താൾ:CiXIV131-6 1879.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

ക്കുന്നു. പച്ച ഇറച്ചി മീൻ ഞണ്ടു മുതലായവറ്റിൽ ഇഷ്ടപ്പെട്ടാലും പാ
കം ചെയ്ത ഇറച്ചിയും ചോറു മുതലായതും മനസ്സോടു തിന്നുകയാൽ മനു
ഷ്യൻ ബുദ്ധിമുട്ടാത്തതു പോലേ അതിന്നും എളുപ്പത്തിൽ വലെച്ചൽ ത
ട്ടുകയില്ല. എന്നിട്ടും മനുഷ്യനോടുള്ള ചേൎച്ചെക്കും അവനിൽ നിന്നുണ്ടാ
കുന്ന രക്ഷെക്കും തക്കവണ്ണമേ ഗുണശീലഭക്ഷണവിഷയങ്ങളിലും നായ്ക്ക
ളുടെ ഇടയിൽ വലിയ ഭേദങ്ങൾ ഉണ്ടു. നായി ഇറച്ചിതിന്നിയാകകൊ
ണ്ടു അതിന്റെ ഉമ്മരപ്പല്ലുകൾ മൂൎച്ചയും കൂൎച്ചൻ കുലപ്പല്ലുകൾ കൂൎമ്മയും
അണപ്പല്ലുകൾ കത്തിരിപ്രായത്തിൽ വെട്ടേണ്ടതിന്നു മിക്കതും മുള്ളരം 1)
പോലെ കൂൎപ്പും മൂൎച്ചയും ഉള്ളവ 2). മേലേ അണലിൽ ആറും കീഴേതിൽ
ഏഴും അണുപ്പല്ലുകൾ നില്പു. അതിൽ ചിലതു മുഴപ്പും ഏകദേശം പര
പ്പും ഉള്ളതിനാൽ നായ്ക്കു അവറ്റെ കൊണ്ടു മരത്തേയും കാൎന്നുകളയാം.

അതു കരടിയെ പോലേ കാലടി കൊണ്ടല്ല പൂച്ച പശ്വാദികൾ
ക്കൊത്തവണ്ണം കാൽ വിരലിന്മേൽ നടക്കുന്നു. 3) കൈകൾക്കു അഞ്ചു വി
രലും കാലുകൾക്കു നാലു വിരലും ഉണ്ടു. പൂച്ച ചെയ്യും പോലെ നഖ
ങ്ങളെ ചുരുക്കി (ചുരുട്ടി) പിടിപ്പാനും നീട്ടി (നിവൎത്തി) കളുവാനും 4) ക
ഴികയില്ല. തന്റെ എകരത്തോളം നീണ്ട വാൽ ഉലാവുമ്പോൾ താൻ മേ
ല്പെട്ടു വളഞ്ഞു പിടിക്കകൊണ്ടു നായുടെ വാൽ പന്ത്രണ്ടു കൊല്ലം ഓട
ക്കുഴലിൽ ഇട്ടാലും നേരേ വരികയില്ല എന്നുളവായ പഴഞ്ചാൽ ഉൾമാ
റ്റം വരാത്തവൻ പുറമേയുള്ള വിരോധം കൊണ്ടേ നല്ല സ്വഭാവം കാ
ണിക്കുന്നുള്ളു എന്നു സൂചിപ്പിക്കുന്നു.

തന്റെ യജമാനനായ മനുഷ്യൻ ഓരോ അയനാധീനത്തിൽ 5) പാ
ൎത്തു കുളിരും ചൂടും മറ്റും അനുഭവിച്ചതിനാൽ പലപ്രകാരം മാറിയതിൻ
വണ്ണം വീട്ടുനായും മാറി പോയി. അതു കൂടാതെ മനുഷ്യൻ നായിനെ
അടുപ്പിച്ചു നോക്കും പരിക്കും അഭ്യാസവും അടക്കവും കഴിച്ചേടത്തോളം
ആയതു ഗുണവിശേഷപ്രാപ്തി മുതലായവറ്റിൽ തേറി കാണുന്നു. മുങ്ങി
ചാവാറായവരെയും ഉറച്ച മഞ്ഞിൽ പൂണ്ടു കല്ലിച്ചു ചാവാറായവരെ
യും മറ്റും രക്ഷിപ്പാനും യജമാനന്നു വേണ്ടി പ്രാണനെ കളവാനും നാ
ഥൻ മരിച്ചതിനാൽ ആധികൊണ്ടു ചാകുവോളം പട്ടിണി കിടപ്പാനും
തന്നാലേ ഒരാട്ടിൻ കൂട്ടത്തെ മേയ്പാനും കളഞ്ഞ വസ്തുവെ തിരിച്ചു കൊ
ണ്ടു വരുവാനും പലവിധമുള്ള പണികളെ എടുപ്പാനും ഓരോ വക കാട്ടു
മൃഗത്തെ മുതലാളിക്കായി നായാടുവാനും അവന്റെ വീടും വിളയും സ്വ
ത്തും കാപ്പാനും മറ്റും അനേക ഗുണവിശേഷങ്ങൾ മനുഷ്യന്റെ അ

1) Rasp. 2) മിന്നാരത്തേ പല്ലു (incisor) കൂൎച്ചൻ പല്ലു (Canine or Eye-tooth), കലപ്പല്ലു
(bicuspid) ചാണപ്പല്ലു, അണ്ണിപ്പല്ലു (grinder). 3. പദാംഗുഷ്ഠഗാമി 4) ഉള്ളോട്ടു വാങ്ങുക,
(retractile) പുറത്തു തള്ളുക. 5) Climate.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/70&oldid=188025" എന്ന താളിൽനിന്ന് ശേഖരിച്ചത്