താൾ:CiXIV131-6 1879.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

ബോധമറ്റ മാനുഷൎക്കു പോതമായ്ജനിച്ച നീ
ബോധനാദി ചിന്ത നല്കെനിക്കു ക്രിസ്തു പാഹിമാം.

ഇങ്ങു ലോകരിൽ ജനിച്ചൊരാത്മ പാപമാമയം
നീങ്ങി യാത്ര ചെയ്വതിൻ തവാത്മ വേദമൌഷധം
തുംഗനായ യോഹനാനു നല്കി മുമ്പിൽ വിട്ടവ
നിങ്ങെലീശബയിലുത്ഭവിച്ചു ക്രിസ്ത പാഹിമാം.

ഈഷൽ പുണ്ടൊരിസ്രയേല്യരോടുടൻ പ്രസംഗിച്ചു
നാശമറ്റ സ്വൎഗ്ഗരാജ്യമുണ്ടിതങ്ങടുത്തതി
ന്നാശയത്തിലുള്ള പാപമോചനാനുതാപത്തെ
പേശിയാതെ ചെയ്ക നിങ്ങളിന്നു ക്രിസ്ത പാഹിമാം.

ഉള്ളിലുള്ള ഭള്ളുഗൎവ്വമൊക്കയങ്ങകറ്റുവിൻ
എള്ളിലുളൊരെണ്ണ പോലെയുള്ളവനെ നോക്കുവിൻ
ഉള്ളഴല്ച തീരും സ്നാനമേറ്റു കൊൾകിലേവരും
ഉള്ളകം പവിത്രമാക്കെനിക്കു ക്രിസ്ത പാഹിമാം.

ഊമമായ വിഗ്രഹത്തെ ദൈവമെന്നു ചിന്തയിൽ
കാമമേറ്റു വന്ദനങ്ങൾ ചെയ്തിടുന്നു ലോകരെ
ആമയം വെടിഞ്ഞ നിൻ പ്രഭാചരിത്രപാശത്താൽ
പ്രേമമോടെ നിങ്കലേക്കു ചേൎക്ക ക്രിസ്ത പാഹിമാം.

എങ്ങുമില്ല നിത്യജീവ ഭോഗമാദി കിട്ടുവാൻ
അങ്ങു നിൻ കൃപയൊഴിഞ്ഞു ലേശമില്ല കാണ്കിലൊ
അങ്ങു നിൻ പിതാ നിനക്കു തന്നൊരത്ഭുതാൎഹതാ
ഇങ്ങു ലോകപാപികൾക്കു രക്ഷ ക്രിസ്ത പാഹിമാം.

ഏറിയോരു പാപരോഗദുഃഖശാന്തി ലോകരിൽ
തേറിയോരു നിൻ കൃപയിലൊട്ടു നല്ക സൽപ്രഭോ
ഏറിയജ്ഞ ജാതി രക്ഷ ചെയ്തു നിൻ മനോരഥം
കൂൎവ്വിടാതെയെന്നിൽ വന്നുദിക്ക ക്രിസ്ത പാഹിമാം.

ഐഹികത്തിലുള്ള ഭോഗ ചിന്തയില്ലയിക്കുമ്പോൾ
ദേഹദേഹികൾക്കു നാശമെന്തുമില്ല സംശയം
മോഹമോടെ ചിന്ത ചെയ്തു നിൻ വരം ലഭിപ്പവ
ൎക്കഹൊ പരത്തിൽ നിത്യജീവനുണ്ടു ക്രിസ്ത പാഹിമാം.

ഒട്ടുമാറ്റമില്ലയാതെ പാപവാരി രാശിയിൽ
കഷ്ടമേറ്റനേകനാൾ കഴിഞ്ഞഹം ജഗൽപ്രഭോ
പെട്ടെന്നാശു നിൻ കരത്തെ നീട്ടിയെന്നെയുദ്ധരി
ച്ചിഷ്ടമോടെ നൽവരങ്ങളേക ക്രിസ്ത പാഹിമാം

ഓൎക്കിൽ നീ മഹാജനങ്ങൾ തമ്മെ വീണ്ടെടുപ്പത്തിന്നാ
ക്കമറ്റ ക്രൂശതിൽ പ്രവേശനായിലെങ്കിലൊ
ദുഃഖശാന്തി മാനുഷൎക്കുമിന്നുമെത്തുവാൻ പണി
മുഖ്യമാനവിഷ്ടപേശ യേശുക്രിസ്ത പാഹിമാം.

ഔഷധത്തെ സത്യവാണി ദ്രാക്ഷജം രസം ഭൂവി
ശോഷിയായ പാപരോഗി പാനമാകിലന്നുടൻ
ശോഷമറ്റു ശേഷി പൂണ്ടു ദോഷഹീനനാഥനാ
മേശു തത്സവിഷ്ടപത്തിലാക്കു ക്രിസ്ത പാഹിമാം.

അൎക്കബാലബിംബദൎശനാൽ മുദം ധരിച്ചിടു
ന്നബ്ജജാലമെന്ന പോലെ ഭക്തരും തവേക്ഷണാൽ
ഹൃത്തതാകുമെന്റെ പത്മശോഭനാൎത്ഥമെന്നിൽ
നിന്നൎക്കനാം ശുചാത്മ ശോഭനൽക ക്രിസ്ത പാഹിമാം. P. Devadattan.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/61&oldid=188005" എന്ന താളിൽനിന്ന് ശേഖരിച്ചത്