താൾ:CiXIV131-8 1881.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 192 –

ത്ലാന്തിലും അതിൽപിന്നേ ഐൎല്ലാന്തിലും സു
വിശേഷപ്രസംഗം ചെയ്യേണമെന്നു അവൎക്കു
മനസ്സുണ്ടു.

സ്വിച്ചൎല്ലാന്തിൽ എല്മാ എന്ന ഊരിൽ പിടു
ത്തം വിട്ടു ഊരി അനേകം വീടുകൾ മൺ മറ
ഞ്ഞു ൨൦൦ഇൽ അധികം മനുഷ്യർ ഒരുപോലേ
മരിച്ചുപോയി. കഴിഞ്ഞ വൎഷം നായനീതാല
എന്ന സ്ഥലത്തു ഇത്തരം ദോഷത്താൽ അധി
കം നാശം വന്നു.

രോമപുരിയിൽനിന്നു വന്ന വൎത്തമാനമോ:
അവിടെ സാന്ത് പേത്രന്റെ പള്ളിയിലേ
കേനൻ എന്ന ഉദ്യോഗസ്ഥനായ ഒരു പാതി
രി കൌന്ത് കംപെല്ലൊ എന്നവർ സഭെക്കും
പ്രജെക്കും ഐക്യമാകുന്ന കാൎയ്യത്തിൽ മുമ്പി
ലേത്ത പാപ്പാവിനെക്കാൾ ഇപ്പോഴത്തേ പാ
പ്പാവ് അധികം അദ്ധ്വാനിക്കാത്തതുകൊണ്ടു
താൻ പത്തുവൎഷത്തോളം ആരാഞ്ഞു നോക്കിയ
പ്രൊതസ്താന്ത് ധൎമ്മത്തെ സ്വീകരിച്ചിരിക്കു
ന്നെന്നു പ്രസിദ്ധമാക്കി സെപ്തെമ്പർ ൧൫ഇൽ
രോമപുരിയിലേ മെഥൊദിസ്ത് സഭയുടെപള്ളി
യിൽ പ്രവേശിച്ചു പരസ്യമായി കത്തോലിക്ക
മാൎഗ്ഗത്തെ ത്യജിച്ചു. ഈ സംഗതിയാൽ പട്ടണം
മുഴവനും കുലുങ്ങിപ്പോയി. ആ ഉദ്യോഗസ്ഥന്നു
മാസം ഒന്നിൽ നാനൂറു പൌൺ ശമ്പളം ഉണ്ടാ
യിരുന്നു.

റുഷ്യരാജ്യത്തിൽ മുമ്പിലേത്ത മഹാരാജാ
വിനെ വധിച്ചു ഇപ്പോഴുള്ളവരെയും ജീവനാ
ശം വരുത്തേണ്ടതിന്നു പ്രയത്നിക്കുന്ന രാജദ്രോ
ഹികളായ നഹിസ്ഥർ എന്ന കൂട്ടക്കാൎക്കു പ്രതി
കാരം ചെയ്യേണ്ടതിന്നു മുഖ്യസ്ഥന്മാരെല്ലാവരും
കൂടി “സേക്രഡ് ലീജ്യൻ” ആകുന്ന പവിത്ര
സൈന്യം എന്ന ഒരു സംഘത്തെ സ്ഥാപിച്ചി
രിക്കുന്നു. ഇവർ അനേകം പണം ചെലവഴി
ച്ചു പ്രവൃത്തി സാധിപ്പിക്കേണ്ടതിന്നു നല്ല പ്രാ
പ്തന്മാരായ ഉദ്യോഗസ്ഥരെ നിയമിച്ചു.

കാസ്പ്യക്കടൽക്കരയിലേ ബാഖു എന്ന പട്ട
ണത്തിനു സമീപം ഉള്ള കല്ലെണ്ണക്കിണറ്റി
ന്നു തീപ്പറ്റി ചില ദിവസങ്ങളോളം കത്തി
ക്കൊണ്ടിരിക്കുന്നു; ജ്വാല ൧൨൦ അടി ഉയര
ത്തോളം പൊങ്ങി; കെടുക്കുവാനായി ചെയ്ത
പ്രയത്നം എല്ലാം വ്യൎത്ഥമായി.

പട്ടുകൊണ്ടു തോക്കുണ്ടാക്കുവാൻ കഴിയും എ
ന്നു ആരും വിചാരിക്കാത്ത ഒരു സംഗതിയാ
കുന്നു, ഈയിടെ ഒരു ജാപ്പാൻക്കാരൻ പട്ടുകൊ
ണ്ടു ഇരിമ്പുപോലെ ഉറപ്പുള്ള തോക്കുണ്ടാക്കി
യിരിക്കുന്നു. അതുകൊണ്ടു വെടിവെച്ചാൽ ഉ
ണ്ട വളരേ ദൂരത്തോളം പോകുന്നതല്ലാതെ, അ
തു അങ്ങുമിങ്ങും ചുമന്നു കൊണ്ടുപോകുന്നതിന്നു
തക്കവണ്ണം വളരേ ഘനം കുറഞ്ഞിരിക്കുന്നു.

