താൾ:CiXIV131-7 1880.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 15 –

വടക്കേ പടിഞ്ഞാറെ പകുപ്പു.–

ഒക്തൊബ്ര ൧൪൲ ൽ നാഗമലകളിൽ മൊജമ
നാഗർ എന്ന മലവാസികൾ ദമാന്ത് സായ്പി
നെയും ഇരുപതു ശിവായ്കളെ യും ആറു പൊ
ലീസ്ക്കാരെയും കൊന്നുകളഞ്ഞിരിക്കുന്നു. കൊ
ഹിമ എന്ന സ്ഥലത്തിൽ ഉണ്ടായ 130 ശിവായ്ക
ളും രണ്ടു നായകന്മാരും കുഡുംബങ്ങളുമായി
നാഗർ പിടിപ്പാൻ നോക്കിയതിനാൽ വേണ്ടു
ന്ന ശിവായ്കളും പൊലീസ്കാരും അവരുടെ സ
ഹായത്തിന്നായി യാത്രയാക്കി. കൊഹിമ സമ
ഗതിങ്ങ് എന്നീ സ്ഥലങ്ങൾക്കിടേ ൭൦൦ നാഗർ
തുണെക്കായി വരുന്നവരെ തടുക്കുവാൻ ഭാവി
ച്ചു എങ്കിലും സാധിച്ചില്ല. ഒക്തോബർ ൨൭൲
കൊൎന്നൽ ജൊൻസ്തോൻ ൧൦൦ പടയാളികളുമാ
യി കൊഹിമയിൽ എത്തി ൧൩ ദിവസം ശത്രു
ക്കളോടു എതിൎത്തു നിന്നവരെ വിടുവിച്ചു ൩
നായകന്മാരും രണ്ടു മതാമ്മമാരും രണ്ടു കുട്ടിക
ളും 537 നാട്ടുകാരും രക്ഷപ്പെട്ടു.

നൊവെമ്പ്ര ൨൨൲ അങ്കാമിനാഗരുടെ കോ
ട്ട ഗ്രാമമായ കൊനോമയോടു ശിവായ്കൾ ഏക
ദേശം 10 മണിക്കൂറോളം പോരാടി. 44 ശിവാ
യ്കൾ പട്ടുപോയി. കോട്ടയിൽ 4000 നാഗർ
ഉണ്ടായിരുന്നു. അവർ അൎദ്ധ രാത്രിക്കു പോ
യ്ക്കളഞ്ഞു. കോട്ടയിൽ അനവധി ധാന്യം ഇം
ഗ്ലിഷ്‌ക്കാരുടെ കൈയിൽ വന്നു. ഈ കൊ
നോമ 1844, 1850 എന്നീ കൊല്ലങ്ങളിലും പിടി
പ്പെട്ടിരുന്നു.

൨൭൲ നാഗർ വിട്ട ജോൿ സമഗ്രാമത്തെ
ശിവായ്കൾ എരിച്ചു കളഞ്ഞു. 28൲ ഫെസിമ
എന്ന സ്ഥലത്തിൽ ഉണ്ടാക്കിയ മണക്കോട്ടയെ
നാഗർ പിടിപ്പാൻ നോക്കി. ദിസെമ്പ്ര 2൲
ജബ്‌ജതാഴ്വരയിൽ പടയാളികൾ നാഗരുടെ
പടികളെ എരിച്ചു ഒരു കൂട്ടം കന്നുകാലികളെ
കൈയിൽ ആക്കിയിരിക്കുന്നു.

അഹ്മെദാബാദ്. — നൊവെമ്പ്രമാസ
ത്തിൽ ഈ സ്ഥലത്തിൽ ബൊംബായി പൊ
ലീസ്സ് അധികാരികൾക്കു ൫൦ രൂപികയുള്ള
ബൊംബായി സംസ്ഥാന ഹുണ്ടികകളെ കള
വായി ഉണ്ടാക്കുന്ന ഒരാളെയും അവന്റെ ഉ
പകരണങ്ങളെയും ഇരുപത്തഞ്ചു ഹുണ്ടികക
ളെയും കണ്ടു കിട്ടിയിരിക്കുന്നു. അതിനാൽ
ആ നാട്ടുകാൎക്കു വലിയ ഉപകാരം വന്നു.

