താൾ:CiXIV131-7 1880.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 16 –

അല്ബാന്യ. - മൊന്തെനെഗ്രീനൎക്കു അ
ത്ബാന്യയിൽനിന്നു ഒരു പങ്കു ഏല്പിക്കേണം എ
ന്നു ബല്ലീനിലേ നിയമത്തിൽ നിശ്ചയിച്ചിട്ടു
ണ്ടായിരുന്നുവല്ലോ. നൊവെമ്പ്ര ൨൮൲ അ
തിന്നായി തുനിയുന്ന അഹ്മെദ് മുക്താർ പാഷാ
വിനെ ഒരു കൂട്ടം അൎന്നൌതർ ഗുസിഞ്ജെ
യിൽ കൊന്നു കളഞ്ഞു. ദിസെമ്പ്ര ൭൲ അൽ
ബാനർ വെലേക്കയിലേ എന്ന ഇടത്തിൽ മൊ
ന്തെനെഗ്രീനരോടു എതിൎത്തു തോറ്റു എങ്കി
ലും ഇരുപക്ഷക്കാൎക്കു വളരെ ആളുകൾ പട്ടു
പോയി പോൽ.

ഇംഗ്ലന്തു. — പട്ടു പോയ അബെസ്സീന്യ
മന്നനായ ഥെയൊദോരിന്റെ മകൻ അലമാ
യൂ നൊവെമ്പ്ര ൧൫൲ ലീദ്സിൽ മരിച്ചു പോയി
ചക്രവൎത്തിനി തമ്പുരാട്ടിയവൎകൾ വിന്ദ്സരി
ലേ രാജകൊമ്മയിന്നടുത്ത നിലയറയിൽ അ
വനെ അടക്കം ചെയ്യേണ്ടതിന്നു അരുളിയി
രിക്കുന്നു.

ഐൎലന്തിൽ ദ്രോഹമുള്ള സംഭാഷണ നിമി
ത്തം ചില പുള്ളിക്കാരെ തടവിൽ ആക്കുകയും
ഒാരോ മത്സരകുലകൾ ഹേതുവായി ഇംഗ്ലന്തിൽ
നിന്നു പടകളെ അയക്കയും ചെയ്തിരിക്കുന്നു.

ഹിസ്പാന്യ ഒക്തോബർ ൧൪൲ രാത്രിയിൽ
അറഞ്ഞ മഴ പെയ്തതിനാൽ മുൎസ്സ്യ (Murcia) എ
ന്ന താഴ്വരയുടെ മേൽ അംശങ്ങളിൽ ഓരോ
ആണാറു നിറഞ്ഞു സെഗുര മുന്ദോ എന്നീ പു
ഴകൾ നിറഞ്ഞു അണിക്കെട്ടുകളെ പൊട്ടിച്ചു
മുൎസ്സ്യതാഴ്വരയെ ഒരു വലിയ പൊയ്കയായി മാ
റ്റിയിരിക്കുന്നു. 90,000 നിവാസികളുള്ള മുൎസ്സ്യ
നഗരത്തിന്റെ ഉപനഗരങ്ങൾ മുങ്ങി 1000 വീ
ടുകളും 500 ആളുകളും നശിച്ചു 19,000 ആളുള്ള
ലൊൎക്കയും 58,000 ആത്മാക്കളുള്ള ഒരിഹ്യു വേ
ലയും മുങ്ങിയതിനാൽ വീടുകൾക്കും പള്ളിക
ൾക്കു വളരെ കേടു തട്ടി ഏറിയ ആളു കളും ന
ശിച്ചിരിക്കുന്നു. വെള്ളം ഭയങ്കരമായി കയറി
യതു കൊണ്ടു രാത്രിയിൽ വാഷ്പവിളക്കുകളും
കെട്ടു അമാവാസി അടുക്കയാൽ ഇരുൾ തട്ടിയ
തു കൂടാതെ കൊടുങ്കാറ്റു ഊറ്റത്തോടെയടിച്ചി
രുന്നു. ചില ഗ്രാമങ്ങളുടെ വീടു തറകളേ കാ
ണുന്നുള്ളു. കന്നുകാലി തട്ടുമുട്ടു നവധാന്യാദികൾ
ഇത്യാദികൾ പെരുത്തു ഒലിച്ചു പോയി ഏറി
യവർ ഇരപ്പാളികളായി തീരുകയും ചെയ്തു.

( Mail. Oct. 24. 1879).

നൊവെമ്പ്ര ൨൯൲ അൽഫോൻസോ രാ
ജാവു മദ്രിദിൽ വെച്ചു മറിയ ക്രിസ്തീന എന്ന
ഔസ്ത്രിയ മഹാപ്രഭുസ്ത്രീയെ പാണിഗ്രഹം
ചെയ്തിരിക്കുന്നു.