ചീനക്കാർ തങ്ങളുടെ രാജ്യത്തു പരുത്തി
യിൽനിന്നു നൂലും വസ്ത്രവും ഉണ്ടാക്കത്തക്കവ
ണ്ണമുള്ള പണിപ്പുരകളെ തീൎക്കേണ്ടതിന്നു തിര
ക്കോടെ അദ്ധ്വാനിക്കുന്നു. ഈ ദേശത്തിൽ
ഇങ്ങിനേത്ത പണിപ്പരകൾ സഫലമുള്ള താ
കയാൽ അവിടെയും സഫലമാകും എന്നുള്ളതി
ന്നു സംശയമില്ല. മദ്രാസിൽനിന്നു ഹൊങ്ങ്
കൊങ്ങ് ബന്തരിലേക്കും യൊക്കൊഹാമ എ
ന്നതിലേക്കും മാസം മാസം വേണ്ടുന്നേടത്തോ
ളം നൂലെത്തുന്നുണ്ടു.

യാപ്പാനിൽ ബൌദ്ധമതത്തിന്റെ ബഹു
പ്രാചീനഗ്രന്ഥങ്ങൾ കണ്ടുകിട്ടിയിരിക്കുന്നു.
അവറ്റിന്റെ പ്രതികൾ ഹിന്തുസ്ഥാനത്തി
ലെങ്ങും കിട്ടുകയില്ല. അവ പുരാതനകാല
ത്തിൽ ഇവിടേനിന്നു തന്നേ അങ്ങോട്ടു പോ
യിരിക്കാം.

തെക്കേ അമേരിക്കയിലേ ബ്രസീൽദേശ
ത്തിൽ ഒരുത്തി മഹാവൃദ്ധയായിട്ടു മരിച്ചു.
അവൾ ൧൬൯൪ഇൽ ജനിച്ചതുകൊണ്ടു ൧൮൯-ാം
വയസ്സോളം ജീവിച്ചു.

ചിലസമയം മുമ്പേ അമേരിക്കയിൽ അത്യു
ഷ്ണത്താൽ അപരിമിതയോഗലക്ഷണങ്ങൾ ഉ
ണ്ടായി. ചില സ്ഥലങ്ങളിൽ ഉച്ചസമയം മനു
ഷ്യന്റെയോ വസ്തുവിന്റെയോ നിഴൽ കാണാ
തേ സൂൎയ്യൻ ചന്ദ്രനെപ്പോലെ ആയി. മനുഷ്യ
രുടെ മുഖം കാഴ്ചെക്കു മഞ്ഞൾനിറം പോലെ ക
ണ്ടു. പുല്ലു നീലമായിട്ടു അവിടേ കത്തുവാനും തു
ടങ്ങി. അതിന്റെ ജ്വാലയും നീലമായിരുന്നു
ചിലഭാഗങ്ങളിൽ പകൽ ആകാശത്തു കാറില്ലാ
ത്ത സമയം വായിപ്പാൻ പാടില്ലാത്തവണ്ണം ഇ
രുട്ടായ്പോയി. രോദാ എന്ന ദ്വീപിൽ മദ്ധ്യാ
ഹ്നസമയം പക്ഷികൾ താന്താങ്ങളുടെ കൂട്ടിൽ
അടങ്ങി. കാട്ടിലുള്ള പുഴ മുതലായവ രാത്രി
എന്നപോലെ ശബ്ദം പുറപ്പെടുവിച്ചു തുടങ്ങി.
തൊരെന്തോ എന്ന സ്ഥലത്തു ആകാശം ചെറു
നാരങ്ങ നിറത്തിൽ പോലെ കണ്ടു. ഈ ലക്ഷ
ണങ്ങൾ ഉണ്ടായപ്പോൾ ഒരു പക്ഷത്തിലേ ക്രി
സ്ത്യാനികൾ ക്രിസ്തന്റെ രണ്ടാം വരവു വേഗം
വരുമെന്നു വെച്ചു വസ്ത്രം ഉടുത്തുംകൊണ്ടു പര
ലോകപ്രവേശനത്തിന്നായി ഒരുങ്ങിനിന്നു.
എങ്ങിനെയെങ്കിലും സാധാരണജനങ്ങൾ നടു
ങ്ങി ഭയപ്പെട്ടു. അവിടെ ആയപ്രകാരമു
ള്ള ഉഷ്ണം ഇവിടെയും കൂടെ ഉണ്ടാകുന്നതുണ്ടു.
എന്നാൽ മേലേ പറഞ്ഞ വിലക്ഷണമായ സംഭ
വങ്ങൾ ഇത്രത്തോളം കണ്ടിട്ടില്ല. അവിടേ
മാത്രം ഇപ്രകാരം കാണ്മാൻ സംഗതി വന്നതി
ന്റെ കാരണം എന്താണെന്നു അറിയുന്നില്ല.

Translated from the “Sabhā Patra”.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/100&oldid=189359" എന്ന താളിൽനിന്ന് ശേഖരിച്ചത്