താൾ:CiXIV131-6 1879.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

നല്ലവണ്ണം തെളിയിക്കുന്നു. പാദകോശം കൊണ്ടാകട്ടേ മുണ്ടു കൊണ്ടാക
ട്ടെ ബലഹീനസ്ത്രീയെ കൊണ്ടാകട്ടേ മഹാസൈന്യങ്ങളെ കൊണ്ടാകട്ടേ
എങ്ങനെയെങ്കിലും സൎവ്വശക്തിയുള്ള ദൈവം പരിപാലിക്കേണ്ടതിനു സ
മൎത്ഥനത്രേ; അവനിൽ ആശ്രയിക്കുന്നവർ ആരും ലജ്ജിച്ച പോകയില്ല
നിശ്ചയം. F. F. F.

A MEDITATION.

4. വേദധ്യാനം

അവൻ (ദൈവം) മുമ്പേ നമ്മെ സ്നേഹിച്ചതു കൊണ്ടു നാം അവനെയും
സ്നേഹിക്കാക. ൧. യോഹ ൪, ൧൯.

നീ കൎത്താവായ യേശുവിനെ സ്നേഹിക്കുന്നു എങ്കിൽ അവൻ നിന്നെ
സ്നേഹിച്ചതു പോലെ നീയും അവനെ അവസാനത്തോളം സ്നേഹിച്ചു
കൊൾക. അവന്റെ സ്നേഹത്തിന്നു ഇളക്കവും ഭംഗവും ഇല്ല. ആയതു
എരിവു ചൂടു തികവു പരമാൎത്ഥം എന്നിവയുള്ളതാകുന്നു. ആയതു കൊ
ണ്ടത്രേ ഈ യേശു സ്നേഹയോഗ്യൻ; അവനിൽ അപ്രിയം തോന്നരുതേ;
അവങ്കൽനിന്നു അകന്നു നില്ക്കയുമരുതേ! അവന്റെ ശിഷ്യനായ പൌൽ
വിശ്വാസത്തിൽ പറഞ്ഞതു നീയും ഏറ്റു പറയേണ്ടതു അതോ: മരണ
വും ജീവനും ദൂതർ വാഴ്ചകൾ അധികാരങ്ങളും വൎത്തമാനവും ഭാവിയും ഉ
യരവും ആഴവും മറ്റെന്തു സൃഷ്ടിയായതിന്നും നമ്മുടെ കൎത്താവായ യേ
ശു ക്രിസ്തുവിൽ ഉള്ള ദൈവസ്നേഹത്തോടു നമ്മെ വേൎപ്പെടുത്തുവാൻ ക
ഴികയില്ല എന്നു ഞാൻ തേറിയിരിക്കുന്നു സത്യം (രോമർ ൮, ൩൮—൩൯.)
എന്നതു തന്നേ. അവനെ നീ ശുഭനാളിലും ദുഃഖനാളിലും സൌഖ്യത്തി
ലും അനൎത്ഥത്തിലും മുറുക പിടിക്ക. വിശേഷാൽ ലോകസ്നേഹം തന്റെ
മോഹവശീകരങ്ങൾ കൊണ്ടു ഓരോ ഭോഗസൌഖ്യങ്ങളെ കാണിച്ചു അ
നുഭവിപ്പാൻ വിളിക്കുംതോറും യേശുവിൻ സ്നേഹത്തെ പിടിച്ചു കൈവി
ടാതെ നില്ക്ക. ഒരു ദിവസമോ ഒരാഴ്ചവട്ടമോ അല്ലെങ്കിൽ ഒരു മാസമോ
യേശുവിനെ അനുഗമിക്കയും പിന്നേ വീണ്ടും പൂൎണ്ണമനസ്സാലേ ലോക
സ്നേഹത്തെ ആചരിക്കയും ചെയ്യുന്നവന്റെ കാൎയ്യം അസാദ്ധ്യം അത്രേ
എന്നുറപ്പിക്ക. എന്നാൽ യേശുവിന്റെ സ്നേഹത്തിൽ നിലനില്ക്കുന്നവ
നോ ഭാഗ്യവാൻ ആകുന്നു. ഇപ്പോം കൎത്താവിനെ കാണാതെ അവങ്കലേ
വിശ്വാസത്തിൽ രുചിനോക്കി അനുഭവിക്കുന്നതിനെ മരിച്ച ശേഷമത്രേ
അവനെ മുഖാമുഖമായി കാണുന്നതിനാൽ പൂൎണ്ണാനുഭവവും തികഞ്ഞ
സന്തോഷവും ആയ്വരും എന്നറിക.

യേശുവേ നീ സ്നേഹശക്തി—ലോകത്തിൽ വരുത്തിയോൻ
കടമായ ദാസഭക്തി—ആർ നിണക്കു കാട്ടുവോൻ
മുന്തിരിക്കു കൊമ്പായിട്ടും—ഞങ്ങളിൽ ഫലം പോരാ
പലശിഷ്യർ നിന്നെ വിട്ടും—കെട്ടും പോയി തമ്പുരാ (144). J. M. F.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/99&oldid=188090" എന്ന താളിൽനിന്ന് ശേഖരിച്ചത്