താൾ:CiXIV131-6 1879.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

തിന്മയിനുൾ പട്ടമൎത്യർ തീയായ പാരവശ്യ
ജിഹ്മഗത്തിൽ പട്ടടയിൽ ചീയാതെ ഭാരമെടു
ത്തിമ്മഹിയിൽ പണ്ടുദിച്ചു ശ്രീയാൎന്ന ഭാരവൃതം
ചെമ്മെയ്യിൽ പട്ടുഭവാൻ ശ്രീയീശോ പാരിടത്തിൽ

ശേഷം പതിനാലു വൃത്തങ്ങളും ഈവിധം പാടിക്കൊള്ളേണ്ടതു.
M. Walsalam.

II. THE HUMAN SKULL (3) — THE FACE.

മുഖാസ്ഥികൾ.

(VI. 23 ഭാഗത്തിന്റെ തുടൎച്ച).

തലച്ചോറ്റിനെ അടക്കിക്കാക്കുന്ന തലമണ്ട മേലും കീഴും ഉള്ള ന
ന്നാലു എല്ലുകളാൽ രൂപിക്കപ്പെട്ടിരിക്കുന്നു എന്നു നാം മുമ്പേ കണ്ടിരി
ക്കുന്നുവല്ലോ. തലച്ചോറ്റിന്റെ അതിമൃദുവും നേരിയതുമായ മജ്ജയെ
മേൽപുരെക്കൊത്ത മണ്ടയാകുന്ന ചല്ലത്തിനകത്തു ഹാനി വരായ്വാൻ
ചരതിച്ചിരിക്കുന്നു. അതിന്റെ എല്ലകൾ ഉറപ്പും കടുപ്പവുമുള്ളവയത്രേ.

ഇപ്പോൾ മുഖത്തിന്റെ 15 എല്ലുകളെ വിവരിക്കുന്നു. ഈ എല്ലുകൾ
മുഖത്തിന്നു വടിവു വരുത്തേണ്ടതാകകൊണ്ടു മേൽപറഞ്ഞവണ്ണം കടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/93&oldid=188076" എന്ന താളിൽനിന്ന് ശേഖരിച്ചത്