സദ്രാസ്സ്.– ഈ സ്ഥലത്തിന്നടുക്കേ
൨൧ ഒക്തോമ്പ്ര വലിയൊരു തീക്കപ്പൽ പാറ
മേൽ പാഞ്ഞു തകൎന്നു പോയി. വല്ലാത്ത ഒരു
വലുകപ്പലിനെ പിടിച്ച ദിക്കിൽനിന്നു തെ
റ്റിച്ചു എന്നൂഹിക്കുന്നു ആരും നശിച്ചിട്ടില്ല.

ഗുന്തൂർ.— നൊവെമ്പ്ര ൧൯൲ ഒരു ചുഴ
ലിക്കാറ്റു വളരെ കേടു വരുത്തി. ഒങ്കോൽ
ഖണ്ഡക്കൂർ എന്നീതാലൂക്കുകളിൽ എല്ലാ ഏരിക
ളുടെ ചിറ പൊട്ടുകയും പുഴകളും ബക്കിങ്ങം
തോടും കവിയുകയും ചില തറകൾ ഒടുങ്ങുക
യും പുഞ്ചകൃഷി നശിക്കയും ചെയ്തു.

രാജമന്ത്രി.— ബൊദിലൂർ അമ്മൽരട്ടി
എന്ന ദ്രോഹത്തലവനെ പിടികിട്ടി. ചെന്ദ്രയ്യ
നാന്നൂറു കവൎച്ചക്കാരോടും അവിടവിടേ അല
മ്പൽ ആക്കുന്നു. അവനെയും കൂട്ടരെയും തോ
ല്പിച്ചാലും കാട്ടിൽ പോയ്ക്കളയുന്നു.

പഞ്ചനദം.— ഭഗവൽ പുരിയിലെ മ
ഹാരാജാവിനെ നൊവെമ്പ്ര ൨൮൲ വാഴിച്ചി
രുന്നു.

കാലികാത.—ദിസെമ്പ്ര ൧൨൲ ഉപ
രാജാവു അരമനെക്കെഴുന്നള്ളു മ്പോൾ ഒരു യു
രാസ്യൻ ഒരു പിത്തോക്കുനിന്നു അവരുടെ ശ
കടത്തിൽ രണ്ടു വെടിയും പിഞ്ചെല്ലുന്നതിൽ
ഒരു വെടിയും വെച്ചു. ശ്രീ കൊല്ലി ഇതു ക
ണ്ടു ശകടത്തിൽനിന്നു ചാടി ബാല്യക്കാരനെ
പിടിച്ചു ഒരു പൊലീസ്‌ക്കാരന്റെ കൈയിൽ
ഏല്പിച്ചു. ഇവൻ മുമ്പേ ഒരു ഭ്രാന്തു ശാലയിൽ
പാൎത്തിരുന്നു എന്നും വെറിയും പിച്ചും കൂട്ടീട്ടു
ഈ ചതി കുലെക്കു തുനിഞ്ഞു എന്നും കേൾക്കുന്നു.

യുരോപ Europe.

റൂമിസ്ഥാനം.— സുല്ത്താൻ വാഗ്ദത്ത
പ്രകാരം തന്റെ സാംരാജ്യത്തെ നന്നായി ഭരി
ക്കായ്കയാൽ അംഗ്ലക്കോയ്മ ഒരു കൂട്ടം പോർ ക
പ്പലുകളെ മല്ത്താവിൽനിന്നു അയച്ചിരുന്നു. ഇ
നി ഒഴികഴിവു പറയുന്നതിന്നാവതില്ല എന്നു
സുല്ത്താൻ കണ്ടു യുരോപയിലും ആസ്യയിലും
തനിക്കു കീഴ്പെട്ട രാജ്യങ്ങളിൽ പുതു ക്രമങ്ങളെ
നടത്തുവാൻ ഏറ്റു (നൊവെമ്പ്ര ൧൭൲) അവ
റ്റെ നടപ്പാക്കുവാൻ ബേക്കർ പാഷാവിനെ
മേധാവിയാക്കി കല്പിച്ചിരിക്കുന്നു. ഭാഷമതം മു
തലായ ഭേദങ്ങളെ നോക്കാതെ എല്ലാ ചിറ്റാ
സ്യക്കാർ പടയാളികൾ ആയ്തീരേണം എന്നു
നിശ്ചയിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/19&oldid=188511" എന്ന താളിൽനിന്ന് ശേഖരിച്ചത്