താൾ:CiXIV131-8 1881.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

സംസാരത്തിൻവമ്പു എന്നീ ശത്രുക്കളെക്കൊണ്ടു ദൈവത്തിന്റെ കൃഷി
യെയും തോട്ടത്തെയും നശിപ്പിപ്പാൻ ഉത്സാഹിക്കുന്ന സാത്താനിൽനി
ന്നു ദൈവം ഈ നടതലയെ കാത്തുകൊള്ളണമേ.അന്ധകാരബലങ്ങ
ളോടുള്ള അങ്കപ്പോരിൽ കൎത്താവു നിങ്ങൾക്കു പിന്തുണയായിരിക്കുക. യ
ഹോവ തിരുമുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിക്കുക. തിരുസു
വിശേഷത്തിൻറെ വെളിച്ചം ഈ നഗരത്തെയും നാട്ടിനെയും പ്രകാശി
പ്പിക്കേണമേ. കൎത്താവു നിങ്ങളിൽ ഓരോരുത്തൎക്കു തന്റെ വിശുദ്ധമു
ള്ള മാൎഗ്ഗത്തെ കാണിച്ചു നിങ്ങൾ ബുദ്ധിമുട്ടി വലയുമ്പോൾ താന്തന്നേ നി
ങ്ങളുടെ നായകനും വഴികാട്ടിയും ആയിരിക്കുക. യഹോവ നിങ്ങൾക്കു
കരുണ ചെയ്തു. കൎത്താവു നിങ്ങളെ അനുഗ്രഹിച്ചു. ക്രിസ്തന്മൂലമായിട്ടു
ള്ള പാപമോചനപരസ്യവും ദുതും ഈ സഭയിൽ അതിവിശേഷമായ
വൎത്തമാനം ആകുക. നിങ്ങൾ ആ കരുണാബ്ധിയിൽനിന്നു നിത്യം കോ
രി നിങ്ങളുടെ ആത്മാക്കൾക്കു സ്വാസ്ഥ്യവും തൃപ്തിയും വരിക. യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കുക. തിരുദയാകടാക്ഷം നി
ങ്ങളെ എല്ലാകഷ്ടത്തിൽ ആശ്വസിപ്പിക്കുക. അവന്റെ മുഖപ്രകാശ
ത്തിൽനിന്നു നിങ്ങൾക്കു പുതുജീവനും ധൈൎയ്യവും വരിക. യഹോവ നി
ങ്ങൾക്കു സമാധാനം ഇടുമാറാക, ലോകത്തിന്നു കൊടുപ്പാനും അ
പഹരിപ്പാനും വഹിയാത്ത ദൈവസമാധാനം നിങ്ങൾക്കുണ്ടായ്‌വരിക, ന
ല്ല മനസ്സാക്ഷിയെ കാത്തു പ്രാൎത്ഥനെക്കായി ഉത്സാഹിപ്പിക്കുന്ന സമാധാ
നത്തെ കൎത്താവു നിങ്ങൾക്കു ഏകുക. അതോ നിങ്ങൾക്കും ദൈവത്തി
ന്നും നിങ്ങളുടെ കൎത്താവിനും ഇടയിൽ യാതൊരു വിഘ്നവും ഇല്ലാത്തവാ
റു തെളിഞ്ഞാരു മനസ്സാക്ഷി തന്നേ. ആയതിനെ നിങ്ങൾ നന്നായി
കാത്തുകൊണ്ടു ഇഹത്തിലേ പടയും പോരും തീൎന്നാൽ നിങ്ങൾ ഹൎഷ
ത്തോടേ പരമസമാധാനസാമ്രാജ്യത്തിൽ ചേരേണ്ടതിന്നു തന്നേ. ആ
മെൻ. കൎത്താവു നമ്മെ എല്ലാവരെയും തന്റെ മഹാദിവസത്തിൽ പ
രമലോകൈകഭക്തസഭയോടേ കൂട്ടിച്ചേൎത്തു തന്റെ പുകഴ്ചകളെ അറിയി
ക്കയും തന്റെ മകിഴ്ചകളെ യുഗാദികാലത്തോളം ദൎശിക്കയും ചെയ്യുമാറാ
ക്കേണമേ. തഥാസ്തു. ആമെൻ.*

നമ്മുടെ പ്രിയതമ അദ്ധ്യക്ഷന്നും നമുക്കുമുള്ള സ്നേഹക്കെട്ടു അഴി
ഞ്ഞു പോകാതെ മുറുകിക്കൊണ്ടുവരേണമേ. നാം അവരുടെ ഭാരത്തെ
ഓൎത്തു അവൎക്കു വേണ്ടി പ്രാൎത്ഥിച്ചുകൊൾകേ ആവു.


*ഇങ്ങനേ അദ്ധ്യക്ഷൻ ഏഴുവട്ടം കൈകളെ ഉയൎത്തി സപ്താശിസ്സിനാൽ സഭകളെ അനു
ഗ്രഹിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/12&oldid=189188" എന്ന താളിൽനിന്ന് ശേഖരിച്ചത്