താൾ:CiXIV131-6 1879.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

ദീനം പിന്നെയും പിന്നെയും അധികമായി അയ്യന്നു കൂടക്കൂട സ്ഥിരബു
ദ്ധി തന്നേ വിട്ടുപോയി. സായ്പു ഒരിക്കൽ ചെന്നു കണ്ടു സംസാരിച്ചാറെ
കൈകെട്ടി ഞാൻ ഒരു ആശ്വാസസ്ഥലം കാണുന്നു അതു മഹാസന്തോ
ഷം എന്നു പറഞ്ഞു*. മോശെ എന്നവനും അയ്യന്റെ അടുക്കെ തന്നെ
ആയിരുന്നു; ആയവനോടു ദീനക്കാരൻ യേശുവിന്മേൽ നോക്കേണം എ
ന്നും തന്റെ ഭാൎയ്യയോടും നീയും യേശുവിനെ നോക്കിക്കൊൾക എന്നും
മറ്റും പറഞ്ഞു. അതുകൂടാതെ ദീനം വരുന്നതിന്നു മുമ്പെ തന്നെ അയ്യ
ന്റെ ശീലം നന്നെ പതമുള്ളതും ദയയുള്ളതും കണ്ടിരുന്നു. അദ്ദേഹം ഉ
പദേശികളിൽ ഒരു അരയന്നം തന്നേ ആയിരുന്നു. സഭെക്കും അവനെ
കൊണ്ടു വലിയ ഉപകാരം വന്നതു. കൎത്താവു അവനെ നീക്കി തന്റെ രാ
ജ്യത്തിലേക്കു എടുത്തതു ഉപദേശികൾക്കും സഭെക്കും ഒരു ശിക്ഷ തന്നെ ആ
കുന്നു. എനിക്കു ൨൯ വയസ്സായി ചെറുപ്പത്തിൽ എന്റെ അമ്മ മരിച്ചു ര
ണ്ടു കാരണവന്മാർ മരിച്ചു മറ്റും ഓരോ ദുഃഖം വന്നു എങ്കിലും ഇത്ര ദുഃഖം
എനിക്കു ഉണ്ടായിട്ടില്ല, കാരണം യേശുവിൽ രക്ഷ ഉണ്ടെന്നും പാപികളുടെ
മേൽ ദൈവത്തിന്നു കരുണ ഉണ്ടെന്നും മറ്റും അവൻ എന്നോടു പറഞ്ഞു;
മുമ്പെ ഞാൻ ഈ അവസ്ഥയെ കുറിച്ചു കേട്ടിട്ടു തന്നേ ഇല്ല. അവൻ എ
ന്നെ കൎത്താവിന്റെ വഴിയിലേക്കു ഉന്തിയിരുന്നു. എന്റെ അയ്യൻ ഇ
പ്പോൾ കൎത്താവോടു കൂട ഇരിക്കുന്നു. ഫിബ്രവരി ൧൧൹ അവർ മരി
ച്ചതു."

ഇങ്ങനേ ദൈവം ഈ ക്ഷത്രിയനെ സുഖദുഃഖങ്ങളിൽ കൂടി നടത്തി
തന്റെ രാജ്യത്തിന്റെ അവകാശത്തിനായി ഒരുക്കി പലപ്രകാരം നേർ
വഴിയിൽനിന്നു തെറ്റിപ്പോയ സമയത്തിലും അവനെ കൈവിടാതെ
പിന്നെയും പിന്നെയും അന്വേഷിച്ചു തികഞ്ഞ ജയത്തിലേക്കു പ്രവേശി
പ്പിക്കയും ചെയ്തു. സ്വന്ത രക്ഷയെ ഭയത്തോടും വിറയലോടും സമ്പാദി
ച്ചു മറ്റവൎക്കും അതിന്റെ വഴി കാണിക്കേണ്ടതിന്നു അവന്നു ഒടുവിൽ സ
ത്യമാനസാന്തരവിശ്വാസങ്ങളെ കൊണ്ടു പ്രാപ്തി വന്നതു. ഇപ്രകാരം
വലിയവരെ താഴ്ത്തുവാനും താണവരെ ഉയൎത്തി തന്റെ വേലക്കു കൊള്ളു
ന്നവരാക്കി പ്രയോഗിപ്പാനും ദൈവത്തിനു വകയുണ്ടെന്നു ഈ ആളുടെ
ജീവിതവിശേഷങ്ങളിലും തെളിഞ്ഞു വരുന്നതു. വായിക്കുന്നവർ ധൈൎയ്യം
പൂണ്ടു അവൻ ചെയ്തതു പോലെ സകലവും വിട്ടു രക്ഷയെ തേടി നിത്യ

*Do you know me? O yes, you are Mr. N. . . . Do you feel peace in your soul?
O yes, the Lord has been very gracious to me. If He will have me to live longer here, I
am ready for it; if He wants me to go, I am very happy. പിന്നെ കൈകൾ രണ്ടും മുറുക
കെട്ടി മേല്പെട്ടു നീട്ടി ബലത്തോടും സന്തോഷത്തോടും I see a blessed eternity before me
എന്നിങ്ങനെ ഇംഗ്ലിഷിൽ പറഞ്ഞു. എന്നതിനെ കണ്ടു കേട്ടവൻ അറിയിക്കുന്നു.

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/91&oldid=188072" എന്ന താളിൽനിന്ന് ശേഖരിച്ചത്