താൾ:CiXIV131-6 1879.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

അവറ്റെ കൊന്നുകളഞ്ഞു. നഗരത്തിൽ ഉളവായ പേനാറ്റത്താൽ ക
ഴുതപ്പുലികൾ മലകളിൽനിന്നു ഇറങ്ങിവന്നു 1). ശവങ്ങളെ തൊടുവാൻ
അഞ്ചാത നായ്ക്കൾ ജീവനുള്ള മനുഷ്യരോടു എതിരിടുവാൻ ശങ്കിക്കുന്നി
ല്ല 2). ആകയാൽ അതിനോടിടപെടുവാൻ സൂക്ഷിച്ചു കൊള്ളേണ്ടതു 3).
നായുടെ അശുദ്ധി പ്രസിദ്ധമാക കൊണ്ടു കാട്ടുമൃഗങ്ങൾ ചീന്തിയതി
ന്റെ മാംസം മനുഷ്യന്നു അല്ല നായ്ക്കുൾക്കേ കൊള്ളാവൂ 4). അതു പോ
ലേ ശുദ്ധ ബലിമാംസത്തെ ശുദ്ധമുള്ളവർ ഭക്ഷിക്കിയോ 5) ശേഷിക്കുന്നതു
പെസഹാ പോലെയും മറ്റും 6) ചുട്ടുകളകയോ അല്ലാതെ എവ്വിധത്തിലും
നായ്ക്കൾക്കു കൊടുക്കാവതല്ല എന്നു വെച്ചു വിശുദ്ധത്തെ (വിശുദ്ധമുള്ള
തിനെ) നായ്ക്കൾക്കു കൊടുക്കല്ല 7) എന്നു കൎത്താവു കല്പിച്ചതിൽ നായ്ഭാ
വമുള്ളവൎക്കു സ്വൎഗ്ഗരാജ്യത്തിന്റെ മൎമ്മത്തെ കേൾപിക്കരുതു എന്നു കാ
ണിക്കുന്നു. അപ്രകാരം തന്നെ ഇസ്രയേലൎക്കു തൃപ്തിയാവോളം സുവിശേ
ഷം അറിയിക്കുന്നതിന്നു മുമ്പെ അതിനെ നായുടെ അശുദ്ധിയോടിരിക്കു
ന്ന ശേഷം ജാതികളോടു അറിയിക്കരുതു എന്നു കൎത്താവു അരുളിയിരിക്കു
ന്നു 8). നായി ഇങ്ങനെ ശുദ്ധാശുദ്ധഭേദം വെക്കാതെ തുക്കിപ്പെറുക്കി ന
ടക്കുന്നതു കൊണ്ടും കൊടുമശീലം കാണിക്കുന്നതു കൊണ്ടും പലവിധ
ത്തിൽ പഴഞ്ചാല്ലായി പോയതു ആശ്ചൎയ്യമല്ല. ഗൊലിയാഥ് കവിണ
യോടു കൂട തന്നെ കൊള്ള വന്ന ദാവീദിനോടു "ഞാൻ ഒരു നായോ"
എന്നു വെറുപ്പോടും ദാവീദ് തന്നെ പിന്തേറുന്ന ശവുലോടു "ഞാൻ ഒരു
ചത്ത നായോ" എന്നു ക്ലേശവിനയത്തോടും ചോദിക്കുന്നു 9). നായി
കക്കിയതിനെ തിന്നുന്നതുകൊണ്ടു നായി ഛൎദ്ദിച്ചതിലേക്കു തിരിയും പോ
ലേ മൂഢൻ തന്റെ ഭോഷത്വം ആവൎത്തിക്കുന്നു എന്ന സദൃശവാക്കുപ്രകാ
രം 10) കൎത്താവും രക്ഷിതാവും ആയ യേശുക്രിസ്തന്റെ പരിജ്ഞാനത്താൽ
ലോകത്തിൻ മലിനതകളെ വിട്ടോടിയവർ അവറ്റിൽ വീണ്ടും കുടുങ്ങി
തോറ്റു പോയാൽ അവൎക്കു മുമ്പിനേക്കാൾ പിമ്പു അധികം വഷളായി
പോയതുകൊണ്ടു അവരുടെ കാൎയ്യം കക്കിയതു തിന്നുന്ന നായ്ക്കു എന്ന
പോലേ സംഭവിച്ചു 11) എന്നു തന്നെയല്ല അശുദ്ധമുള്ള മനുഷ്യൎക്കു അവ
രുടെ കൊള്ളരുതാത്ത ഭാവം നിമിത്തം നായി എന്ന പേരിനെ തന്നെ
പരിശുദ്ധനായ ദൈവാത്മാവു കൊള്ളിച്ചിരിക്കുന്നു. 12).

മുഹമ്മദീയർ യഹൂദരിൽനിന്നു നായുടെ നേരെയുള്ള നീരസത്തെ

1) Bruce (Eadie, Bibl. Cycl.). 2) അവർ ഹിംസകന്മാരുടെ പ്രതിബിംബം. സങ്കീൎത്ത
നം ൨൨, ൧൭ നായ്ക്കൾ എന്നെ ചുറ്റി എന്നുണ്ടല്ലോ. 3) നായുടെ ചെവികളെ പിടിക്കുന്നതു
കടക്കുമ്പോൾ തനിക്കല്ലാത്ത വണക്കത്തിൽ ചൊടിക്കുന്നവൻ സദൃശം ൨൬, ൧൭. 4) ൨ മോ
ശേ ൨൨, ൩൧. 5) ൩ മോശേ ൨൨, ൨–൭. 6) ൨ മോശേ ൧൨, ൧൦. 7) മത്തായി ൭, ൬.
8) മത്തായി ൧൫, ൨൬. 9). ൧ ശമു. ൧൭, ൪൩; ൨൪, ൧൪. (൨. ശമു. ൯, ൮) 10) സദൃശ
ങ്ങൾ ൨൬, ൧൧. 11) ൨. പേത്രൻ ൨, ൨൦–൨൨. 12) ഫിലിപ്പർ ൩, ൨; വെളി. ൨൨, ൧൫.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/73&oldid=188031" എന്ന താളിൽനിന്ന് ശേഖരിച്ചത്