താൾ:CiXIV131-6 1879.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

രാത്രി പകൽ കണക്കേ പ്രകാശിപ്പിക്കും, ഇരുളും വെളിച്ചവും ഒരു പോ
ലെ അത്രേ. ൨൩. ദേവനേ എന്നെ ആരാഞ്ഞു എൻ ഹൃദയത്തെ അറി
ഞ്ഞുകൊൾക, എന്നെ ശോധന ചെയ്തു എൻ ചഞ്ചലഭാവങ്ങളെ അറി
യേണമേ. ൨൪. എന്നിൽ വ്യസനത്തിനുള്ള വഴിയോ എന്നു നോക്കി നി
ത്യമാൎഗ്ഗത്തിൽ എന്നെ നടത്തേണമേ.

ഒടുക്കം ജനിക്കുന്ന സംശയമാറിതു: ഹിന്തുക്കുൾ പറയും പ്രകാരം വേ
ദങ്ങൾ അത്രേ അവരുടെ മതത്തിന്നു ആധാരം എന്നു വന്നാൽ ഇക്കാല
ത്തിൽ അവർ ആയതു പ്രമാണിക്കാതെ അവറ്റിന്നെതിരേ മറ്റനേക ദേ
വന്മാരെ വണങ്ങുവാൻ സംഗതി എന്തു? * † *

CHRIST WALKING ON THE SEA.

മശീഹാ കടലിന്മേൽ നടന്നതു.

ഖമാജിരാഗം പല്ലവം ആദിതാളം

പാരിതിനധിപതി മശിഹപുരാൻ
തിരുബലമതിശയം—പാരിതിൻ

അനുപല്ലവം

കാരണപരൻപരി—പൂരണഗിരബല—രീ-രീ-രീ
കൎത്തനേശുസഖി—ലത്തിന്മേൽ നടന്നാൻ — പാരിതി.

ചരണങ്ങൾ

പെരുത്തുയരത്തിലുരുണ്ടിരെഞ്ഞുമറിഞ്ഞുതിരമാല — ശാന്തം
ഭീതിപൂണ്ടു ധരിച്ചടങ്ങിയതു തൻഗിര വേല
ഇരെഞ്ഞു പാരം വാരിധി — ഉറെച്ചു കാറ്റടിച്ചുപിൻ—രീ-രീ-രീ
ഈശനേശുജല — രാശിമേൽ എഴുന്നുടൻ — പാരിതി.

൨.

പടകിൽ കയറിതിരു—ഭടർ കടൽനടുവിലും ആയി — രാത്രൌ
പാരം ഏറി കടൽ — മാരുതം കഠിനം ആയി
ഞടുങ്ങി ഭടരും പട — കടയവരും പരതം — രീ-രീ-രീ
നാലുപാടും ഭയ—ത്താലെ കൺ തുറിച്ചഹ!— പാരീതി.

൩.

അതിഭയത്തോടു സരിൽ — പതിയതിലൂന്നിതിയാമം — മൂന്നും
ആധിഭീതിബഹു — ധാ തിളെച്ചങ്ങകതാരിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/77&oldid=188040" എന്ന താളിൽനിന്ന് ശേഖരിച്ചത്