താൾ:CiXIV131-6 1879.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

യതു ഞേങ്ങോൽക്കരികണക്കേയിരുന്നു മൂക്കിനെ രണ്ടംശങ്ങളാക്കി വിഭാ
ഗിക്കുന്ന കൊഴുവെല്ലു തന്നെ. (7)

II. മുഖത്തിന്റെ കീഴ് പങ്കു.

ഈ അംശത്തിൽ രണ്ടെല്ലുകളേയുള്ളു. താടിയെല്ലും നാക്കെല്ലും തന്നേ.

൧. ലാടാകൃതിയുള്ള താടിയെല്ലിന്നു നടുവിൽ തടിപ്പും ചെന്നിയെല്ലു
കളോടു ഓരോ കെണിപ്പുമുള്ള രണ്ടു കൊമ്പുകൾ ഉണ്ടു. ഈ എല്ലിന്റെ
നടുവിലേ തടിപ്പിന്നു താടി എന്നും കൊമ്പുകൾ്ക്കു കവിൾത്തടം എന്നും
പറയുന്നു. കൊമ്പുകളുടെ വിശേഷമായ ആണിക്കു മുടിയാണി 13) എന്നു
പേർ. താടിയുടെ മേല്ഭാഗത്തു വീണ്ടും മിന്നാരപ്പല്ലുകൾ 2 കൂൎച്ചൻ പല്ലു
കൾ 4 കുലപ്പല്ലുകൾ 6 അണ്ണിപ്പല്ലുകൾ ആകേ 16 പല്ലുകൾക്കു വേണ്ടും
ദ്വാരങ്ങളും കിടക്കുന്നു 14). ഭക്ഷണത്തെ ഇരപ്പൈക്കു (ജീൎണ്ണകോശത്തിന്നാ
യി) ചവച്ചരക്കേണ്ടതിന്നു അവറ്റേ ചുറ്റിലും കടുപ്പമുള്ള മാംസനാരു
കളും ദശപ്പുകളും കൊണ്ടു ബലപ്പെടുത്തിയിരിക്കുന്നു.

൨. നാക്കെല്ലു ഒന്നു. തേങ്ങാപൂൾ പോലേത്ത ഈയെല്ലു തൊണ്ട
യുടെ മേലും താടിയുടെ പിന്നിലും ചെന്നിയാണി (ചെന്നാണി) യോടു 15)
ഏച്ചു വരുന്നു.

മേൽപറഞ്ഞ തലയോട്ടിന്റെ എല്ലുകൾ കൊണ്ടു തലയിൽ അഞ്ചു
മടകൾ ഉളവാകുന്നു.

൧. തലച്ചോറ്റിനെ കൈക്കൊൾ്വാനുള്ള മണ്ടമടയും 16)

൨. കണ്ണുകളും കണ്ണീർപീളകളും നിലെക്കുന്ന മുക്കോണിച്ച രണ്ടു
കൺതടങ്ങളും 17)

൩. മണമുള്ള വസ്തുക്കളുടെ വാസനയെ പിടിച്ച കൊള്ളുന്ന രണ്ടു
മൂക്കിൻ തുളകളും 18)

൪. നാവിന്നും പല്ലുകൾക്കും ഉള്ള ഇരിപ്പിടവും ഭക്ഷണ ഇറക്കത്തി
ന്നു പ്രയോജനവും ആയ വായു 19)

൫. തുന്തയെല്ലകളുടെ പിന്നിൽ കിടക്കുന്ന ചെന്നി ദ്വാരങ്ങളായ
കേൾവിത്തുളകളും എന്നിവ തന്നേ 20).

തലച്ചോറ്റിന്നു ആവശ്യമായ പരിപാലനയേയും ചവെക്കുന്നതിൽ
പെടുന്ന കഠിനതയേയും നല്കേണ്ടതിന്നു പലവിധം അസ്ഥികളാൽ രൂ
പിച്ച മണ്ട ശിശുവിന്നു തന്നേ ഉറപ്പോടെ തികവായി ഇരിക്കുന്നുവെങ്കി
ലും തലച്ചോറു വൎദ്ധിക്കുമളവിൽ പല്ലേപ്പുകൾ ഹേതുവായി തലയെല്ലുക
ൾക്കും വളരുവാൻ ഇടയുണ്ടു. തല മനുഷ്യരുടെ ശരീരത്തിൽ എത്രയും
ആശ്ചൎയ്യമായ ഒരു അവയവമായി ചമച്ചതു വിചാരിച്ചാൽ ആയതു ഉട
യവന്റെ ജ്ഞാനത്തെയും വൈഭവത്തെയും കുറിച്ചു നമുക്കു ഏറ്റവും
വലിയൊരു സാക്ഷി കൊടുക്കുന്നു താനും. E. Zbdfr.

13)കിരീടാസ്ഥി. 14) 62ാം ഭാഗം നോക്കുക. 15) Processus styloideus. 16) Cavitas cranii.
17) Orbitae. 18) Cavitas cris. 19) Cavitas oris. 20) Fossae temporales.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/95&oldid=188080" എന്ന താളിൽനിന്ന് ശേഖരിച്ചത്