താൾ:CiXIV131-6 1879.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. VI. JANUARY 1879 No. 1.

THE NEW YEAR 1879

വത്സരാരംഭസ്തുതി.

പരപദ്യം.

ആണ്ടുമാസവും നാളും, ഉണ്ടാക്കിയെ ഭരിക്കും
മീണ്ടപരാ—ഈ നവമാണ്ടും—ആണ്ടിടുകാ
പൊയ്യാമീഭൂവിൽനിന്നു, പോയി ഇതു ഈയാണ്ടിൻ
അയ്യോ സമയം പോയിതാ,

രാഗം ഊസേനി ആദിതാളം.

പല്ലവി

അയ്യോ സമയം പോയിതാ-ഈ വത്സരത്തെ
എല്ലാസമയങ്ങളും, ഇല്ലാതെ ആയ്പോയിതാ
അയ്യോ സമയം പോയതാ.

അനുപല്ലവി.

അനുദിനമതിനതിനഖില തരങ്ങളും
അവനിയിൽ നരരുടെ—അതികഠിനങ്ങളും
അഖിലചരാചരമവയിൻ ഗുണങ്ങളും
അനഘ പരന്നുടെ അരുകിയുരച്ചിട്ടാൻ—അയ്യോ—

ചരണങ്ങൾ

ദേവാദി ദേവദേവനേ! ദയയോടെല്ലാ
ജീവനിൎജ്ജീവങ്ങളെ—ഏവമായ്ക്കാത്ത നല്ല
ദേവവരത്തിനായി സ്തോത്രം—നവമായ് ചൊല്ലി
ഏവരും വന്ദിച്ചീടുവിൻ ഏകമായെല്ലാ
ഈ വത്സരവിപത്തൊക്കെ—നീക്കിയപോലേ
ഈ സമയവും വന്നു, ഈ വന്ദനകൾ ചൊല്ലും
എല്ലാ സമുദായത്തെയും—നല്ലതായ് പൊല്ലാ
ആപത്തിൽനിന്നു രക്ഷിക്ക—ഈ വൎഷത്തിലും
ഇതിൽ വരും ബഹുതര ദുരിതവുമതുവല്ല
ചതിതരിൻ ചതികളും അരിഗണമെതികൊല്ലും
അതിഭയ മരണവും അതു വിധം വരുമെല്ലാ
അനൎത്ഥങ്ങളഖിലമീവത്സരേ നീക്കുകാ—അയ്യോ—

പോയ ഈ വത്സരമ്പോലെ, പുതിയ വൎഷം
പോകം മുൻ മാനുഷരേ പൂൎണ്ണന്മാരായിടുവാൻ
പുതിയ ചിന്ത ധരിച്ചെല്ലാ പഴയകാൎയ്യം

1

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/9&oldid=187889" എന്ന താളിൽനിന്ന് ശേഖരിച്ചത്