത്തു വെള്ളം വീഴുക കാരണത്താൽ ഒരു നീ
ൎക്കൽക്കമ്പി (stalactite) ക്രമേണ വളൎന്നു വന്നു എന്നു ഞങ്ങൾ വേഗ
ത്തിൽ കണ്ടറിഞ്ഞു. ഈ അപൂൎവ്വമുള്ള കാഴ്ചയെ കാൺകെകൊണ്ടു ഭൂമിക്ക
കമേ ഉള്ള കാൎയ്യങ്ങളെ കാണേണം എന്നുള്ള ആഗ്രഹം ജനിച്ചു ഞങ്ങ
ൾ അധികം അകത്തു കടന്നു ചെല്ലുന്തോറും മുമ്പേ കാണാത്ത ഓരോ
അതിശയങ്ങൾ കാണ്മാറായി. വെളുത്തതായും പച്ചനിറമായും ഇരിക്കുന്ന
കല്ലുകളും വൃക്ഷങ്ങളും തൈകളും ആ ഗുഹയു ടെ വീഥികളിൽ ക്രമംപോ
ലെ വളൎന്നു കൊമ്പുകളോടു കൂടെ അകത്തു ഇരുഭാഗത്തും നില്ക്കുന്നുണ്ടു.
ഇവ ഒക്കെയും തന്നാലേ ഉണ്ടായതുകൊണ്ടു ഞങ്ങൾക്കും അധികം ആശ്ച
ൎയ്യം തോന്നി, എന്നാൽ ഞങ്ങൾ ആ ദൈവാലയത്തിന്റെ ഉമ്മരഭാഗ
ത്തു മാത്രമേ ചെന്നിട്ടുള്ളൂ എന്നതുകൊണ്ടു അതുവരെയും ഞങ്ങൾ കണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/13&oldid=189190" എന്ന താളിൽനിന്ന് ശേഖരിച്ചത്