താൾ:CiXIV131-6 1879.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

പാതയിൽ 24 നക്ഷത്രങ്ങൾ മാത്രമിരിക്കേ ഹിന്തുക്കൾ 27 എന്നു കണക്കു
കൂടുന്നു). ൪. പഞ്ചഭൂതങ്ങൾ—മണ്ണു വെള്ളം തീ കാറ്റു ആകാശം എ
ന്നിവ തന്നെ.

2. കഴിക്കേണ്ടുന്ന ആരാധനകൾ.

൧. ബലി. കുതിരയേ അൎപ്പിക്കുന്ന അശ്വമേധം തന്നെ അതിശ്രേഷ്ഠ
മായ ബലി എന്നു വേദങ്ങളിൽ പറഞ്ഞിരിക്കുന്നു. ഈ ബലിയോടു കൂട
നൈയും സോമച്ചെടിയുടെ രസമായ സോമപാനവും നിവേദിച്ചു പോ
ന്നു. സോമപാനത്തിൽ ഓരംശം യാഗാഗ്നിയിൽ പകരുകയോ കുശയെ
ന്നും ദൎഭയെന്നും ചൊല്ലന്ന യോഗപ്പുല്ലിൽ ഒഴിച്ചു ഹോമിക്കയോ ചെയ്ത
ശേഷം കൎമ്മികൾ നിൎമ്മാല്യ സോമത്തെ കുടിക്കുകയും ചെയ്തു. ൨. സ്തോ
ത്രം വണങ്ങുന്ന ദേവന്മാരുടെ മഹത്വം ദയ വലിപ്പം ദേഹസൌന്ദൎയ്യം
എന്നിവ ചൊല്ലി സ്തുതിക്ക തന്നെ. ൩. ജപം. — ദീൎഘായുസ്സു പുത്രസ
ന്താനം ആഹാരം ധനം സമ്പത്തു കന്നുകാലികൾ കതിരകൾ ശത്രുജയം
എന്നിവക്കായപേക്ഷിക്ക, എല്ലാജപങ്ങളിൽ അത്യന്തം വിശിഷ്ടമായതു
ഗായത്രിമന്ത്രം തന്നെ. ആയതിവ്വണ്ണം: ഓം ഭൂൎഭുവസ്വാഃ തത്സവിതുൎവ്വ രേ
ണ്യം ഭൎഗ്ഗോ ദവേസ്യ ധീമഹി ധീയോ നഃ പ്രചോദനയാൽ. അതായതു
ഓം ഭൂവാകാശസ്വൎഗ്ഗങ്ങളെ! ഒളിവേറിയ കതിരോന്റെ വന്ദ്യമായ വെളി
ച്ചത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആയതു ഞങ്ങളുടെ അന്തക്കരണങ്ങളെ
പ്രകാശിപ്പിക്കട്ടേ എന്നത്രേ. വേദജപങ്ങൾ ഇന്നതെന്നു ഏവൎക്കും അറി
വാന്തക്കവണ്ണം അവറ്റിൽ ഒന്നു മാതിരിയായായിട്ടു കീഴിൽ പൊരുൾ തി
രിച്ചെഴുതുന്നതാവിതു:

ഇന്ദ്രവണക്കം.

(ഋഗ്വേദം ൧ാം അഷ്ടകം ൧ാം അദ്ധ്യായം, ൩ാം അനുവാകം ൨ാം സൂ
ക്തത്തിൽ നിന്നു).

1. ഇന്ദ്രനേ! വരിക, ഈ നിവേദ്യങ്ങളെയും സോമപാനത്തെയും നീ
ഉൾക്കൊണ്ടു വീരപരാക്രമനായി നിൻ ശത്രുക്കളെ ജയിച്ചടക്കുകേ വേണ്ടു.
2. സോമപാനത്തെ ഒരുക്കി മദമദ്യമായ ആ പാനത്തെ വിനോദിച്ചിരി
ക്കുന്ന ഇന്ദ്രന്നു നിവേദിപ്പിൻ. അവനല്ലോ സകലവും ചെയ്വാൻ ആവതു
ള്ളവൻ. 3. അലങ്കാരത്താടിയുള്ള ഇന്ദ്രനേ? ഉത്സാഹമുള്ള ഈ പുകഴ്ചയെ നീ കൈക്കൊൾക. സൎവ്വമാനയോഗ്യനായ നീ വന്നു ഇക്കൎമ്മങ്ങളെ ഏ
റ്റു കൊൾകേ വേണ്ടു. 4. അനുഗ്രഹം വൎഷിപ്പിക്കുന്നവനും ഭക്തവത്സല
നുമായ ഇന്ദ്രനേ! ഞാൻ ഉണൎത്തിക്കുന്നതു നിന്നോടത്രേ. എൻ സ്തുതി
കൾ എല്ലാം നീ കേട്ടിരിക്കുന്നു. അവറ്റേ നീ അംഗീകരിക്കയും ചെയ്തുവ
ല്ലോ. 5. ഇന്ദ്രനേ! നാനാവിധം വിലയേറിയ ദ്രവ്യങ്ങളെ ഞങ്ങളുടെ മുൻ
വെക്കുക. നിണക്കു നിറഞ്ഞു വഴിയുന്ന നിക്ഷേപങ്ങൾ ഉണ്ടല്ലോ. 6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/75&oldid=188036" എന്ന താളിൽനിന്ന് ശേഖരിച്ചത്