രുസ്സ്യ.— രുസ്സർ കൌകസ് തുൎക്കിസ്ഥാ
നം എന്നീരണ്ടു വഴിയായി ഒാരോ സൈന്യ
ങ്ങളെ അബ്ഘാനസ്ഥാനത്തിൽ അയപ്പാൻ
ഭാവിക്കുന്നു പോൽ. തുൎക്കൊമന്നരുടെ കൈ
യിൽനിന്നു തോല്മ അനുഭവിച്ച രുസ്സർ അവ
രുടെ രാജ്യം പിടിച്ചിട്ടു വേണമല്ലോ അതിൽ
കൂടി കടപ്പാൻ. ഒക്തോബ്ര ൨൮൲യിലേ വ
ൎത്തമാന പ്രകാരം 30,000 രുസ്സപടയാളികൾക്കു
മദ്ധ്യാസ്യയിലേക്കു പോവാൻ കല്പന കിട്ടിയി
രിക്കുന്നു എന്നാൽ കുളിർ കൊണ്ടു പാടില്ലാതെ
വന്നു. ദിസെമ്പ്ര ൨൲ രുസ്സ്യ ചക്രവൎത്തി തീവ
ണ്ടിവഴിയായി മൊസ്‌ക്കാവിലെക്കെഴുന്നള്ളു
മ്പോൾ ഒരു പൊട്ടി തെറിപ്പു സംഭവിച്ചതെ
ങ്ങനെ എന്നാൽ : ചില നാസ്തികതനക്കാർ ച
ക്രവൎത്തി ഈ വഴിയായി വരുന്ന വൎത്തമാനം
അറിഞ്ഞു ഒരു വീടു കൂലിക്കു വാങ്ങി തീവണ്ടി
പാതയടിയോളം കന്നവും അതിൽ വെടിമരു
ന്നും ഇട്ടു ചക്രവൎത്തി കടക്കുന്നു എന്നു വിചാരി
ച്ച തീവണ്ടിവലി വന്നപ്പോൾ തീ കൊടുത്തു
അതിനെ തെറിപ്പിച്ചിരിക്കുന്നു. നിശ്ചയിച്ച
പ്രകാരം അല്ല മാറീട്ടത്രേ വണ്ടികൾ ഓടിയ
തിനാൽ ചക്രവൎത്തി ദൈവകരുണയാൽ തെ
റ്റിപ്പോയിരിക്കുന്നു. അവർ ൫൲ പിന്നേയും
സുഖേന സൻപെതൎസ്സ് ബുൎഗ്ഗിൽ എത്തിയിരി
ക്കുന്നു.

ആഫ്രിക്കാ Africa.

സുപ്രത്യാശമുന.— ബൂൎസ്സ് എന്ന ല
ന്ത കുടിയേറ്റക്കാൎക്കു ഇംഗ്ലിഷ് കോയ്മയെ അ
നുസരിപ്പാൻ മനസ്സില്ല പോൽ, കീഴ്പെട്ടിട്ടേ
കഴിയൂ എന്നു ശ്രീ ഗാൎന്നത്ത് വൂൽസ്‌ലേ അവ
ൎക്കു ഉത്തരം കല്പിച്ചിരിക്കുന്നു. (സെപ്ത. 30൲).
നാതാലിലേ ദൎബ്ബൻ, മൊസമ്പിൿ, സൻസി
ബാർ എന്നീ സ്ഥലങ്ങൾക്കിടേ വൎത്തമാനക്ക
മ്പി തീൎത്തിരിക്കുന്നു. ദൎബ്ബനിൽനിന്നു ഏദനി
ലേക്കു (aden) കമ്പിവൎത്തമാനം അയപ്പാൻ തക്ക
വണ്ണം കടൽനിലക്കമ്പിയിട്ടു തീൎത്തിരിക്കുന്നു.

തെൻ അമേരിക്കാ South America.

നൊവെമ്പ്ര ൨൫൲ ചീലിക്കാൎക്കു പെരുകാ
ൎക്കും ബൊലിവ്യക്കാൎക്കും ആയി നടന്ന യുദ്ധ
ത്തിൽ ചീലിക്കാർ ജയം കൊണ്ടു ഒരു പോർ
കപ്പലിനെയും ൨൭൲യിൽ ഇക്കിൿ നഗര
ത്തെയും പിടിച്ചു. പിന്നെ ദിസെമ്പ്ര ൪൲
തരാവാക്കാവിൽ വെച്ചു ഇരു സൈന്യങ്ങളെ
തോൽപിച്ചു അരീക്ക നഗരത്തെ വളഞ്ഞിരി
ക്കുന്നു.


Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/20&oldid=188513" എന്ന താളിൽനിന്ന് ശേഖരിച്ചത്