താൾ:CiXIV131-8 1881.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

FAREWELL-ADDRESS OF THE REV. O. SCHOTT
TO THE BASEL GERMAN EVANGELICAL MISSION CHURCHES IN INDIA.

മേലദ്ധ്യക്ഷനായ ഒത്തൊ ഷൊത്ത് സായ്പവൎകൾ ഹിന്തുസ്ഥാന
ത്തിലേ ബാസൽ ഗർമ്മാന സുവിശേഷ പ്രേരണസഭകളോടു മംഗലപുര
ത്തിലേ ശാന്തിപ്പള്ളിയിൽ മാൎച്ച് ൨൦ാം തിയ്യതിയിൽ
പറഞ്ഞ വിയോഗാലപനം.

മംഗലപുരത്തിലേ ശാന്തിപ്പള്ളി.

കൎത്താവായ യേശുക്രിസ്തനിൽ പ്രിയ സഭക്കാരേ! തിരികേ വിലാത്തി
യിലേക്കു പോകുന്ന സമയം ഇനിക്കു അടുക്കയാൽ നിങ്ങളെ ഒരിക്കൽ ക
ണ്ടു നിങ്ങളോടു സ്വസ്തിവചനങ്ങളെ പറയേണ്ടതിന്നു ഞാൻ ആഗ്ര
ഹിക്കുന്നു.

ഈ നാട്ടിൽ എത്തി മംഗലപുരത്തേ സഭയെ നടാടേ വന്ദിച്ചപ്പോ
ൾ ശേഷം സഭകളെയും കൂട വന്ദിച്ചിരുന്നു. ഇങ്ങനേ അവസാനമായി
മംഗലാപുരത്തേ സഭയെ കണ്ടു വിടവാങ്ങി എല്ലാ സഭകളോടു സ്വസ്തി
മൊഴികളെ പറവാൻ ആശിക്കുന്നു. ഈ സഭയും ശേഷമുള്ള സഭകളും
എന്നെ സന്തോഷാഡംബരങ്ങളോടു കൈക്കൊണ്ടിരിക്കുന്നു. ആയതു എ
ന്റെ നിമിത്തം അല്ല മിശ്ശൊന്മൂലമായി നിങ്ങൾക്കുണ്ടായ് വന്ന നന്മകളെ
ഓൎത്തുകൊണ്ടു നന്ദികാണിക്കേണ്ടതിനു നിങ്ങൾ ചെയ്തു എന്നു ഇനിക്കു
ബോധിച്ചിരിക്കയാൽ ഈ പ്രവൃത്തിയെ ആരംഭിച്ച പിതാക്കൾക്കു നിങ്ങ
ൾ ഒപ്പിച്ച കൃതജ്ഞതാഫലത്തെ അവരുടെ അനന്തരവനായി അനുഭ
വിച്ചതേയുള്ളൂ. എന്നാൽ ക്രിസ്തന്റെ താഴ്മയിൽ ഇനിക്കു നടക്കേണ്ടതി
നു മനസ്സാകയാൽ നിങ്ങളെ പിരിഞ്ഞു പോകുമ്പോൾ എനിക്കായി യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/10&oldid=189184" എന്ന താളിൽനിന്ന് ശേഖരിച്ചത്