താൾ:CiXIV131-6 1879.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

തമിഴിലും ബുധനാഴ്ച തോറും കാലത്തു തമിഴിൽ പ്രസംഗിക്കയും മറ്റു
സമയം ഉള്ളപ്പോൾ ഒക്കയും ബെയ്നൻ സായ്പിന്റെ കല്പനപ്രകാരം ശാ
പ്പൂരിൽ പോയി ജനങ്ങളോടു കൎണ്ണാടകത്തിൽ പ്രസംഗിക്കയും ചെയ്തു
വന്നു. തെയിലർ സായ്പിന്റെ മക്കൾ വിലാത്തിക്കു പോയപ്പോൾ എ
ന്നെ കറുത്ത പള്ളിക്കൂടത്തിൽ പോയി പഠിപ്പിപ്പാൻ കല്പിച്ചു അപ്രകാരം
ഞാൻ ധൎമ്മഛത്രത്തിൽ ഒരു വീട്ടിൽ പാൎത്തു പള്ളിക്കൂടത്തിൽ കുട്ടികളെ
പഠിപ്പിച്ചു വരികയും ചെയ്തു. ഈ സമയത്തു എനിക്കു കഠിനമായി ഒരു
തെറ്റു വന്നു. ഉടനെ തനെ ഞാൻ ഒരു ഭ്രാന്തനെ പോലെ ആയി ഈ
പത്തു സംവത്സരത്തിനിടയിൽ എനിക്കു ഇപ്രകാരമുള്ള കഷ്ടം വന്നില്ല
എന്നു ഓൎത്തു വിയൎത്തു വിറെച്ചും കൊണ്ടു കൎത്താവിനോടു അനുസരി
ച്ചു പറഞ്ഞു എങ്കിലും എനിക്കു ഒരു സമാധാനവും സന്തോഷവും വന്ന
തുമില്ല. ചില ദിവസങ്ങൾ കഴിഞ്ഞ ശേഷം സായ്പന്മാർ അതു അറി
ഞ്ഞു എന്നോടു ചോദിച്ചാറെ ഞാൻ തീൎച്ചയായി മറുത്തു പറഞ്ഞു കള
ഞ്ഞു. ഇതുനിമിത്തം അവർ എന്നോടു പോയിക്കളവാൻ പറഞ്ഞപ്പോൾ
ഞാൻ വളര ഗൎവ്വത്തോടും കോപത്തോടും കൂട പുറപ്പെടുകയും ചെയ്തു.
മിശിയോൻ ശത്രുക്കൾ പലരും എന്നോടു താമസിപ്പാൻ പറഞ്ഞു എ
ങ്കിലും കോപലജ്ജാദികൾ നിമിത്തം ഞാൻ അനുസരിച്ചില്ല. പോരുന്ന
സമയത്തു തെയിലർ സായ്പും ബെയ്നൻ സായ്പും വളര ദുഃഖിച്ചു എന്നെ
അനുഗ്രഹിച്ചു നീ മംഗലപുരത്തെ മെഗ്ലിങ്ങ് സായ്പിന്റെ അടുക്കൽ എ
ങ്കിലും കണ്ണൂര ഹേബിൿ സായ്പിന്റെ അടുക്കൽ എങ്കിലും പോയാൽ അ
വർ നിന്നെ കൈക്കൊള്ളും എന്നു പറഞ്ഞയക്കയും ചെയ്തു. ഇങ്ങനെ
ഞാൻ മംഗലപുരത്തേക്കു പുറപ്പെട്ടു കാറ്റു അധികം ഉണ്ടാകയാൽ പ
ത്തെമാരി തലശ്ശേരിയിൽ അത്രേ അടുത്തതു. അവിടേ ഞാൻ രണ്ടു ദിവ
സം താമസിച്ചു ഉപദേശിയെ കണ്ടു സംസാരിച്ചു എങ്കിലും ലജ്ജ നി
മിത്തം സായ്പന്മാരെ കാണാൻ പോകാതെ കണ്ണൂൎക്കു വരികയും ചെയ്തു.

അവിടെ ഞാൻ ഒരു വീടു കൂലിക്കു വാങ്ങി പാൎത്തു പള്ളിയിൽ പോ
കയും ഉപദേശിയെ കണ്ടു സംസാരിക്കയും വായിക്കയും ചെയ്തുകൊണ്ടു
ഒരു ആഴ്ച പാൎത്തു. ഒരു ദിവസം ഞാൻ പള്ളിയിൽ പോയി മടങ്ങിപ്പോ
കുമ്പോൾ അഹറോൻ ഉപദേശി എന്നെ കണ്ടു പിടിച്ചു നിൎത്തി വൎത്ത
മാനം ചോദിച്ചറിഞ്ഞു ഹേബിൿ സായ്പിനോടു പറഞ്ഞു പിറ്റേ ദിവ
സം തന്നേ സായ്പവൎകൾ എന്നേ വിളിച്ചു സംസാരിച്ചു തന്റെ വീട്ടിൽ
പാൎപ്പിക്കയും ചെയ്തു. ബല്ഗാമിലേ കാൎയ്യം ഞാൻ സായ്പവൎകളോടു മ
റുത്തു പറഞ്ഞതേയുള്ളൂ. എങ്കിലും ആരും തന്നെ വന്നാലും ദൈവനാ
മത്തിൽ താൻ കൈക്കൊള്ളുന്നപ്രകാരം എന്നെയും കൈക്കൊണ്ടു ഏക
ദേശം ആറു മാസം കണ്ണൂരിൽ എന്നെ താമസിപ്പിച്ചു വേല ചെയ്യിപ്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/66&oldid=188016" എന്ന താളിൽനിന്ന് ശേഖരിച്ചത്