താൾ:CiXIV131-6 1879.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 84 —

ജീവന്റെ ലബ്ധിക്കായി നല്ല പോർ കഴിച്ചാൽ അവന്നു സാധിച്ചതു സാ
ധിക്കാതിരിക്കുമോ? ലോകരക്ഷിതാവിന്റെ വിളി ഇതാ വായിച്ചു കേൾ
പ്പിൻ. ൧൧, ൨൮ – ൩൦.

അല്ലയോ അദ്ധ്വാനിച്ചും ഭാരം ചുമന്നും നടക്കുന്നോരേ ഒക്കയും എ
ന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ തണുപ്പിക്കും. ഞാൻ സൌ
മ്യതയും ഹൃദയത്താഴ്മയുമുള്ളവനാകകൊണ്ടു എന്റെ നുകം നിങ്ങളിൽ ഏ
റ്റു കൊണ്ടു എങ്കൽനിന്നു പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ
ക്കു വിശ്രാമം കണ്ടെത്തും. കാരണം എന്റെ നുകം മനോഹരവും എ
ന്റെ ചുമടു ലഘുവും ആകുന്നു.

ROTATORY POETRY ചിത്രപദ്യം

ഷോഡശമണ്ഡലവൃത്തം

സൂചകം.—മേൽ കാണിച്ചിരിക്കുന്ന വൃത്താകാരചിത്രപദ്യത്തിൽ, പരബന്ധവും, പ്രാസ
വും, ബന്ധ്വക്ഷരയമകവും ആവൎത്തിച്ചു പതിനാറു വൃത്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ
ഓരോ പദവും ഓരോ വൃത്തത്തിനു പ്രഥമ പാദം മുഖമായിരിക്കും.

വിവരം

പാരിടത്തിൽ തിന്മയിനുൾപട്ടമൎത്യർ തീയായ
പാരവശ്യ ജിഹ്മഗത്തിൻ പട്ടടയിൽ ചീയാതെ
ഭാരമെടുത്തിമ്മഹിയിൽ പണ്ടുദിച്ചു ശ്രിയാൎന്ന
ഭാരവൃതം ചെമ്മെയ്യിൽ പട്ടുഭവാൻ ശ്രീയീശോ!

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/92&oldid=188074" എന്ന താളിൽനിന്ന് ശേഖരിച്ചത്