താൾ:CiXIV131-6 1879.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

ഇസ്രയേൽ മരുഭൂമിയിൽ പ്രയാണം ചെയ്തപ്പോൾ നായ്ക്കളും കൂടെ
പോന്നു 1). യോബിന്റെ കാലത്തിൽ നായ്ക്കളെ കൊണ്ടു ആട്ടിങ്കൂട്ടങ്ങളെ
യും ഭവനങ്ങളെയും കാപ്പിച്ചപ്രകാരം അറിവുണ്ടു 2). വീട്ടുകാവൽ ചെ
യ്യുന്ന നായ്ക്കളെ സൂചിപ്പിച്ചു യശായ പ്രവാചകൻ ജാഗ്രതയില്ലാത്ത
ബോധകന്മാരെ യഹോവാനാമത്തിൽ ശാസിക്കുന്നതിവ്വണ്ണം: അവർ
എല്ലാവരും ഊമനായ്ക്കൾ. അവൎക്കു കുരെപ്പാൻ വഹിയാതിരുന്നു; അ
വർ ഉറങ്ങി കിടന്നു ഉറങ്ങുവാൻ സ്നേഹിക്കുന്നു. അത്രയുമല്ല അവർ ഒരു
നാളും തൃപ്തിപ്പെടാത്തവണ്ണം അത്യാഗ്രഹമുള്ള നായ്ക്കൾ എന്നത്രേ 3).

ഇസ്രയേലർ മക്കാബ്യരുടെ കാലം തൊട്ടു യവനർ നായ്ക്കളെ കൂടെ ന
ടത്തിയ മൎയ്യാദയെ അംഗീകരിച്ചു എങ്കിലും 4) പണ്ടു അവറ്റെ വീടുക
ളിൽ പാൎപ്പിച്ച പ്രകാരം കാണ്മാൻ ഇല്ല. ഇപ്പോൾ മുഹമ്മദീയരും വി
ശേഷിച്ചു തുൎക്കരും പാൎക്കുന്ന നഗരങ്ങളിൽ നായ്ക്കൾ കൂട്ടമായി യജമാനൻ
ഇല്ലാതെ അലയുന്ന പ്രകാരം യഹൂദരുടെ തറഗ്രാമങ്ങളിൽ അപ്പോൾ
ഉണ്ടായിരുന്നു. കാഞ്ഞു വളൎന്നു വിശക്കുന്ന നായ്ക്കൾ ഓരിയിട്ടും ഊളിയും
കൊണ്ടു തെരുവീഥികളിൽ പാഞ്ഞുഴന്നു 5) വിടക്കു കപ്പി പറിച്ചും കുപ്പ
മാന്തികിളെച്ചും ചാടിയ ഉശ്ഛിഷ്ടങ്ങളും തിന്നുകൊണ്ടു നടക്കാറുണ്ടു.

ഇതിനാൽ തന്നെയല്ല പോൎക്കളത്തിൽ പട്ടുപോയവരെയും മരണശി
ക്ഷെക്കു വധിച്ചവരുടെ ശവങ്ങളെയും തിന്നതുകൊണ്ടു ആ നായ്ക്കൾക്കു
മൂൎക്ക്വഭാരം പെരുകി വരുന്നു. ദൈവത്തിന്നു വിരോധമായി നടക്കുന്നവ
രുടെ ശവം ക്രമമായി അടക്കം ചെയ്യപ്പെടാതെ നായ്ക്കൾക്കിരയായ്തീരു
ന്നതു വലിയൊരു ശിക്ഷ 5). ബ്രൂസ് എന്ന സഞ്ചാരി പറയുന്നതാവിതു:
ഞാൻ അബെസ്സീനയിൽ ഇരുന്ന സമയം ഉള്ള കലഹത്തിൽ രാജാവു
കലഹക്കാരെ കൊന്നു തുണ്ടിച്ച കുഴിച്ചിടുവാൻ സമ്മതിക്കാതെ തെരുവീ
ഥികളിൽ ചിതറിയിടുറിച്ചപ്പോൾ പണിക്കാരുടെ സൂക്ഷ്മക്കേടിനാൽ
തെറ്റിയ എന്റെ നായാട്ടുനായ്ക്കൾ മനുഷ്യന്റെ തലയും കൈത്തണ്ട
യും ഇഴെച്ചു കൊണ്ടു വരുന്നതു കണ്ടിട്ടു ഞാൻ അഴിനിലയോളം വിഷാ
ദിച്ചു പോയി എന്റെ നായ്ക്കളെ തടുക്കാവുന്നതല്ലായ്കകൊണ്ടു ഞാൻ

1) ൨ മോശേ ൨൨, ൩൧. 2) ഇയ്യോബ് ൩൦, ൧. "ആട്ടുനായ്കൾ" 3) യശായ ൫൬,
൧൦. ൧൧. 4) മത്തായി ൧൫, ൨൭; ലൂക്കു ൧൬, ൨൧; തൊബിയാ എന്ന തള്ളാഗമം (Apocrypha)
൧൧, ൯ കൂട കൊണ്ടു പോയ നായി യാത്രക്കാരുടെ വരവു അറിയിക്കതക്കവണ്ണം മുന്നോടി വാ
ലാട്ടി തെളിഞ്ഞ ഭാവം കാണിച്ചു എനു വായിക്കാം. 5) സങ്കീൎത്തനം ൫൯, ൧൫; ൭, ൧൪, ൧൫.
സന്ധ്യെക്കു അവർ മടങ്ങി നായി പോലേ കുരെച്ചു പട്ടണം ചുറ്റി നടക്കും. തീനിന്നായി അ
ലകയും തൃപ്തിവരാഞ്ഞിട്ടും രാപാൎക്കയും ചെയ്യും എന്നു ദാവീദ് തന്റെ ദുഷ്ട എതിരാളികളെ
കൊണ്ടു പറയുന്നു. 6) യിറമിയ ൧൫, ൩ കൊന്നുകളവാൻ വാളിനെയും ചീന്തുവാൻ നായ്ക്ക
ളെയും . . . യഹോവ അനുസരണമില്ലാത്ത യഹൂദരുടെ മേൽ വരുത്തും. രാജാ. ൧൪, ൧൧.
യരൊബോവാമിന്റെ സന്തതിയിൽനിന്നു പട്ടണത്തിൽ മരിക്കുന്നവനെ നായ്ക്കുൾ തിന്നും;
൧൬, ൪; ൨൧, ൨൩; ൨൨, ൩൮ നായ്ക്കൾ അഹാബിന്റെ രക്തം നക്കി; ൨ രാജാ. ൯, ൩൩.
യജബേലേ നായ്ക്കൾ മണ്ട കൈ കാൽ തളിരൊഴികെ തിന്നു കളഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/72&oldid=188029" എന്ന താളിൽനിന്ന് ശേഖരിച്ചത്