താൾ:CiXIV131-6 1879.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

രു വിധം അറിയുന്നെങ്കിലും മൂടൽ മഴകൾ ഉള്ള നാളുകളിൽ അതിനു ക
ഴിവില്ലാതെ പോകും. പിന്റെ ഓരോ മൃഗങ്ങളുടെ കരച്ചലും ചില പൂക്കൾ
വിടരുന്നതും കൂമ്പുന്നതും മറ്റും നേരത്തെ അറിയിക്കുന്നു എങ്കിലും നാഴി
കവട്ടകൾ മാത്രം അതിനെ തിട്ടമായി കാണിക്കുന്നുള്ളു.

മലയാളികൾ മൂന്നും നാലും യാമങ്ങൾ (ചാമം) 30 നാഴികയുള്ള രാ
ത്രിക്കു നിയമിച്ചു; അവറ്റിന്നു മുൻ—, രണ്ടാം —, പാതിരാ —, നാലാം യാ
മം എന്നും പറയുന്നു. മുവന്തി (മൂന്നുസന്ധി, മോന്തി) എന്നതു 7 ½ നാഴി
ക സൂൎയ്യൻ അസ്തമിക്കുന്നതിന്നു മുമ്പേയും പിമ്പേയും ഉള്ള സമയം.

മാപ്പിള്ളമാൎക്കു സുബൈ (പുലൎച്ച), ദോർ (ലോഹർ, ഉച്ച), അസ്സർ
(പതിറ്റടി), മകരീവ് (മൈയാല, മയപ്പു), ഏശ (ഒന്നാം യാമം) എന്നീ
നിസ്കാരസമയങ്ങൾ നാളിന്റെ വിഭാഗത്തിന്നു പ്രമാണം.

അടിയളവിന്റെ വിവരം 12 ഭാഗം നോക്കുക—. ഇതിന്നു അകലപ്പ
ടി സമരേഖയിൽനിന്നു അകലുമളവിൽ ഏറ്റക്കുറവു ഉണ്ടാകും. .

൧. കൊറ്റി, മാലമീൻ, പത്താംമീൻ, മകയിരം മുതലായ വാനമീനു
കൾ നിലാവു എന്നിവറ്റിന്റെ ഗതികൊണ്ടു മിക്ക നഗരക്കാർ ബുദ്ധിമു
ട്ടുന്നെങ്കിലും നാട്ടുപുറങ്ങളിൽ വിശെഷിച്ചു ഉരുക്കാൎക്കും ചെറുമൎക്കും മല
വാഴികൾക്കും നല്ല നിശ്ചയം ഉണ്ടു.

൨. കോഴികൂവൽ, കാക്കക്കരച്ചൽ, ചെമ്പോത്തുകരച്ചൽ, വണ്ണാത്തി
പ്പൂൾ പാടൽ, മോന്തി —, പാതിരാ —, ഏഴര — പുലൎച്ചക്കുറുക്കൻ ഓരിയി
ടൽ, പല്ലിക്കരച്ചൽ മുതലായ മൃഗങ്ങളുടെ കരച്ചൽ ഏകദേശം നേരം ഒ
പ്പിച്ചു നടക്കുന്നു എന്നു പലൎക്കും അറിയാം —.

൩. സൂൎയ്യപ്പൂ, ചെഞ്ചീരാ, പൊട്ടിപ്പൂ (താരോരിപ്പു, പീച്ചിപ്പൂ), പതി
റ്റടിപ്പൂ, താമര, ആമ്പൽ തുടങ്ങിയ പൂക്കൾക്കു കൂമ്പി വിടരുന്നതിന്നു ഒ
രു കണക്കുണ്ടു.

൪. വെള്ളത്തിൽ ഇടുന്ന നാഴിക വട്ടകയും മണൽ കൊണ്ടു നിറെച്ച
മുഹൂൎത്തത്തുടിയും സമയത്തെ അറിയിക്കുന്ന പൊതുവരുത്തു സാധന
ങ്ങൾ ആകുന്നു; എന്നാൽ യൂരോപാ അമേരിക്കാ എന്നീ ഖണ്ഡങ്ങളിൽ
നിന്നു കൊണ്ടുവരുന്ന പലവക ഗഡിയാലങ്ങൾ (ഘടികാരം)* എന്ന
നാഴികവട്ടകൾ കൊണ്ടു മാത്രം സമയത്തെ രാപ്പകലിൽ തിട്ടമായി
അറിഞ്ഞു കൂടൂ. (ശേഷം പിന്നാലെ.)

HOMAGE TO CHRIST. ക്രിസ്തുവന്ദന.

ഉദയരാഗത്തിന്റെ രീതി.

അനാദിയായ ദൈവസൂനുവായുടൻ മറിയയിൽ
ജനിച്ചു പാപമാനുഷൎക്കു മോചനത്തെ നല്കുവാൻ
അനാധിയായ നിന്റെ വാൎത്ത ചൊൽവതിന്നു നിൻ കൃപാ
മനക്കുരുന്നിൽ വാഴ്കെനിക്കു ക്രിസ്തയേശു പാഹിമാം.

ആദ്യജാതരാം നരൎക്കതേറ്റ പാപകരണാലഹൊ
ആധിപൂണ്ടു കന്മഷാബ്ധി തന്നിൽ വീണുഴന്നിടും

* ഗഡിയാൾ എന്നും നാട്ടുപുറങ്ങളിൽ ഒൎല്ലോജിക എന്നും ഒൎല്ലോസ എന്നും ചൊല്ലി കേൾക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/60&oldid=188002" എന്ന താളിൽനിന്ന് ശേഖരിച്ചത്